സുശാന്തിനെ നേരിട്ട് കണ്ടിട്ടും സംസാരിക്കാന്‍ പറ്റിയില്ല; ഖേദം പ്രകടിപ്പിച്ച ഷൊയ്ബ് അക്തര്‍

Published : Jun 28, 2020, 02:24 PM IST
സുശാന്തിനെ നേരിട്ട് കണ്ടിട്ടും സംസാരിക്കാന്‍ പറ്റിയില്ല; ഖേദം പ്രകടിപ്പിച്ച ഷൊയ്ബ് അക്തര്‍

Synopsis

നേരിട്ട് കണ്ടിട്ടും സുശാന്തുമായി നേരിട്ട് സംസാരിക്കാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നുവെന്ന് മുന്‍ പാകിസ്ഥാന്‍ താരം ഷൊയ്ബ് അക്തര്‍.  

കറാച്ചി: നേരിട്ട് കണ്ടിട്ടും സുശാന്തുമായി നേരിട്ട് സംസാരിക്കാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നുവെന്ന് മുന്‍ പാകിസ്ഥാന്‍ താരം ഷൊയ്ബ് അക്തര്‍. ഒരു യുട്യൂബ് ചാനലിലാണ് അക്തര്‍ ഇക്കാര്യം വ്യക്തമാക്കിയത്. സുശാന്ത് സിംഗ് രാജ്പുതുമായുള്ള അവസാന കൂടിക്കാഴ്ച ഓര്‍ത്തെടുക്കുകയായിരുന്നു അക്തര്‍. 

അക്തര്‍ പറയുന്നതിങ്ങനെ... '' 2016ലാണ് അക്തര്‍ സുശാന്തിനെ അവസാനമായി കാണുന്നത്. അന്ന് സുശാന്തിനോട് സംസാരിക്കാത്തതില്‍ ഇന്ന് ഖേദിക്കുന്നുവെന്നും അക്തര്‍ പറഞ്ഞു. ഇന്ത്യയില്‍ തിരിച്ചുപോകാന്‍ നില്‍ക്കുമ്പോള്‍ മുംബൈയില്‍ വച്ചാണ് സുശാന്തിനെ കണ്ടത്. മുംബൈയിലെ ഒലീവ് ഹോട്ടലില്‍ വച്ചായിരുന്നത്. അദ്ദേഹം അത്ര ആത്മവിശ്വാസമുള്ളതായി അന്നെനിക്ക് തോന്നിയിരുന്നില്ല. തല കുനിച്ച് എന്റെ സമീപത്തു കൂടി അദ്ദേഹം നടന്നു നീങ്ങി. അപ്പോള്‍ എന്റെ സുഹൃത്താണ് പറഞ്ഞത് അദ്ദേഹമാണ് എം.എസ്. ധോണിയുടെ സിനിമ ചെയ്യുന്നതെന്ന്.

അന്ന് സുശാന്തിനോട് സംസാരിക്കാത്തതിലും ജീവിതത്തെ കുറിച്ച് ചോദിക്കാത്തതിലും ഞാനിന്ന് ഖേദിക്കുന്നു. എന്റെ ജീവിതാനുഭവങ്ങള്‍ അദ്ദേഹത്തോട് പങ്കുവയ്ക്കാമായിരുന്നു, എനിക്കദ്ദേഹത്തോട് സംസാരിക്കാമായിരുന്നു. അങ്ങനെ സംഭവിക്കാതെ പോയതില്‍ ഞാനിപ്പോള്‍ ഖേദിക്കുന്നു.'' അക്തര്‍ പറഞ്ഞു.

പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ നിങ്ങള്‍ തുറന്നുപറയണമെന്നും അക്തര്‍ പറഞ്ഞു. ജീവനൊടുക്കുകയെന്നത് ഒന്നിനും പരിഹാരമല്ലെന്നും മുന്‍ പാക് പേസര്‍ വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ശുഭ്മാന്‍ ഗിൽ ലോകകപ്പ് ടീമില്‍ നിന്ന് പുറത്താവാൻ കാരണമായത് 5 കാര്യങ്ങൾ, ഒഴിവാക്കുന്ന കാര്യം അറിയിച്ചത് അവസാന നിമിഷം
അഡ്‌ലെയ്ഡില്‍ ഇംഗ്ലണ്ട് പൊരുതി വീണു, മൂന്നാം ടെസ്റ്റിലും ജയിച്ചുകയറി ആഷസ് കിരീടം നിലനിര്‍ത്തി ഓസ്ട്രേലിയ