
ദില്ലി: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ പൊരുതുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന് ഇരുട്ടടിയായി നായകന്‍ റിഷഭ് പന്തിന്‍റെ വിലക്ക്. കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരിലാണ് റിഷഭ് പന്തിനെ ബിസിസിഐ ഒരു മത്സരത്തില്‍ നിന്ന് വിലക്കിയത്. നേരത്തെ രണ്ട് തവണ കുറഞ്ഞ ഓവര്‍ നിരക്കിന് റിഷഭ് പന്തിന് പിഴശിക്ഷ വിധിച്ചിരുന്നു.
രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ മൂന്നാം തവണയും തെറ്റ് ആവര്‍ത്തിച്ചതോടെയാണ് റിഷഭ് പന്തിനെ പിഴക്ക് പുറമെ ഒരു മത്സരവിലക്കും ബിസിസിഐ അച്ചടക്കസമിതി വിധിച്ചത്. ഇതോടെ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനെതിരായ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ അടുത്ത മത്സരത്തില്‍ റിഷഭ് പന്ത് പുറത്തിരിക്കേണ്ടിവരും.
'ഇനി ഒരിക്കലും ഞങ്ങളെ വിട്ടുപോകരുത്'...ഗൗതം ഗംഭീറിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ആരാധകന്‍
രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ റിഷഭ് പന്തിന് നേരത്തെ 30 ലക്ഷം രൂപ പിഴയായി വിധിച്ചിരുന്നു. ഇതിന് പുറമെയാണ് ഇപ്പോള്‍ വിലക്കും ഏര്‍പ്പെടുത്തിയത്. ഐപിഎല്ലില്‍ 12 മത്സരങ്ങളില്‍ 12 പോയന്‍റുമായി അഞ്ചാം സ്ഥാനത്തുള്ള ഡല്‍ഹിക്ക് ഇനിയുള്ള രണ്ട് മത്സരങ്ങളിലെയും വിജയം അനിവാര്യമാണ്. കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തിലാണ് റിഷഭ് പന്തിന് ആദ്യം പിഴ ശിക്ഷ വിധിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിലും തെറ്റ് ആവര്‍ത്തിച്ച റിഷഭ് പന്തിന് 24 ലക്ഷം രൂപ പിഴയായി വിധിച്ചിരുന്നു.
നാളെയാണ് ഡല്‍ഹി റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിനെ നേരിടുന്നത്. ആര്‍സിബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. 14ന് ഹോം ഗ്രൗണ്ടില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സാണ് ഡല്‍ഹിയുടെ എതിരാളികള്‍. 12 മത്സരങ്ങളില്‍ 413 റണ്‍സടിച്ച റിഷഭ് പന്ത് ഈ സീസണിലെ റണ്‍വേട്ടയില്‍ ഡല്‍ഹിയുടെ ടോപ് സ്കോററുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!