രോഹിത്തല്ല, സൂക്ഷിക്കേണ്ടത് അവനെയാണ്! ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനൊരുങ്ങു ഓസീസിന് ഹസിയുടെ മുന്നറിയിപ്പ്

By Web TeamFirst Published May 30, 2023, 8:58 PM IST
Highlights

കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ്പാണ് ഇന്ത്യ. അന്ന് ന്യൂസിലന്‍ഡിനോടാണ് വിരാട് കോലി നയിച്ച ടീം തോല്‍ക്കുന്നു. 10 വര്‍ഷത്തിനിടെ ഒരു ഐസിസി കിരീടവും ഇന്ത്യ സ്വന്തമാക്കിയിട്ടില്ല. ആ പേരുദോഷം മാറ്റാനുകൂടിയാണ് ഇന്ത്യ ഇറങ്ങുന്നത്.

അഹമ്മദാബാദ്: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ താരം വിരാട് കോലിയെ സൂക്ഷിക്കണമെന്ന് ഓസ്‌ട്രേലിയക്ക് മുന്‍താരം മൈക്ക് ഹസിയുടെ മുന്നറിയിപ്പ്. പേസര്‍മാരുടെ പ്രകടനമാകും നിര്‍ണായകമാവുകയെന്നും ഹസി പറയുന്നു. ജൂണ്‍ ഏഴിന് ഓവലിലാണ് ഫൈനല്‍ ആരംഭിക്കുന്നത്. കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ്പാണ് ഇന്ത്യ. അന്ന് ന്യൂസിലന്‍ഡിനോടാണ് വിരാട് കോലി നയിച്ച ടീം തോല്‍ക്കുന്നു. 10 വര്‍ഷത്തിനിടെ ഒരു ഐസിസി കിരീടവും ഇന്ത്യ സ്വന്തമാക്കിയിട്ടില്ല. ആ പേരുദോഷം മാറ്റാനുകൂടിയാണ് ഇന്ത്യ ഇറങ്ങുന്നത്.

ഇതിനിടെ തന്റെ നിലപാട് വ്യക്തമാക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ലോക ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയും രണ്ടാമതുള്ള ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ വരുമ്പോള്‍ വിജയിയെ പ്രവചിക്കുക അസാധ്യമാണ്. എന്നാല്‍ വിരാട് കോലിയുടെ ഫോം ഓസ്‌ട്രേലിയക്ക് വെല്ലുവിളിയാകും. മൂന്ന് വര്‍ഷത്തോളം സെഞ്ച്വറിയില്ലാതെ പിന്നിട്ട കോലി ഫോമിലേക്ക് തിരിച്ചെത്തിയതോടെ സെഞ്ചുറി വേട്ടയാണ്. ഓസ്‌ട്രേലിയക്കെതിരായ അവസാന പരമ്പരയിലും കോലി സെഞ്ച്വറി നേടി. ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ സെഞ്ച്വറിയിലെത്തിയ കോലി ഉജ്വലഫോമിലാണ്.'' ഹസി പറഞ്ഞു. 

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പരിചയ സമ്പത്തും ഇന്ത്യക്ക് കരുത്താകുമെന്നും ഹസി കരുതുന്നു. ഫാസ്റ്റ് ബൗളര്‍മാര്‍  വിധി നിര്‍ണയിക്കുന്ന മത്സരമാകും ഓവലിലേതെന്നാണ് ഹസിയുടെ വിലയിരുത്തല്‍. ''ജസ്പ്രിത് ബുമ്രയില്ലെങ്കിലും മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ ഓസ്‌ട്രേലിയക്ക് വെല്ലുവിളിയാകും. അശ്വിനും ജഡേജയും കൂടിചേരുമ്പോള്‍ കരുത്ത് കൂടും. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനാകും ഓസ്‌ട്രേലിയന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം.'' ഹസി വ്യക്താക്കി.

ഇര്‍ഫാന്‍ പത്താന് പിന്നാലെ ഗുസ്തി താരങ്ങളെ പിന്തുണച്ച് കുംബ്ലെ! ഒരക്ഷരം പറയാതെ നിലവിലെ ക്രിക്കറ്റ് താരങ്ങള്‍

ഓസീസ് സ്‌ക്വാഡ്: പാറ്റ് കമ്മിന്‍സ്(ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, അലക്സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, മാര്‍ക്കസ് ഹാരിസ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്ന്‍, നേഥന്‍ ലിയോണ്‍, ടോഡ് മര്‍ഫി, സ്റ്റീവന്‍ സ്മിത്ത്. മിച്ചല്‍ സ്റ്റാര്‍ക്ക്, ഡേവിഡ് വാര്‍ണര്‍. 

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ എസ് ഭരത്, രവിചന്ദ്രന്‍ അശ്വന്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്കട്ട്, ഇഷാന്‍ കിഷന്‍.

click me!