'ധോണിയും സംഗക്കാരയും ഇനി റിഷഭ് പന്തിന് പിറകില്‍'; ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ തേടി സവിശേഷ നേട്ടം

Published : Jun 21, 2025, 02:58 PM IST
Rishabh Pant

Synopsis

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ റിഷഭ് പന്ത് പുതിയ റെക്കോർഡ് സ്ഥാപിച്ചു. ഏഷ്യൻ ക്രിക്കറ്റിലെ വിക്കറ്റ് കീപ്പർമാരിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് തികയ്ക്കുന്ന താരമായി. 

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ ആദ്യ ടെസ്റ്റില്‍ 65 റണ്‍സുമായി ക്രീസില്‍ തുടരുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ആക്രമണ ശൈലി മാറ്റിപ്പിടിച്ച് ശ്രദ്ധയോടെയാണ് പന്ത് കളിച്ചത്. ഇതുവരെ 102 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും ആറ് ഫോറും നേടി. ശുഭ്മാന്‍ ഗില്ലുമൊത്ത് ഇതുവരെ 138 റണ്‍സ് ചേര്‍ക്കാന്‍ പന്തിന് സാധിച്ചിരുന്നു. ഇതിനിടെ ഒരു റെക്കോര്‍ഡും പന്തിനെ തേടിയയത്. റെക്കോര്‍ഡ് നേട്ടത്തില്‍ പന്തിന് പിന്നിലായവര്‍ ആവട്ടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍മാരായ എം എസ് ധോണിയും ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയും.

ഏഷ്യന്‍ ക്രിക്കറ്റിലെ വിക്കറ്റ് കീപ്പര്‍മാരില്‍ അതിവേഗം 3000 റണ്‍സ് തികയ്ക്കുന്ന ടെസ്റ്റ് താരമായിരിക്കുകയാണ് പന്ത്. 76 ഇന്നിംഗ്‌സുകളില്‍ നിന്ന് പന്ത് 3000 ക്ലബിലെത്തി. ഇക്കാര്യത്തില്‍ സംഗക്കാര രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുന്‍ ലങ്കന്‍ വിക്കറ്റ് കീപ്പര്‍ 78 ഇന്നിങ്‌സുകളില്‍ നിന്ന് ഇത്രയും റണ്‍സ് അടിച്ചെടുത്തിരുന്നു. ധോണിക്ക് 86 ഇന്നിംഗ്‌സുകളും വേണ്ടി വന്നു. ലോക വിക്കറ്റ് കീപ്പര്‍മാരെ ഒന്നാകെ എടുത്താല്‍ രണ്ടാം സ്ഥാനത്താണ് പന്ത്. 63 ഇന്നിംഗ്‌സില്‍ നിന്ന് ഇത്രയും റണ്‍സ് അടിച്ചെടുത്ത മുന്‍ ഓസ്‌ട്രേലിയന്‍ വിക്കറ്റ് കീപ്പറാണ് ആഡം ഗില്‍ക്രിസ്റ്റാണ് ഒന്നാമന്‍.

SENA (ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ) രാജ്യങ്ങളില്‍ മാത്രം 27 മത്സരങ്ങള്‍ കളിച്ച പന്ത് 38.80 ശരാശരിയില്‍ 1746 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ നാല് സെഞ്ചുറിയും ആറ് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. ഇക്കാര്യത്തില്‍ ധോണിയെ പിന്തള്ളാന്‍ പന്തിന് സാധിച്ചു. 32 മത്സരങ്ങളില്‍ന ിന്ന് 1731 റണ്‍സാണ് ധോണി നേടിയത്.

അതേസമയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം ഗില്ലിന് സ്വന്തമായി. മറികടന്നത് കോലിയേയും യശസ്വി ജയ്സ്വാളിനേയും. ലീഡ്‌സില്‍ ജയ്‌സ്വാളും സെഞ്ചുറി നേടിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഓപ്പണറെ മറികടക്കാന്‍ ഗില്ലിന് അധികം സമയമെടുത്തില്ല. ഇനി രോഹിത് ശര്‍മയാണ് ഗില്ലിന് മുന്നിലുള്ള താരം. ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയിട്ടുള്ളത് രോഹിത് ശര്‍മയാണ്. മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്റെ പേരില്‍ ഒമ്പത് സെഞ്ചുറികളുണ്ട്.

PREV
Read more Articles on
click me!

Recommended Stories

വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല
ഇംഗ്ലണ്ടിനെ ബാസ്ബോള്‍ പഠിപ്പിച്ച് ഓസ്ട്രേലിയ, ബ്രിസ്ബേൻ ടെസ്റ്റില്‍ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ്