ഇന്ത്യൻ ടീം പരിശീലകസ്ഥാനം ഒഴിഞ്ഞാൽ വീണ്ടും ഐപിഎല്ലിലേക്ക്?; ഗംഭീറുമായി ചർച്ചകൾ ആരംഭിച്ച് നാല് ടീമുകൾ

Published : Oct 30, 2026, 12:50 PM IST
Gautam Gambhir New Zealand vs India

Synopsis

ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനായ ഗൗതം ഗംഭീറിനെ 2028 സീസണിൽ തിരികെയെത്തിക്കാൻ നാല് പ്രമുഖ ഐപിഎൽ ഫ്രാഞ്ചൈസികൾ ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ട്.

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീറിനെ ഐപിഎല്ലിലേക്ക് തിരികെ എത്തിക്കാൻ പ്രമുഖ ഫ്രാഞ്ചൈസികൾ നീക്കങ്ങൾ ആരംഭിച്ചതായി റിപ്പോർട്ട്. 2028 ഐപിഎൽ സീസണിന് മുന്നോടിയായി ഗംഭീറിനെ ടീമിന്‍റെ ഉപദേശകനോ (മെന്‍റർ) പരിശീലകനോ ആയി നിയമിക്കുന്നതിനായി നാല് പ്രമുഖ ഐപിഎൽ ഫ്രാഞ്ചൈസികൾ പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞുവെന്ന് ദൈനിക് ജാഗരണ്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവിൽ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ ഇന്ത്യൻ ടീമിനൊപ്പമുള്ള ഗംഭീറിന്‍റെ ബിസിസിഐയുമായുള്ള കരാർ 2027 ഏകദിന ലോകകപ്പ് വരെയാണ്. 2028-ലെ ലോസ് ഏയ്ഞ്ചൽസ് ഒളിമ്പിക്‌സ് വരെ ഗംഭീറിന് കരാർ നീട്ടിനൽകാൻ സാധ്യതയുണ്ടെങ്കിലും, ഭാവി ലക്ഷ്യമിട്ട് ഫ്രാഞ്ചൈസികൾ ഇപ്പോൾ തന്നെ രംഗത്തിറങ്ങിയത്. റിപ്പോർട്ടുകൾ പ്രകാരം ഗംഭീറിന്‍റെ പഴയ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് പുറമെ രാജസ്ഥാൻ റോയൽസ് മാനേജ്‌മെന്‍റും ഗംഭീറിന്‍റെ പ്രതിനിധികളുമായി ചർച്ച നടത്തിയിട്ടുണ്ട്. ഇതിന് പുറമെ ഐപിഎല്ലിലെ ഏറ്റവും വിജയകരമായ ഒരു ടീമും, ഇതുവരെ കിരീടം നേടാത്ത മറ്റൊരു ടീമും ഗംഭീറിനെ ഒപ്പം കൂട്ടാൻ താൽര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ബിസിസിഐയുടെ 'ഭിന്നതാത്പര്യങ്ങൾ തടയുന്ന' നിയമം അനുസരിച്ച് ഇന്ത്യൻ ടീമിന്റെ പരിശീലകസ്ഥാനത്തിരിക്കുമ്പോൾ ഗംഭീറിന് ഐപിഎൽ ടീമുകളുടെ ഭാഗമാകാൻ സാധിക്കില്ല.

അതിനാൽ കരാർ നീട്ടുന്ന കാര്യത്തിൽ ബിസിസിഐ എടുക്കുന്ന തീരുമാനത്തെ ആശ്രയിച്ചായിരിക്കും ഈ നീക്കങ്ങളുടെ ഭാവി. പരിശീലകനെന്ന നിലയിലും മെന്‍ററെന്ന നിലയിലും ഐപിഎല്ലിൽ മികച്ച റെക്കോര്‍ഡാണ് ഗംഭീറിനുള്ളത്. 2022, 2023 സീസണുകളിൽ ലക്നൗ സൂപ്പർ ജയന്‍റ്സിനെ പ്ലേഓഫിലെത്തിക്കാൻ മെന്‍ററെന്ന നിലയില്‍ ഗംഭീറിന് സാധിച്ചിരുന്നു. പിന്നീട് ഷാരൂഖ് ഖാന്‍റെ ക്ഷണം സ്വീകരിച്ച് കൊല്‍ക്കത്തയിലേക്ക് തിരിച്ചെത്തിയ ഗംഭീർ, 2024-ൽ ശ്രേയസ് അയ്യരുടെ നായകത്വത്തിന് കീഴിൽ 10 വർഷത്തെ കാത്തിരിപ്പിന് ശേഷം ടീമിന് മൂന്നാം ഐപിഎൽ കിരീടം നേടിക്കൊടുത്തു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഗംഭീർ ഇന്ത്യൻ പരിശീലകനായി പോയതോടെ കൊല്‍ക്കത്തക്കും ലക്നൗനൗവിനും തുടർന്നുള്ള സീസണുകളിൽ പ്ലേഓഫ് യോഗ്യത നേടാനായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് പുതിയ പരിശീലക സംഘത്തെ വാർത്തെടുക്കാൻ ശ്രമിക്കുന്ന ഫ്രാഞ്ചൈസികൾ ഗംഭീറിനായി ഇപ്പോൾ തന്നെ നീക്കങ്ങൾ സജീവമാക്കിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ന്യൂസിലന്‍ഡിനെതിരായ നാലാം ടി20യിലും ടോസ് ഭാഗ്യം ഇന്ത്യക്കൊപ്പം; ടീമിൽ 2 മാറ്റങ്ങൾ, ഓപ്പണറായി സഞ്ജു സാംസണ്‍
പരിശീലകസംഘത്തിൽ അടിമുടി മാറ്റവുമായി മുംബൈ; പുതിയ ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് പരിശീലകരെ പ്രഖ്യാപിച്ചു