ഇപ്പോഴത്തെ ഇന്ത്യന്‍ താരങ്ങളെയൊന്നും സച്ചിനോടും ദ്രാവിഡിനോടും താരതമ്യം ചെയ്യരുത്: മുന്‍ പാക് താരം

By Web TeamFirst Published Apr 23, 2020, 12:53 PM IST
Highlights

കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യ, ഓസ്‌ട്രേലി, ദക്ഷിണാഫ്രിക്ക ടീമുകള്‍ കഴിവുള്ള മൂന്നോ നാലോ പേരുണ്ടായിരുന്നു. ഉദാഹരണത്തിന് ഇന്ത്യയുടെ കാര്യമെടുക്കുക.

കറാച്ചി: ഇപ്പോഴത്തെ ഇന്ത്യന്‍ താരങ്ങളെയൊന്നും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരുമായി താരതമ്യപ്പെടുത്താനാവില്ലെന്ന് മുന്‍ പാകിസ്ഥാന്‍ താരം മുഹമ്മദ് യൂസുഫ്. ലോകകപ്പ് മത്സരങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യക്കെതിരെ നിരവധി തവണ കളിച്ചിട്ടുള്ള താരമാണ് യൂസുഫ്.

ഇത്തവണ കുറച്ച് കടുക്കും; ഓസീസ് പര്യടനത്തിന് മുമ്പ് മുന്നറിയിപ്പുമായി രോഹിത് ശര്‍മ

ഇന്ത്യന്‍ ടീമില്‍ കഴിവുള്ള നിരവധി പേരുണ്ടായിരുന്നുവെന്നാണ് യൂസുഫ് പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''കഴിഞ്ഞ കാലങ്ങളില്‍ ഇന്ത്യ, ഓസ്‌ട്രേലി, ദക്ഷിണാഫ്രിക്ക ടീമുകള്‍ കഴിവുള്ള മൂന്നോ നാലോ പേരുണ്ടായിരുന്നു. ഉദാഹരണത്തിന് ഇന്ത്യയുടെ കാര്യമെടുക്കുക. രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരേന്ദര്‍ സെവാഗ്, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍, യുവരാജ് സിങ് എന്നിങ്ങനെ നീണ്ട നിരതന്നെ ഉണ്ടായിരുന്നു. ആറ് പേരും ഒരു ടീമിലാണ് കളിക്കുന്നത്. 

എന്നാല്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടീമില്‍ അത്തരം താരങ്ങളില്ല. വിരാട് കോലി, രോഹിത് ശര്‍ എന്നിവരെ ദ്രാവിഡ്, സച്ചിന്‍ എന്നിവരുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ല.'' യൂസുഫ് പറഞ്ഞുനിര്‍ത്തി.

click me!