തകര്‍ത്തടിച്ച് റിഷഭ് പന്ത്, കട്ട സപ്പോര്‍ട്ടുമായി ശുഭ്മാന്‍ ഗില്ലും, ഇംഗ്ലണ്ടിനെതിരെ ലീഡുയര്‍ത്തി ഇന്ത്യ

Published : Jul 05, 2025, 05:49 PM IST
Rishabh Pant

Synopsis

നാലാം ദിനംനാലാം ദിനം മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ഇംഗ്ലണ്ട് പേസര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞെങ്കിലും ആദ്യ അര മണിക്കര്‍ വിക്കറ്റ് നഷ്ടമാവാതെ കരുണും രാഹുലും പിടിച്ചു നിന്നു.

ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക് നീങ്ങുന്നു. നാലാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെന്ന മികച്ച നിലയിലാണ്. 35 പന്തില്‍ 41 റണ്‍സുമായി റിഷഭ് പന്തും 41 പന്തില്‍ 24 റണ്‍സുമായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ക്രീസില്‍. ഏഴ് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കിപ്പോള്‍ 357 റണ്‍സിന്‍റെ ആകെ ലീഡുണ്ട്. കരുണ്‍ നായരുടെയും(26) അര്‍ധസെഞ്ചുറി നേടിയ കെ എല്‍ രാഹുലിന്‍റെയും(55) വിക്കറ്റുകളാണ് നാലാം ദിനം ആദ്യ സെഷനില്‍ ഇന്ത്യക്ക് നഷ്ടമായത്. കരുണിനെ ബ്രെയ്ഡന്‍ കാര്‍സും രാഹുലിനെ ജോഷ് ടങുമാണ് വീഴ്ത്തിയത്.

 

നാലാം ദിനംനാലാം ദിനം മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ഇംഗ്ലണ്ട് പേസര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞെങ്കിലും ആദ്യ അര മണിക്കര്‍ വിക്കറ്റ് നഷ്ടമാവാതെ കരുണും രാഹുലും പിടിച്ചു നിന്നു. അഞ്ച് ബൗണ്ടറികള്‍ നേടിയെങ്കിലും ഇംഗ്ലണ്ട് പേസര്‍മാരുടെ ഷോര്‍ട്ട് പിച്ച് പന്തുകള്‍ക്ക് മുന്നില്‍ പതറിയ കരുണ്‍ ഒടുവില്‍ നല്ല തുടക്കത്തിനുശേഷം 26 റണ്‍സെടുത്ത് മടങ്ങി.

 

മറുവശത്ത് മോശം പന്തുകളില്‍ മാത്രം റണ്‍സ് നേടിയ രാഹുലാകട്ടെ കരുണിന്‍റെ വിക്കറ്റ് വീണതോടെ പ്രതിരോധത്തിലേക്ക് വലിഞ്ഞു.കരുണ്‍ പുറത്താവും മുമ്പ് 58 പന്തില്‍ 40 റണ്‍സെടുത്തിരുന്ന രാഹുല്‍ പിന്നീട് 28 പന്തുകള്‍ നേരിട്ടാണ് അര്‍ധസെഞ്ചുറി തികച്ചത്. എന്നാല്‍ അര്‍ധസെഞ്ചുറിക്ക് പിന്നാലെ രാഹുലിനെ ക്ലീന്‍ ബൗള്‍ഡാക്കിയ ജോഷ് ടങ് ഇന്ത്യയെ ഞെട്ടിച്ചു. അഞ്ചാമനായി ക്രീസിലിറങ്ങിയ റിഷഭ് പന്ത് പക്ഷെ തകര്‍ത്തടിക്കാനുള്ള മൂഡിലായിരുന്നു. 

നേരിട്ട മൂന്നാം പന്ത് തന്നെ ബൗണ്ടറി കടത്തിയ റിഷഭ് പന്ത് നാലാം പന്തില്‍ ജോഷ് ടങിനെ സിക്സിന് പറത്തി നയം വ്യക്തമാക്കി. ബെന്‍ സ്റ്റോക്സിന്‍റെ പന്തില്‍ റിഷഭ് പന്ത് നല്‍കിയ ക്യാച്ച് സാക്ക് ക്രോളി നഷ്ടമാക്കിയതിന് പിന്നാലെ ജോഷ് ടങിനെ വീണ്ടും ഫോറിനും സിക്സിനും തൂക്കി റിഷഭ് പന്ത് ലീഡുയര്‍ത്തി.

 

സ്പിന്നര്‍ ജോഷ് ടങിനെതിരെയും രണ്ട് ബൗണ്ടറി നേടിയ പന്തിനെ പിന്നാലെ ജോഷ് ടങിന്‍റെ പന്തില്‍ ക്രിസ് വോക്സും കൈവിട്ടത് ഇന്ത്യക്ക് ഭാഗ്യമായി. 64-1 എന്ന സ്കോറില്‍ നാലാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ ആദ്യ മണിക്കൂറില്‍ 35 റണ്‍സ് മാത്രമാണ് സ്കോര്‍ ചെയ്തത്. നാലും അഞ്ചും ദിവസങ്ങളില്‍ മഴ പ്രവചനമുള്ളതിനാല്‍ 450 ന് മുകളിലുള്ള വിജയലക്ഷ്യം മുന്നോട്ടുവെക്കാനാവും ഇന്ത്യ ശ്രമിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍