
ദില്ലി: ലോകകപ്പിനുള്ള ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ ഒഴിവാക്കിയ നടപടി അത്ഭുതപ്പെടുത്തുന്നതാണെന്ന് ഡൽഹി കാപിറ്റൽസ് കോച്ച് റിക്കി പോണ്ടിംഗ്. ഡൽഹി കാപിറ്റൽസിന്‍റെ താരമാണ് ഇരുപത്തിയൊന്നുകാരനായ റിഷഭ് പന്ത്.
പരിചയക്കുറവ് ചൂണ്ടിക്കാട്ടി പന്തിന് പകരം ദിനേശ് കാർത്തിക്കിനെയാണ് സെലക്ടർമാർ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയത്. പന്ത് ലോകപ്പ് ടീമിൽ മാത്രമല്ല, ആദ്യ ഇലവനിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
പന്തിനെ ഒഴിവാക്കിയ സെലക്ടർമാരുടെ തീരുമാനം അത്ഭുതപ്പെടുത്തി. എതിരാളികളെ ഒറ്റയ്ക്ക് തകർക്കാൻ ശേഷിയുള്ള താരമാണ് പന്ത്. മൂന്ന് ലോകകപ്പിലെങ്കിലും ഇന്ത്യൻ ടീമിൽ കളിക്കാൻ പന്തിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും റിക്കി പോണ്ടിംഗ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!