സെവാഗിനും അസറിനും പിന്നില്‍ ഇനി റിഷഭ് പന്ത്; ധോണിക്കൊപ്പം മറ്റൊരു റെക്കോര്‍ഡിലും പങ്കാളി

Published : Jul 02, 2022, 03:13 PM IST
സെവാഗിനും അസറിനും പിന്നില്‍ ഇനി റിഷഭ് പന്ത്; ധോണിക്കൊപ്പം മറ്റൊരു റെക്കോര്‍ഡിലും പങ്കാളി

Synopsis

വിദേശമണ്ണില്‍ നാലാമത്തെ സെഞ്ചുറിയാണ് റിഷഭ് കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയത്. മറ്റ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍ക്ക് എല്ലാംകൂടെ ആകെ നേടാനായത് മൂന്ന് ഓവര്‍സീസ് ടെസ്റ്റ് സെഞ്ചുറികള്‍ മാത്രമാണ്.

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ചുറിയോടെ ചില റെക്കോര്‍ഡുകളും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ (Rishabh Pant) പേരിലായി. ഒരു വര്‍ഷം രണ്ട് സെഞ്ചുറികള്‍ നേടുന്ന നാലമത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് റിഷഭ്. ബുദ്ദി കുന്ദേരന്‍ (1964), എം എസ് ധോണി (2009), വൃദ്ധിമാന്‍ സാഹ (2017) എന്നിവരാണ് നേട്ടം സ്വന്തമാക്കിയ താരങ്ങള്‍. ഏഷ്യക്ക് പുറത്തെ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടവും റിഷഭിനെ തേടിയെത്തി.

വിദേശമണ്ണില്‍ നാലാമത്തെ സെഞ്ചുറിയാണ് റിഷഭ് കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കിയത്. മറ്റ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍ക്ക് എല്ലാംകൂടെ ആകെ നേടാനായത് മൂന്ന് ഓവര്‍സീസ് ടെസ്റ്റ് സെഞ്ചുറികള്‍ മാത്രമാണ്. വിജയ് മഞ്ജരേക്കര്‍, അജയ് രത്ര, സാഹ എന്നിവരുടെ ബാറ്റില്‍ നിന്ന് ഓരോ സെഞ്ചുറികള്‍ വീതം പിറന്നു. 

ഇന്ത്യക്ക് വേണ്ടി കുറഞ്ഞ പന്തുകളില്‍ ടെസ്റ്റ് സെഞ്ചുറി സ്വന്തമാക്കുന്ന മൂന്നാമത്തെ താരം കൂടിയാണ് റിഷഭ്. 89 പന്തുകളിലാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. 2006ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ വിരേന്ദര്‍ സെവാഗ് 78 പന്തില്‍ സെഞ്ചുറി നേടിയിരുന്നു. 1990ല്‍ ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ 88 പന്തില്‍ സെഞ്ചുറി നേടിയ മുഹമ്മദ് അസറുദ്ദീനാണ് രണ്ടാമത്.

120 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ എഡ്ജ്ബാസ്റ്റണില്‍ 100ല്‍ താഴെ പന്തുകളില്‍ മൂന്നക്കം കടക്കുന്ന ആദ്യതാരമാണ് റിഷഭ്. സച്ചിന്‍ ടെണ്ടുല്‍ക്കറിനും വിരാട് കോലിക്കും ശേഷം ഇതേ മൈതാനത്ത് നൂറ് കടക്കുന്ന ഇന്ത്യന്‍ താരവും റിഷഭ് തന്നെ.

2000 റണ്‍സ് ക്ലബ്ബിലും റിഷഭ് ഇടം പിടിച്ചു. 2000 റണ്‍സിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വിക്കറ്റ് കീപ്പറും റിഷഭാണ്. ആകെ കളിച്ച 31ല്‍ 23ഉം വിദേശത്ത്. ഇംഗ്ലണ്ടില്‍ രണ്ടും ഓസ്‌ട്രേലിയ,ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ ഓരോ സെഞ്ച്വറികളും റിഷഭിന്റെ പേരിലുണ്ട്.
 

PREV
Read more Articles on
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ