നിങ്ങള്‍ ഏകദിന ലോകകപ്പിനുണ്ടോ? പാകിസ്ഥാനോട് ഉറപ്പ് തേടി ഐസിസി സംഘം ലാഹോറില്‍

By Web TeamFirst Published May 31, 2023, 1:52 PM IST
Highlights

ലോകകപ്പിനായി പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് വരില്ലെന്ന് അടുത്തിടെ പിസിബി ചീഫ് നജാം സേഥി വ്യക്തമാക്കിയിരുന്നു. ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലേക്കില്ലെന്ന് പറഞ്ഞതോടെയായിരുന്നു ഇത്.

ലാഹോര്‍: ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്റെ പങ്കാളിത്തം ഉറപ്പുവരുത്താന്‍ ഐസിസി. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഉറപ്പ് വാങ്ങാന്‍ ഐസിസി ചെയര്‍മാന്‍ ഗ്രേഗ് ബാര്‍ക്ലെ, സിഇഒ ജെഫ് അലാര്‍ഡിസും ലാഹോറിലെത്തിയെന്നാണ് പുതിയ വാര്‍ത്തകള്‍. ഹൈബ്രിഡ് മോഡല്‍ നടപ്പാക്കാന്‍ പിസിബി, ഐസിസിയെ പ്രേരിപ്പിക്കരുതെന്നും ഉറപ്പുവരുത്തണം.

ലോകകപ്പിനായി പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് വരില്ലെന്ന് അടുത്തിടെ പിസിബി ചീഫ് നജാം സേഥി വ്യക്തമാക്കിയിരുന്നു. ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലേക്കില്ലെന്ന് പറഞ്ഞതോടെയായിരുന്നു ഇത്. ഹൈബ്രിഡ് മോഡലിനും ഇന്ത്യ ഒരുക്കമല്ല. ഏഷ്യാകപ്പ് മറ്റൊരു വേദിയിലേക്ക് മാറ്റുന്നതിനാണ് ബിസിസിഐ ശ്രമിക്കുന്നത്. 

സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയിലേക്ക് ടീമിനെ അയക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും സേഥി പറഞ്ഞിരുന്നു. ഏഷ്യാകപ്പ് പാകിസ്ഥാനില്‍ നിന്ന് മാറ്റിയാല്‍ ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും സേഥി അറിയിച്ചിരുന്നു. 

തീരുമാനം വ്യക്തമാക്കി ലങ്കന്‍ ബോര്‍ഡ്

ഏഷ്യാ കപ്പ് പാക്കിസ്ഥാനില്‍ നടത്തിയില്ലെങ്കില്‍ ശ്രീലങ്കയില്‍ നടത്തണമെന്ന നിര്‍ദേശവും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് മുന്നിലുണ്ട്. യുഎഇ ആണ് നിഷ്പക്ഷ വേദിയായി കാണുന്നതെങ്കിലും സെപ്റ്റംബര്‍ മാസങ്ങളില്‍ യുഎഇയിലെ കനത്ത ചൂട് കണക്കിലെടുത്താണ് ശ്രീലങ്കയിലേക്ക് ടൂര്‍ണമെന്റ് മാറ്റുന്ന കാര്യം പരിഗണിക്കുന്നത്. ബിസിസിഐയുടെ പിന്തുണ ശ്രീലങ്കയ്ക്കാണ്. ഇപ്പോള്‍ ഇക്കാര്യത്തില്‍ നിലപാട് സ്വീകരിച്ചിരിക്കുകയാണ് ശ്രീലങ്കന്‍ ബോര്‍ഡ്.

ഗുസ്തി താരങ്ങളുടെ സമരം: ഇന്ത്യാ ഗേറ്റിൽ സുരക്ഷ കൂട്ടി, കേന്ദ്ര സേനയെ വിന്യസിച്ചു

ടൂര്‍ണമെന്റ് നടത്താന്‍ ഗ്രൗണ്ടുകള്‍ സജ്ജമാണെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം വന്നിട്ടില്ല. വരും ദിവസങ്ങളില്‍ വേദി സംബന്ധിച്ച് തീരുമാനമെടുക്കും. ഏഷ്യാ കപ്പ് വേദി സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടെ ഞായറാഴ്ച നടക്കുന്ന ഐപിഎല്‍ ഫൈനല്‍ മത്സരം കാണാന്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡുകളുടെ തലവന്‍മാരെ ബിസിസിഐ ഔദ്യോഗദികമായി ക്ഷണിച്ചിരുന്നു. പിന്നാലെയാണ് തീരുമാനമെന്ന് അറിയുന്നത്.

click me!