'എന്തുവാടേ ഇത്'...ആന മണ്ടത്തരം കാട്ടിയ ഋഷഭ് പന്തിനോട് രോഹിത് ശര്‍മ്മ- വീഡിയോ വൈറല്‍

By Web TeamFirst Published Nov 4, 2019, 12:06 PM IST
Highlights

യുസ്‌വേന്ദ്ര ചാഹലെറിഞ്ഞ ബംഗ്ലാദേശ് ഇന്നിംഗ്സിനറെ പത്താം ഓവറില്‍ സൗമ്യ സര്‍ക്കാരിന്റെ ക്യാച്ച് ഔട്ടിനായി ഡിആര്‍എസ് വിളിക്കാന്‍ പന്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നിര്‍ബന്ധിച്ചു. ബൗളറായ ചാഹലിന് പോലും ഡിആര്‍എസ് വിളിക്കണോ എന്ന കാര്യത്തില്‍ വലിയ ഉറപ്പുണ്ടായിരുന്നില്ല.

ദില്ലി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിക്കറ്റിന് മുന്നിലും പിന്നിലും ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് കഷ്ടകാലമായിരുന്നു. ബാറ്റ് ചെയ്തപ്പോള്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ഇല്ലാത്ത റണ്ണിന് വിളിച്ച് ശിഖര്‍ ധവാന്റെ റണ്ണൗട്ടിന് കാരണക്കാരനായി. മികച്ച തുടക്കം ലഭിച്ചിട്ടും വമ്പനടികളിലൂടെ സ്കോര്‍ ഉയര്‍ത്തേണ്ട ഘട്ടത്തില്‍ പുറത്താവുകയും ചെയ്തു.

പിന്നാലെ വിക്കറ്റിന് പിന്നിലും പന്തിന് അത്ര നല്ല സമയമായിരുന്നില്ല. യുസ്‌വേന്ദ്ര ചാഹലെറിഞ്ഞ ബംഗ്ലാദേശ് ഇന്നിംഗ്സിനറെ പത്താം ഓവറില്‍ സൗമ്യ സര്‍ക്കാരിന്റെ ക്യാച്ച് ഔട്ടിനായി ഡിആര്‍എസ് വിളിക്കാന്‍ പന്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നിര്‍ബന്ധിച്ചു. ബൗളറായ ചാഹലിന് പോലും ഡിആര്‍എസ് വിളിക്കണോ എന്ന കാര്യത്തില്‍ വലിയ ഉറപ്പുണ്ടായിരുന്നില്ല.

https://t.co/P0IfH6HNQH

— Jagadhish D (@MSdhoni7788)

എന്നാല്‍ സര്‍ക്കാരിന്റെ ബാറ്റില്‍ പന്ത് തട്ടിയെന്ന് ഋഷഭ് പന്ത് ഉറപ്പിച്ചു പറഞ്ഞതോടെ രോഹിത് ഡിആര്‍എസ് എടുക്കുകയും ചെയ്തു.
എന്നാല്‍ റീപ്ലേകളില്‍ പന്ത് ബാറ്റില്‍ തട്ടിയില്ലെന്ന് വ്യക്തമായി. സര്‍ക്കാര്‍ നോട്ടൗട്ടാണെന്ന് വ്യക്തമായതോടെ വിരാട് കോലിയില്‍ നിന്ന് വ്യത്യസ്തനായി ദേഷ്യപ്പെടാന്‍ നില്‍ക്കാതെ രോഹിത് എല്ലാം ഒരു ചിരിയില്‍ എല്ലാം ഒതുക്കി.

pic.twitter.com/im2HxKmSAP

— Jagadhish D (@MSdhoni7788)
click me!