സച്ചിനും യുവരാജും തിളങ്ങി; വിന്‍ഡീസ് ലെ‍ജന്‍ഡ്സിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍

Published : Mar 17, 2021, 09:29 PM IST
സച്ചിനും യുവരാജും തിളങ്ങി; വിന്‍ഡീസ് ലെ‍ജന്‍ഡ്സിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍

Synopsis

ഓപ്പണിംഗ് വിക്കറ്റില്‍ സച്ചിനും സെവാഗും ചേര്‍ന്ന് ഇന്ത്യ ലെജന്‍ഡ്സിന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 5.3 ഓവറില്‍ ഇരുവരും ചേര്‍ന്ന് 56 റണ്‍സെടുത്തു. 17 പന്തില്‍ 35 റണ്‍സെടുത്ത സെവാഗ് പുറത്തായശേഷം ക്രീസിലെത്തിയ മുഹമ്മദ് കൈഫും(21 പന്തില്‍ 27) സച്ചിന് മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യന്‍ സ്കോര്‍ കുതിച്ചു.

റായ്പൂര്‍: റോഡ് സേഫ്റ്റി സീരിസ് സെമി ഫൈനലില്‍ വിന്‍ഡീസ് ലെജന്‍ഡ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ലെ‍ജന്‍ഡ്സിന് കൂറ്റന്‍ സ്കോര്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ലെജന്‍ഡ്സ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും യുവരാജ് സിംഗിന്‍റെയും ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സെടുത്തു. 42 പന്തില്‍ 65 റണ്‍സെടുത്ത സച്ചിനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.

ഓപ്പണിംഗ് വിക്കറ്റില്‍ സച്ചിനും സെവാഗും ചേര്‍ന്ന് ഇന്ത്യ ലെജന്‍ഡ്സിന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 5.3 ഓവറില്‍ ഇരുവരും ചേര്‍ന്ന് 56 റണ്‍സെടുത്തു. 17 പന്തില്‍ 35 റണ്‍സെടുത്ത സെവാഗ് പുറത്തായശേഷം ക്രീസിലെത്തിയ മുഹമ്മദ് കൈഫും(21 പന്തില്‍ 27) സച്ചിന് മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യന്‍ സ്കോര്‍ കുതിച്ചു.

സച്ചിന്‍ പുറത്തായശേഷം(42 പന്തില്‍ 65)യൂസഫ് പത്താനും(20 പന്തില്‍ 37*) യുവരാജ് സിംഗും (20 പന്തില്‍ 49*) അടിച്ചു തകര്‍ത്തതോടെ ഇന്ത്യ 200 കടന്നു. ആറ് സിക്സും ഒരു ബൗണ്ടറിയും അടക്കമാണ് യുവരാജ് 49 റണ്‍സെടുത്തത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പ്രതിഫലം രണ്ടര ഇരട്ടി വര്‍ധിപ്പിച്ചു, വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐയുടെ ക്രിസ്മസ് സമ്മാനം
അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങള്‍ മോശമായി പെരുമാറി, ആരോപണവുമായി സര്‍ഫറാസ് അഹമ്മദ്