'റിഷഭ് പന്ത് ഇനിയും റിവേഴ്‌സ് സ്വീപ്പ് കളിക്കില്ലെന്ന് പ്രതീക്ഷിക്കാം'; ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ പരിക്കിനെ കുറിച്ച് പോണ്ടിംഗ്

Published : Jul 24, 2025, 10:55 AM ISTUpdated : Jul 24, 2025, 02:12 PM IST
Rishabh Pant Injury

Synopsis

റിവേഴ്സ് സ്വീപ്പ് കളിക്കുന്നതിനിടെയാണ് പരിക്ക്. പന്തിന്റെ പരിക്കിനെ കുറിച്ച് റിക്കി പോണ്ടിംഗ് ആശങ്ക പ്രകടിപ്പിച്ചു.

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റിനിടെ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് റിഷഭ് പന്തിന്റെ കാര്യത്തിള്‍ ആശങ്ക പങ്കുവച്ച് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്. വ്യക്തിഗത സ്‌കോര്‍ 37ല്‍ നില്‍ക്കെയാണ് പന്ത് പരിക്കേറ്റ് മടങ്ങുന്നത്. ഇംഗ്ലീഷ് പേസര്‍ ക്രിസ് വോക്സിനെതിരെ റിവേഴ്സ് സ്വീപ്പ് കളിക്കാനുള്ള ശ്രമത്തിനിടെ ബോള്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്റെ കാല്‍പാദനത്തില്‍ കൊള്ളുകയായിരുന്നു. ചെറുവിരലിന് മുകളില്‍ പന്ത് കൊണ്ടത്. ബോള്‍ കൊണ്ട ഭാഗത്ത് ചെറുതായി മുഴയ്ക്കുകയും ചെയ്തു. മാത്രമല്ല, രക്തം പോടിയുന്നമുണ്ടായിരുന്നു.

ഇപ്പോള്‍ പന്തിന്റെ പരിക്കിനെ കുറിച്ച് സംസാരിക്കുകയാണ് പോണ്ടിംഗ്. പന്തിനെ തിരിച്ചുകൊണ്ടുവരാന്‍ വേണ്ടതെല്ലാം ചെയ്യണമെന്ന് അദ്ദേഹം പറയുന്നുണ്ട്. പോണ്ടിംഗിന്റെ വാക്കുകള്‍... ''പന്ത് കഷ്ടിച്ചാണ് കാല്‍ നിലത്ത് വെക്കുന്നത്. പെട്ടെന്നുള്ള വീക്കം എന്നെ വളരെയധികം ആശങ്കപ്പെടുത്തുന്നുണ്ട്. പരിക്കേറ്റ ഭാഗത്തുള്ള അസ്ഥികള്‍ ദുര്‍ബലമാണ്. ആ പരിക്കും വച്ചുകൊണ്ട് ശരീരഭാരം താങ്ങാന്‍ പന്തിന് കഴിയുന്നുണ്ടായിരുന്നില്ല. അത് ഒട്ടും നല്ലതായി തോന്നുന്നില്ല. ഒടിവുണ്ടെങ്കില്‍ അദ്ദേഹം മത്സരത്തില്‍ നിന്ന് പുറത്താവും. ഇനി വലിയ പരിക്കില്ലെങ്കില്‍ തിരികെ കൊണ്ടുവരാന്‍ അവര്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. ഇനിയും അദ്ദേഹം റിവേഴ്‌സ് സ്വീപ്പുകള്‍ കളിക്കില്ലെന്ന് പ്രതീക്ഷിക്കാം.'' പോണ്ടിംഗ് വ്യക്തമാക്കി.

നേരത്തെ ഇന്ത്യന്‍ താരം സായ് സുദര്‍ശനും പന്തിന്റെ പരിക്കിനെ കുറിച്ച് അപ്‌ഡേറ്റ് നല്‍കിയിരുന്നു. ''അദ്ദേഹത്തിന് വളരെയധികം വേദന അനുഭവപ്പെട്ടു, പക്ഷേ അവര്‍ സ്‌കാനിംഗിന് പോയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ അറിയാന്‍ കഴിയും. അദ്ദേഹം ഇന്നും നന്നായി ബാറ്റ് ചെയ്തു. പന്തിന്റെ അഭാവം വലിയ നഷ്ടമായിരിക്കും. തിരിച്ചുവന്നില്ലെങ്കില്‍ തീര്‍ച്ചയായും അതിന്റെ അനന്തരഫലങ്ങള്‍ ഉണ്ടാകും. ഇപ്പോള്‍ ക്രീസിലുള്ള ബാറ്റര്‍മാരും നന്നായി കളിക്കുന്നുണ്ട്. പന്തിന്റെ അഭാവം മറയ്ക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് സാധിക്കും.'' വാര്‍ത്താസമ്മേളനത്തില്‍ സായ് പറഞ്ഞു.

ഇതിനിടെ ഒരു ചരിത്ര നേട്ടം പന്തിനെ തേടിയെത്തി. ഇംഗ്ലണ്ടില്‍ മാത്രം 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ വിദേശ വിക്കറ്റ് കീപ്പര്‍ ബാറ്ററായിരിക്കുകയാണ് പന്ത്. മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ 26 റണ്‍സ് പൂര്‍ത്തിയാക്കിയപ്പോഴാണ് പന്തിനെ തേടി നേട്ടമെത്തിയത്. തന്റെ 24-ാം ഇന്നിംഗ്സിലാണ് പന്ത് റെക്കോര്‍ഡ് പിന്നിട്ടത്. ഇംഗ്ലണ്ടില്‍ 1000 റണ്‍സ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് പന്ത്. ഇന്ന് കെ എല്‍ രാഹുലും ഇംഗ്ലണ്ടില്‍ 1000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ രക്ഷകനായി സമീര്‍ റിസ്വി; ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ആറ് വിക്കറ്റ് ജയം
'ബുദ്ധിമാനായ ബൗളര്‍'; യുസ്‌വേന്ദ്ര ചാഹലിനെ വാഴ്ത്തി അനില്‍ കുംബ്ലെ