ഗ്രീന്‍ പന്ത് നിലത്ത് കുത്തിയിരുന്നു, പക്ഷേ..! ശുഭ്മാന്‍ ഗില്ലിന്റെ വിവാദ പുറത്താവലില്‍ പ്രതികരിച്ച് പോണ്ടിംഗ്

Published : Jun 12, 2023, 06:32 PM IST
ഗ്രീന്‍ പന്ത് നിലത്ത് കുത്തിയിരുന്നു, പക്ഷേ..! ശുഭ്മാന്‍ ഗില്ലിന്റെ വിവാദ പുറത്താവലില്‍ പ്രതികരിച്ച് പോണ്ടിംഗ്

Synopsis

ക്യാച്ചിനെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച ഗില്ലിന് മാച്ച് ഫീയുടെ 15 ശതമാനം അധിക പിഴ ചുമത്തിയിട്ടുണ്ട്. ഇതോടെ ഗില്ലിന് ആകെ 115 ശതമാനം പിഴയായി ഒടുക്കേണ്ടിവരും.

ലണ്ടന്‍: ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ ശുഭ്മാന്‍ ഗില്ലിന്റെ പുറത്താകല്‍ വിവാദമായിരുന്നു. ഗള്ളിയില്‍ കാമറൂണ്‍ ഗ്രീനിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് ഗില്‍ മടങ്ങുന്നത്. ക്യാച്ച് പൂര്‍ത്തിയാക്കുന്ന സമയത്ത് ഗ്രീന്‍ പന്ത് നിലത്ത് കുത്തിയെന്നും അല്ലെന്നുമുള്ള വാദമുണ്ട്. 

ടിവി അംപയര്‍ തിരിച്ചുമറിച്ചും നോക്കിയ ശേഷമാണ് ഔട്ടാണെന്ന് വിധിച്ചത്. പുറത്താക്കിയതിനോട് ക്‌ഴിഞ്ഞദിവസം ഗില്‍ പ്രതികരിച്ചിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് താരം തന്റെ പ്രതിഷേധം അറിയിച്ചത്. ഗ്രീന്‍ ക്യാച്ചെടുക്കുന്ന ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് ഗില്ലിന്റെ എതിര്‍പ്പ് വ്യക്തമാക്കിയത്. ഫോട്ടോയ്ക്കൊപ്പം കയ്യിടിക്കുന്ന ഇമോജിയും ഗില്‍ ചേര്‍ത്തിട്ടുണ്ട്.

ഗ്രീനിന്റെ ക്യാച്ചിനോട് പ്രതികരിക്കുകയാണിപ്പോള്‍ മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും ഇപ്പോള്‍ കമന്റേറ്ററുമായ റിക്കി പോണ്ടിംഗ്. മുന്‍ താരത്തിന്റെ വാക്കുകള്‍... ''ആ ക്യാച്ച് ലൈവ് കാണുമ്പോള്‍ പൂര്‍ണമായും എടുത്തെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ റിപ്ലെ കണ്ടപ്പോള്‍ എനിക്ക് സംശയമായി. പന്തിന്റെ ചില ഭാഗങ്ങള്‍ ഗ്രൗണ്ടില്‍ തട്ടിയെന്നാണ് എനിക്ക് തോന്നിയത്. എന്നാല്‍ ക്യാച്ചെടുത്ത് ശേഷം മുഴുവന്‍ നിയന്ത്രണവും ഫീല്‍ഡര്‍ വീണ്ടെടുത്തിട്ടാണ് പന്ത് നിലത്ത് തട്ടിയതെങ്കില്‍ അത് ഔട്ടാണ്. ടിവി അംപയര്‍ മുഖവിലയ്‌ക്കെടുത്തത് ഇതുതന്നെ ആയിരിക്കാം.'' പോണ്ടിംഗ് പറഞ്ഞു.

ക്ലാസെടുക്കാന്‍ മിടുക്കനാണ്, പക്ഷേ ഗ്രൗണ്ടില്‍ കാണുന്നില്ല! കോലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവാസ്‌കര്‍

ക്യാച്ചിനെ കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച ഗില്ലിന് മാച്ച് ഫീയുടെ 15 ശതമാനം അധിക പിഴ ചുമത്തിയിട്ടുണ്ട്. ഇതോടെ ഗില്ലിന് ആകെ 115 ശതമാനം പിഴയായി ഒടുക്കേണ്ടിവരും.  മത്സരത്തില്‍ നിശ്ചിത സമയത്ത് അഞ്ചോവര്‍ കുറച്ച് എറിഞ്ഞതിന് ഇന്ത്യന്‍ ടീമിന് ഐസിസി മാച്ച് ഫീയുടെ 100 ശതമാനം പിഴ ചുമത്തി. നിശ്ചിത സമയത്ത് നാലോവര്‍ കുറച്ചെറിഞ്ഞ ഓസ്‌ട്രേലിയന്‍ ടീമിന് മാച്ച് ഫീയുടെ 80 ശതമാനവും പിഴ ചുമത്തിയിട്ടുണ്ട്. ഐസിസി നിയമപ്രകാരം നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാത്ത ഓരോ ഓവറിനും മാച്ച് ഫീയുടെ 20 ശതമനാനമാണ് പിഴ. ഇന്ത്യന്‍ ടീം അഞ്ചോവര്‍ കുറച്ചായിരുന്നു നിശ്ചിത സമയത്ത് ബൗള്‍ ചെയ്തിരുന്നത് എന്നതുകൊണ്ടാണ് 100 ശതമാനം പിഴ ചുമത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മൂടൽ മഞ്ഞ് ചതിച്ചു, സഞ്ജുവിനെ നിർഭാഗ്യം പിന്തുടരുന്നു, ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ടി20 മത്സരം ഉപേക്ഷിച്ചു
ശുഭ്മാന്‍ ഗില്ലിന് പരിക്ക്, അവസാന രണ്ട് ടി20 മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു സാംസണ്‍ ഓപ്പണറായേക്കും