IPL 2022 : 'ആ സംഭവത്തിന് ശേഷം അശ്വിന്‍ ക്ഷമ പറഞ്ഞു'; ഐപിഎല്ലിലെ വിവാദ റണ്ണൗട്ടിനെ കുറിച്ച് പരാഗ്

Published : Jun 06, 2022, 01:30 PM IST
IPL 2022 : 'ആ സംഭവത്തിന് ശേഷം അശ്വിന്‍ ക്ഷമ പറഞ്ഞു'; ഐപിഎല്ലിലെ വിവാദ റണ്ണൗട്ടിനെ കുറിച്ച് പരാഗ്

Synopsis

അതിലൊന്നായിരുന്നു ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ റണ്ണൗട്ട്. പുറത്താവുമ്പോള്‍ സീനിയര്‍ താരം ആര്‍ അശ്വിനെ ക്രുദ്ധനായി നോക്കിയാണ് പരാഗ് മടങ്ങിയത്. ഗുജറാത്ത് പേസര്‍ യഷ് ദയാലിന്റെ പന്തില്‍ സിംഗിളിന് ശ്രമിക്കുമ്പോഴായിരുന്നു സംഭവം.

മുംബൈ: ഐപിഎല്ലിലെ (IPL 2022) എന്റര്‍ടെയ്‌നര്‍മാരില്‍ ഒരാളാണ് രാജസ്ഥാന്‍ റോയല്‍സിന്റെ (Rajasthan Royals) റിയാന്‍ പരാഗ്. ക്യാച്ചെടുക്കുന്ന രീതിയും അതിന് ശേഷമുള്ള ആഘോഷങ്ങളും പലപ്പോഴും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഈ സീസണില്‍ 20കാരന്‍ (Riyan Parag) മികച്ച പ്രകടനമൊന്നും പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഗ്രൗണ്ടിലെ പെരുമാറ്റംകൊണ്ട് പലപ്പോഴും വിമര്‍ശിക്കപ്പെട്ടു. 

അതിലൊന്നായിരുന്നു ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ റണ്ണൗട്ട്. പുറത്താവുമ്പോള്‍ സീനിയര്‍ താരം ആര്‍ അശ്വിനെ ക്രുദ്ധനായി നോക്കിയാണ് പരാഗ് മടങ്ങിയത്. ഗുജറാത്ത് പേസര്‍ യഷ് ദയാലിന്റെ പന്തില്‍ സിംഗിളിന് ശ്രമിക്കുമ്പോഴായിരുന്നു സംഭവം. ആശ്വിനായിരുന്നു ക്രീസില്‍. ഒരു സ്ലോ ഫുള്‍ ഡെലിവറി വൈഡാണെന്ന് കരുതി അശ്വിന്‍ വെറുതെ വിട്ടു. അപ്പോഴേക്കും പരാഗ് ഓടി പിച്ചിന് മധ്യത്തിലെത്തിയിരുന്നു. പുറത്താവുകും  ചെയ്തു. പവലിയനിലേക്ക് നടക്കുമ്പോള്‍ അശ്വിനെ ദേഷ്യത്തോടെ നോക്കിയാണ് താരം മടങ്ങിയത്.

അതനെ കുറിച്ച് സംസാരിക്കുകയാണ് പരാഗിപ്പോള്‍. ''അശ്വിന്‍ വാലറ്റക്കാര്‍ക്കൊപ്പം ബാറ്റ് ചെയ്തിട്ടാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കില്‍ അതില്‍ ശരിയുണ്ടെന്ന് പറയാം. എന്നാല്‍ ഞാന്‍ ബാറ്റ് ചെയ്യുമ്പോള്‍ അദ്ദേഹം റണ്ണിന് ശ്രമിക്കണമായിരുന്നു. ശരിക്കും അതൊരു ഞെട്ടലായിരുന്നു. എന്നാല്‍ മത്സരശേഷം എനിക്കടുത്തെിയ അശ്വിന്‍ ക്ഷമ ചോദിച്ചു. ഞാന്‍ മറ്റെന്തോ ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് അശ്വിന്‍ സമ്മതിച്ചു. എന്നാല്‍ മാധ്യങ്ങള്‍ ഈ സംഭവം ആഘോഷിക്കുകയാണ് ചെയ്തത്.'' പരാഗ് പറഞ്ഞുനിര്‍ത്തി.

നേരത്തെ ആര്‍സിബിക്കെതിരായ മത്സരത്തില്‍ ഹര്‍ഷല്‍ പട്ടേലിനോട് കയര്‍ത്തതും വിവാദമായി. അതിനെ കുറിച്ചും പരാഗ് സംസാരിച്ചു. ''കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കെതിരെ കളിക്കുമ്പോള്‍ ഹര്‍ഷല്‍ പട്ടേല്‍ എന്നെ പുറത്താക്കി. ശേഷം പവലിയനിലേക്ക് ചൂണ്ടി യാത്രയാക്കി. അന്നത് കണ്ടിരുന്നില്ല. ഹോട്ടലിലെത്തിയ ശേഷം റിപ്ലേ കണ്ടപ്പോഴാണ് ഇത് മനസിലായത്. അത് എന്റെ  മനസിലുണ്ടായിരുന്നു. ഈ സീസണില്‍ ഹര്‍ഷലിനെ അവസാന ഓവറില്‍ സിക്സറടിച്ചതിന് പിന്നാലെ അതേ ആംഗ്യം തിരിച്ചുകാണിക്കുകയായിരുന്നു. ഞാനൊന്നും പറഞ്ഞിട്ടില്ല. ചീത്ത വിളിച്ചിട്ടില്ല. എന്നാല്‍ ഇന്നിംഗ്സിന് ശേഷം സിറാജ് എന്നെ അടുത്തേക്ക് വിളിച്ചു. ഹര്‍ഷല്‍ ഒന്നും പറഞ്ഞുമില്ല. 

സിറാജ് എന്നോട് പറഞ്ഞത് ഇങ്ങനെ...നിയൊരു കുട്ടിയാണ്, കുട്ടിയെ പോലെ പെരുമാറൂ. ചേട്ടാ, നിങ്ങളോട് ഒന്നും ഞാന്‍ പറഞ്ഞിട്ടില്ല എന്ന് ഞാന്‍ സിറാജിനോട് പറഞ്ഞു. ഇരു ടീമിലേയും താരങ്ങളെത്തി പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു. ഹര്‍ഷല്‍ ഹസ്തദാനം ചെയ്തുമില്ല. അത് അപക്വമായാണ് എനിക്ക് തോന്നിയത്'- പരാഗ് വിശദീകരിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്