ഇന്ത്യന്‍ ടീമിന് നാലാം സ്ഥാനത്തേക്ക് യുവതാരത്തെ നിര്‍ദേശിച്ച് റിക്കി പോണ്ടിങ്

By Web TeamFirst Published Mar 17, 2019, 2:19 PM IST
Highlights

ഇന്ത്യന്‍ ഏകദിന ടീമില്‍ നാലാം നമ്പര്‍ സ്ഥാനം ഇപ്പോഴും പ്രശ്‌നമാണ്. അമ്പാട്ടി റായുഡു, വിജയ് ശങ്കര്‍, ദിനേശ് കാര്‍ത്തിക്, അജിന്‍ക്യ രഹാനെ തുടങ്ങിയവരെ പരീക്ഷിച്ചെങ്കിലും യോജിച്ച ഒരു താരത്തെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ദില്ലി: ഇന്ത്യന്‍ ഏകദിന ടീമില്‍ നാലാം നമ്പര്‍ സ്ഥാനം ഇപ്പോഴും പ്രശ്‌നമാണ്. അമ്പാട്ടി റായുഡു, വിജയ് ശങ്കര്‍, ദിനേശ് കാര്‍ത്തിക്, അജിന്‍ക്യ രഹാനെ തുടങ്ങിയവരെ പരീക്ഷിച്ചെങ്കിലും യോജിച്ച ഒരു താരത്തെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അടുത്തിടെ സൗരവ് ഗാംഗുലി നാലാം സ്ഥാനത്തേക്ക് ടെസ്റ്റ് താരം ചേതേശ്വര്‍ പൂജാരയെ നിര്‍ദേശിച്ചിരുന്നു. ഇപ്പോള്‍ റിക്കി പോണ്ടിങ് മറ്റൊരു താരത്തെ നിര്‍ദേശിച്ചിരിക്കുകയാണ്.

ഡല്‍ഹി കാപിറ്റല്‍സിന്റെ യുവതാരം ശ്രേയാസ് അയ്യരെ നാലാം നമ്പറില്‍ കളിപ്പിക്കണമെന്നാണ് പോണ്ടിങ് അഭിപ്രായപ്പെടുന്നത്. ഡല്‍ഹിയുടെ പ്രധാന പരിശീലകനായ പോണ്ടിങ് തുടര്‍ന്നു... ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീം പലതും പരീക്ഷിച്ചു. റായുഡു, ഋഷഭ് പന്ത്, വിജയ് ശങ്കര്‍ എന്നിങ്ങനെ പോകുന്നു ആ നിര. എന്നാല്‍  ശ്രേയാസ് അയ്യരെ പരീക്ഷിക്കാമായിരുന്നു. അദ്ദേഹം മികച്ച ബാറ്റ്‌സ്മാനാണ്. ആഭ്യന്തര സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നുവെന്നും പോണ്ടിങ് ഓര്‍മിപ്പിച്ചു. 

click me!