നിലവില്‍ ഏഷ്യാ കപ്പിനൊരുങ്ങുകയാണ് ഇന്ത്യന്‍ ടീം. ഈ മാസം 20ന് ഇന്ത്യന്‍ ടീം യുഎഇയിലേക്ക് തിരിക്കും. 28ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. യുവതാരങ്ങള്‍ ഉള്‍പ്പെടുന്ന മറ്റൊരു സംഘം സിംബാബ്‌വെ പര്യടനത്തിനൊരുങ്ങുന്നു.

ദില്ലി: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികം ആഘോഷിച്ച് ക്രിക്കറ്റ് താരങ്ങളും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ഇതിഹാസ ക്രിക്കറ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍ എന്നിവരെല്ലാം ആശംസകള്‍ നേരുന്നുണ്ട്. നിലവില്‍ ഏഷ്യാ കപ്പിനൊരുങ്ങുകയാണ് ഇന്ത്യന്‍ ടീം. ഈ മാസം 20ന് ഇന്ത്യന്‍ ടീം യുഎഇയിലേക്ക് തിരിക്കും. 28ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. യുവതാരങ്ങള്‍ ഉള്‍പ്പെടുന്ന മറ്റൊരു സംഘം സിംബാബ്‌വെ പര്യടനത്തിനൊരുങ്ങുന്നു.

ഇന്ത്യ 75-ാം സ്വതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ നമുക്കൊരുമിച്ച് നിന്ന് രാജ്യത്തെ സെല്യൂട്ട് ചെയ്യാമെന്ന് സഞ്ജു കുറിച്ചിട്ടു.

Scroll to load tweet…

ഇന്ത്യന്‍ പതാക വീശുന്ന ചിത്രം പോസ്റ്റ് ചെയ്താണ് രോഹിത് ആശംസകള്‍ അറിയിച്ചത്. ട്വിറ്ററില്‍ പങ്കുവച്ച പോസ്റ്റ് കാണാം.

Scroll to load tweet…

ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി കുറിച്ചിട്ടു. നേരത്തെ, ട്വിറ്ററില്‍ തന്റെ പ്രൊഫൈല്‍ ചിത്രം ദേശീയ പതാകയാക്കിയിരുന്നു കോലി.

Scroll to load tweet…

ദേശീയ പതാകയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് സച്ചിന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകളെന്നും സച്ചിന്‍ കുറിച്ചിട്ടു.

Scroll to load tweet…

ടെസ്റ്റ് താരം അജിന്‍ക്യ രഹാനെ ദേശീയ പതാകയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. ട്വീറ്റ് കാണാം...

Scroll to load tweet…

രാജ്യത്തെ ഉന്നതിയിലേക്ക് നയിച്ച സ്വാതന്ത്ര്യ സമര സേനാനികളേയും ധീരജവാന്മാര്‍ക്കും സെല്യൂട്ടെന്ന് പൂജാര കുറിച്ചിട്ടു.

Scroll to load tweet…