Latest Videos

അവര്‍ ടീമില്‍ വേണം! ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ എക്‌സ് ഫാക്റ്ററിനെ കുറിച്ച് പോണ്ടിംഗ്

By Web TeamFirst Published May 31, 2023, 4:55 PM IST
Highlights

ഇന്ത്യയുടെ പ്ലെയിംഗ് ഇലവന്‍ എങ്ങനെയായിരിക്കണമെന്ന് പറയുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്. വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷന്‍ വരണമെന്നാണ് പോണ്ടിംഗിന്റെ അഭിപ്രായം.

ഓവല്‍: വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഐസിസി ട്രോഫി ലക്ഷ്യമിടുകയാണ് ടീം. ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലാണ് ഇന്ത്യ ഇനി കളിക്കുക. ജൂണ്‍ ഏഴിന് ഓവലില്‍ ആരംഭിക്കുന്ന ടെസ്റ്റില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. പരിക്കിനെ തുടര്‍ന്ന് കെ എല്‍ രാഹുലിന്റെ സേവനം ഇന്ത്യക്ക് ലഭിക്കുകയില്ല. പകരം ശുഭ്മാന്‍ ഗില്‍ ഓപ്പണറായി എത്തും. ശ്രീകര്‍ ഭരതായിരിക്കും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍.

എന്നാല്‍ ഇന്ത്യയുടെ പ്ലെയിംഗ് ഇലവന്‍ എങ്ങനെയായിരിക്കണമെന്ന് പറയുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്. വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷന്‍ വരണമെന്നാണ് പോണ്ടിംഗിന്റെ അഭിപ്രായം. എക്‌സ് ഫാക്റ്ററാവാന്‍ ഇഷാന് കഴിയുമെന്ന് പോണ്ടിംഗ് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഇരു ടീമുകളും ശക്തരാണ്. ആര് വിജയിക്കുമെന്ന് പറയാനാവില്ല. എന്നാാല്‍ എന്റെ അഭിപ്രായത്തില്‍ ഇന്ത്യക്ക് ഒരു എക്‌സ് ഫാക്റ്ററുണ്ട്. ഇഷാന്‍ കിഷനാണത്. ടെസ്റ്റ് വിജയിപ്പിക്കാനുള്ള എക്‌സ് ഫാക്റ്റര്‍ അദ്ദേഹത്തിനുണ്ട്. എന്റെ ടീമിലേക്ക് ഞാന്‍ ഇഷാനെ തിരഞ്ഞെടുത്തേനെ.'' പോണ്ടിംഗ് പറഞ്ഞു.

ഹാര്‍ദിക് പാണ്ഡ്യയെ കുറിച്ചും പോണ്ടിംഗ് സംസാരിച്ചു. ''ഹാര്‍ദിക്കിനെ ടെസ്റ്റ് മത്സരങ്ങളില്‍ ഉള്‍പ്പെടുത്തണം. ഒരുപക്ഷേ അദ്ദേഹത്തിന്റെ ശരീരഘടന ടെസ്റ്റിന് അനുകൂലമാണെന്നില്ല. എന്നാല്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഒന്നേയുള്ളൂ. അത്തരം മത്സരങ്ങളില്‍ ഹാര്‍ദിക്കിനെ ഉള്‍പ്പെടുത്താം. ഹാര്‍ദിക്കിന് ഇപ്പോള്‍ നന്നായി പന്തെറിയാന്‍ സാധിക്കുന്നുണ്ട്. അയാള്‍ക്കും ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ സാധിക്കും.'' പോണ്ടിംഗ് വ്യക്തമാക്കി.  

'തല' തന്നെ തലപ്പത്ത്; ഐപിഎല്ലില്‍ ധോണിയുടെ ലെഗസി മറ്റാര്‍ക്കുമില്ലെന്ന് രവി ശാസ്‌ത്രി

രാഹുലിന് പരിക്കേറ്റപ്പോഴാണ് ഇഷാനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ പ്ലയിംഗ് ഇലവനില്‍ കളിപ്പിക്കുമോ എന്നുള്ള കാര്യം ഉറപ്പായിട്ടില്ല. ഭരത് ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പര കളിച്ചിരുന്നെങ്കിലും ഫോമിലാവാന്‍ സാധിച്ചിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!