
മുള്ളൻപൂര്‍: അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റില്‍ ഇന്ത്യക്ക് ആറ് വിക്കറ്റ് നഷ്ടം. രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒന്നാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 26റണ്‍സോടെ വാഷിംഗ്ടണ്‍ സുന്ദറും 25 റണ്‍സുമായി മാനവ് സുതാറും ക്രീസില്‍. ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെയും റിഷഭ് പന്തിന്‍റെയും ധ്രുവ് ജുറെലിന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം ആദ്യ സെഷനില്‍ നഷ്ടമായത്. ഗില്‍ 126 റണ്‍സടിച്ചപ്പോള്‍ റിഷഭ് പന്ത് 81 റണ്‍സിന് പുറത്തായി. 19 റണ്‍സാണ് ജുറെല്‍ നേടിയത്.അഫ്ഗാന് വേണ്ടി മുഹമ്മദ് സലീം സഫി 4 വിക്കറ്റെടുത്തു.
VINTAGE PANT ON DISPLAY! 😍🔥
A little room, a big swing, and Rishabh Pant lofts it beautifully over cover for another eye-catching boundary 👏🏏#INDvAFG | Only Test ➡️ DAY 2 | LIVE NOW 👉 https://t.co/6GHfw2TEnv pic.twitter.com/CUSric5Fqu— Star Sports (@StarSportsIndia) June 7, 2026
മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 368 റൺസെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് ഗില്ലും പന്തും ചേര്‍ന്ന് 400 കടത്തി. സ്കോര്‍ 416ല്‍ നില്‍ക്കെ ഗില്ലിനെ മടക്കിയ സലീം സഫിയാണ് അഫ്ഗാന് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. 177 പന്തില്‍ 126 റണ്‍സെടുത്ത ഗില്‍ 15 ഫോറും ഒരു സിക്സും പറത്തി. റിഷഭ് പന്തും ധ്രുവ് ജുറെലും ചേര്‍ന്ന് ഇന്ത്യയെ 450 കടത്തിയതിന് പിന്നാലെ 19 റണ്‍സെടുത്ത ജുറെല്‍ മടങ്ങി. സലീം സഫി ജുറെലിനെ ബൗള്‍ഡാക്കുകയായിരുന്നു.
𝐅𝐈𝐑𝐒𝐓 𝐁𝐀𝐋𝐋 ➡️ 𝐅𝐎𝐔𝐑! 💥#DhruvJurel steps up and hammers a boundary off the very first ball he faces!#INDvAFG | Only Test ➡️ DAY 2 | LIVE NOW 👉https://t.co/6GHfw2TEnv pic.twitter.com/5yFercosj8
— Star Sports (@StarSportsIndia) June 7, 2026
പിന്നാലെ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന റിഷഭ് പന്തും വീണു. ഷാഹിദിയുടെ പന്തില്‍ അസ്മതുള്ള ഒമര്‍സായിക്ക് ക്യാച്ച് നല്‍കിയാണ് പന്ത് മടങ്ങിയത്. 121 പന്തില്‍ ആറ് ഫോറും 3 സിക്സും പറത്തിയാണ് പന്ത് 81 റണ്‍സടിച്ചത്. പിന്നീട് സുന്ദറും സുതാറും ചേര്‍ന്ന് ഇന്ത്യയെ 475 റണ്‍സിലെത്തിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!