സ്മിത്ത് എവിടെ കളിക്കും? ചോദ്യത്തിന് ഉത്തരം നല്‍കി റിക്കി പോണ്ടിംഗ്

Published : Apr 06, 2021, 10:05 PM IST
സ്മിത്ത് എവിടെ കളിക്കും? ചോദ്യത്തിന് ഉത്തരം നല്‍കി റിക്കി പോണ്ടിംഗ്

Synopsis

മാര്‍കസ് സ്റ്റോയിനിസ്, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ എന്നിവര്‍ മികച്ച ഫോമിലാണ്. നാലാമന്‍ ആരായിരിക്കുമെന്നുള്ളതാണ് പ്രധാന ചോദ്യം.  

ചെന്നൈ: ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് ഡല്‍ഹി കാപിറ്റില്‍സിന് വേണ്ടിയാണ് ഇത്തവണ ഐപിഎല്ലില്‍ കളിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയതോടെ താരത്തെ ഡല്‍ഹി സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ താരത്തിന് കളിക്കാനാകുമോ എന്ന് ഉറപ്പില്ല. മാര്‍കസ് സ്റ്റോയിനിസ്, കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ എന്നിവര്‍ മികച്ച ഫോമിലാണ്. നാലാമന്‍ ആരായിരിക്കുമെന്നുള്ളതാണ് പ്രധാന ചോദ്യം. സ്മിത്ത് എവിടെ കളിക്കുമെന്നതിനെ കുറിച്ച് ചെറിയ സൂചന നല്‍കിയിരിക്കുകയാണ് പരിശീലകന്‍ റിക്കി പോണ്ടിംഗ്്.

കളിക്കുകയാണെങ്കില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഒന്നിലായിരിക്കും സ്മിത്തിനെ ഇറക്കുകയെന്ന് പോണ്ടിംഗ് വ്യക്തമാക്കി. മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്റെ വാക്കുകള്‍... ''ദീര്‍ഘകാലം ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ച ശേഷമാണ് സ്മിത്ത് ഡല്‍ഹിയിലെത്തിയത്. ഈ സീസണില്‍ അദ്ദേഹത്തിന് അല്‍പം റണ്‍സ് കണ്ടെത്താന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്. സ്മിത്തിന് ഒരു അവസരം ലഭിക്കുകയാണെങ്കില്‍ ആദ്യ മൂന്നില്‍ അദ്ദേഹം ഇറങ്ങും. 

അടുത്തിടെ ഞാന്‍ സ്മിത്തുമായി സംസാരിച്ചിരുന്നു. ഐപിഎല്ലിനായി കാത്തിരിക്കുകയാണ് അദ്ദേഹം. അടുത്ത സീസണില്‍ മെഗാ താരലേലമുണ്ടാവും. ഈ സീസണില്‍ സ്മിത്തിന് തിളങ്ങാന്‍ സാധിച്ചാല്‍ അടുത്ത വര്‍ഷം അദ്ദേഹത്തിന്റെ അടിസ്ഥാന വില ഉയരും.'' പോണ്ടിംഗ് വ്യക്താക്കി.

സ്മിത്തിന്റെ സാന്നിധ്യം തന്നെ ഡല്‍ഹി ക്യാംപില്‍ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും പോണ്ടിംഗ് കൂട്ടിച്ചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'തിരുവനന്തപുരത്ത് നടത്താമായിരുന്നല്ലോ', നാലാം ടി20 ഉപേക്ഷിച്ചതിന് പിന്നാലെ ബിസിസിഐക്കെിരെ ആഞ്ഞടിച്ച് ശശി തരൂര്‍
കാത്തിരിപ്പിനൊടുവില്‍ കൈവന്ന അവസരം നഷ്ടമായി,സഞ്ജുവിന് വീണ്ടും നിരാശ, വില്ലനായത് മഞ്ഞുവീഴ്ച