ഐപിഎല്‍ വാര്‍ണര്‍ക്കും സ്മിത്തിനും മികച്ച അവസരം, അവര്‍ ഫോമിലേക്കുയരണം: പോണ്ടിങ്

Published : Mar 16, 2019, 06:34 PM IST
ഐപിഎല്‍ വാര്‍ണര്‍ക്കും സ്മിത്തിനും മികച്ച അവസരം, അവര്‍ ഫോമിലേക്കുയരണം: പോണ്ടിങ്

Synopsis

ഡേവിഡ് വാര്‍ണര്‍ക്കും സ്റ്റീവ് സ്മിത്തിനും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തിരിച്ചുവരവിനുള്ള ഒരു മികച്ച അവസരമാണെണ് മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്. ഐപിഎല്‍ ഫ്രാഞ്ചൈസിയായ ഡല്‍ഹി കാപിറ്റല്‍സിന്റെ പ്രധാന കോച്ചായ പോണ്ടിങ് ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു.

ദില്ലി: ഡേവിഡ് വാര്‍ണര്‍ക്കും സ്റ്റീവ് സ്മിത്തിനും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തിരിച്ചുവരവിനുള്ള ഒരു മികച്ച അവസരമാണെണ് മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്. ഐപിഎല്‍ ഫ്രാഞ്ചൈസിയായ ഡല്‍ഹി കാപിറ്റല്‍സിന്റെ പ്രധാന കോച്ചായ പോണ്ടിങ് ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു.

പോണ്ടിങ് തുടര്‍ന്നു... ഓസ്‌ട്രേലിയയുടെ മികച്ച താരങ്ങള്‍ തങ്ങളാണെന്ന് വാര്‍ണറും സ്മിത്തും തെളിയിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഇന്ത്യയില്‍ ഓസ്‌ട്രേലിയ പുറത്തെടുത്ത പ്രകടനത്തിന്റെ അടിസ്ഥാനത്തിലെങ്കിലും. അവര്‍ അടുത്തകാലത്തൊന്നും വലിയ ക്രിക്കറ്റ് മത്സരങ്ങള്‍ കളിച്ചിട്ടില്ല. എന്നാല്‍ ഐപിഎല്‍ മികച്ച ഒരു അവസരമാണ്. ഐപിഎല്‍ ലോകകത്തെ മികച്ച ടൂര്‍ണമെന്റാണ്. ഇതില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇരുവര്‍ക്കും സാധിച്ചാല്‍ ആത്മവിശ്വാസം വര്‍ധിക്കും. എന്നാല്‍ മറിച്ചാണ് സംഭവിക്കുന്നതെങ്കില്‍ തീര്‍ച്ചയായും ഈ താരങ്ങള്‍ക്കെതിരെ ചോദ്യങ്ങളുയരുമെന്നും പോണ്ടിങ്.

കുറച്ച് നാളുകള്‍ക്ക് മുന്‍പ് വരെ ലോകകപ്പില്‍ ഓസീസിന് ഒരു സാധ്യതയും ആരും കണ്ടിരുന്നില്ല. എന്നാല്‍ കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കിടെ കാര്യങ്ങളില്‍ വ്യത്യാസം വന്നു. വാര്‍ണര്‍, സ്മിത്ത്, ഉസ്മാന്‍ ഖവാജ, ആരോണ്‍ ഫിഞ്ച്, ഗ്ലെന്‍ മാക്‌സ്‌വെല്‍, അഷ്ടണ്‍ ടര്‍ണര്‍, ആഡം സാംപ, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്... ഇപ്പോള്‍ ഓസീസിന്റേത് ഒരു മികച്ച ടീം തന്നെയാണ്. ലോകകപ്പില്‍ വലിയ സാധ്യത തന്നെ ടീമിനുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ശ്രീലങ്കയെ എറിഞ്ഞ് നിയന്ത്രിച്ചു; വനിതാ ടി20യില്‍ ഇന്ത്യക്ക് 122 റണ്‍സ് വിജയലക്ഷ്യം
അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലിന് ശേഷം മൊഹ്സിന്‍ നഖ്വിയെ അവഗണിച്ച് ഇന്ത്യന്‍ താരങ്ങള്‍