നിരാശപ്പെടുത്തുന്ന ഇന്നിങ്‌സിനിടയിലും സുപ്രധാന നേട്ടം സ്വന്തമാക്കി ഋഷഭ് പന്ത്

By Web TeamFirst Published Dec 27, 2020, 12:00 PM IST
Highlights

 ഇന്ത്യക്ക് ഒരു മികച്ച കൂട്ടുകെട്ട് വേണമെന്നിരിക്കെ അനാവശ്യം ഷോട്ടിന് മുതിര്‍ന്നാണ് താരം മടങ്ങിയത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടിം പെയ്‌നിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. 

മെല്‍ബണ്‍: ചെറിയ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവന്ന ഋഷഭ് പന്തിന് അവസരം ശരിക്കും മുതലാക്കാനായില്ല. പ്രതീക്ഷ നല്‍കുന്ന തുടക്കം നല്‍കിയെങ്കിലും 29 റണ്‍സിന് താരം പുറത്തായി. ഇന്ത്യക്ക് ഒരു മികച്ച കൂട്ടുകെട്ട് വേണമെന്നിരിക്കെ അനാവശ്യം ഷോട്ടിന് മുതിര്‍ന്നാണ് താരം മടങ്ങിയത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടിം പെയ്‌നിന് ക്യാച്ച് നല്‍കുകയായിരുന്നു താരം. 

വേഗം മടങ്ങിയെങ്കിലും ഒരു നേട്ടം ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ തേടിയെത്തി. ഓസ്‌ട്രേലിയയില്‍ അവര്‍ക്കെതിരെ തുടര്‍ച്ചായി കൂടുതല്‍ തവണ 25 അല്ലെങ്കില്‍ അതില്‍ കൂടുതലോ റണ്‍സ് നേടിയ താരങ്ങളില്‍ ഒരാളായിരിക്കുകയാണ് പന്ത്. കഴിഞ്ഞ എട്ട് ഇന്നിങ്‌സിലും പന്ത് 25ല്‍ കൂടുതല്‍ റണ്‍സ് ഓസീസിനെതിരെ നേടിയിട്ടുണ്ട്. പുറത്താവാതെ നേടിയ 159 റണ്‍സാണ് ഉര്‍ന്ന സ്‌കോര്‍. ഇതുകൂടാതെ ഒരു അര്‍ധ സെഞ്ചുറി പോലും പന്തിന്റെ ബാറ്റില്‍ നിന്ന് പിറന്നിട്ടില്ല.

മുന്‍ ഇംഗ്ലണ്ട് താരം വാല്ലി ഹാമൊണ്ട്, വെസ്റ്റ് ഇന്‍ഡീസിന്റെ  ഇതിഹാസതാരം വിവ് റിച്ചാര്‍ഡ്‌സ്, മുന്‍ ഇന്ത്യന്‍ താരം റുസി സുര്‍ടി എന്നിവര്‍ തുടര്‍ച്ചയായി എട്ട് തവണ ഓസീസിനെതിരെ 25ല്‍ കൂടുതല്‍ റണ്‍സ് നേടി.

മെല്‍ബണില്‍ ഓസീസിനെതിരെ അഞ്ചിന് 256 എന്ന നിലയിലാണ് ഇന്ത്യ. ഇതുവരെ 61 റണ്‍സ് ലീഡുണ്ട് ഇന്ത്യക്ക്. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (89), രവീന്ദ്ര ജഡേജ (35) എന്നിവരാണ് ക്രീസില്‍.

click me!