Latest Videos

ഐസിസി ടി20 റാങ്കിങ്: അഞ്ചാം സ്ഥാനം തിരിച്ചുപിടിച്ച് വിരാട് കോലി, രാഹുലിന് നഷ്ടം

By Web TeamFirst Published Mar 17, 2021, 4:05 PM IST
Highlights

ഒരു സ്ഥാനമാണ് കോലി മെച്ചപ്പെടുത്തിയത്. അതേസമയം മോശം ഫോമില്‍ കളിക്കുന്ന കെ എല്‍ രാഹുലിന് ഒരു സ്ഥാനം നഷ്ടമായി. പുതിയ റാങ്കിങ്ങില്‍ നാലാം സ്ഥാനത്താണ് രാഹുല്‍. 

ദുബായ്: ഐസിസി ടി20 റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഇംഗ്ലണ്ടിനെതിരെ നേടിയ തുടര്‍ച്ചയായ രണ്ട് അര്‍ധ സെഞ്ചുറി കോലിയെ അഞ്ചാം സ്ഥാനം തിരിച്ചുപിടിക്കാന്‍ സഹായിച്ചു. ഒരു സ്ഥാനമാണ് കോലി മെച്ചപ്പെടുത്തിയത്. അതേസമയം മോശം ഫോമില്‍ കളിക്കുന്ന കെ എല്‍ രാഹുലിന് ഒരു സ്ഥാനം നഷ്ടമായി. പുതിയ റാങ്കിങ്ങില്‍ നാലാം സ്ഥാനത്താണ് രാഹുല്‍. 

ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങളും ഇവര്‍ തന്നെ. ഇംഗ്ലണ്ടിനെതിരെ മൂന്ന് ടി20 മത്സരങ്ങള്‍ കളിച്ചെങ്കിലും പാടേ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു രാഹുലിന്റേത്. ആദ്യ ടി20യി മൂന്ന് റണ്‍സ് മാത്രമെടുത്ത താരം അവസാന രണ്ട്  മത്സരങ്ങളിലും റണ്‍സെടുക്കാതെ പുറത്തായി. പാകിസ്ഥാന്‍ താരം ബാബര്‍ അസം ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാമതെത്തി. ന്യൂസിലന്‍ഡ് താരം ഡേവണ്‍ കോണ്‍വെ ആദ്യമായി ആദ്യ പത്തിലെത്തി. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ താരം പത്താം സ്ഥാനത്താണ്.

മറ്റുള്ള സ്ഥാനങ്ങളിലൊന്നും മാറ്റമില്ലാതെ തുടരുന്നു. ഇംഗ്ലീഷ് താരം ഡേവിഡ് മലാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് രണ്ടാമത്. ദക്ഷിണാഫ്രിക്കയുടെ റസ്സി വാന്‍ ഡര്‍ ഡസ്സന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍ (ഓസ്‌ട്രേലിയ), മാര്‍ട്ടിന്‍ ഗപ്റ്റില്‍ (ന്യൂസിലന്‍ഡ്), ഹസ്രത്തുള്ള സസൈ (അഫ്ഗാനിസ്ഥാന്‍) എന്നിവരാണ് ആറ് മുതല്‍ ഒമ്പത് വരെയുള്ള സ്ഥാനങ്ങളില്‍. 

ഇന്ത്യക്കെതിരായ മൂന്നാം ടി20യിലെ 83 റണ്‍സ് ഇന്നിങ്സോടെ അഞ്ച് സ്ഥാനങ്ങള്‍ കയറി ബട്ട്ലര്‍ 19ാം റാങ്കിലെത്തി. 17ാം റാങ്ക് ആണ് ബട്ട്ലറിന്റെ കരിയര്‍ ബെസ്റ്റ്. ബെയര്‍സ്റ്റോ രണ്ട് സ്ഥാനങ്ങള്‍ മുകളിലേക്ക് കയറി 14ാം റാങ്കിലെത്തി. 

അതേസമയം ഏകദിന റാങ്കിങ്ങില്‍ ഒന്നു മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. വിരാട് കോലി, രോഹിത് ശര്‍മ, ബാബര്‍ അസം, റോസ് ടെയ്‌ലര്‍ (ന്യൂസിലന്‍ഡ്), ആരോണ്‍ ഫിഞ്ച്, ഫാഫ് ഡു പ്ലെസിസ് (ദക്ഷിണാഫ്രിക്ക), ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ) എന്നിവരാണ് ഈ സ്ഥാനങ്ങളില്‍. അഞ്ച് സ്ഥാനങ്ങല്‍ മെച്ചപ്പെടുത്തിയ വിന്‍ഡീസ് താരം ഷായ് ഹോപ് എട്ടാമതെത്തി. കെയ്ന്‍ വില്യംസണ്‍ (ന്യൂസിലന്‍ഡ്), ക്വിന്റണ്‍ ഡി കോക്ക് (ദക്ഷിണാഫ്രിക്ക) എന്നിവരാണ് അവസാന രണ്ട് സ്ഥാനങ്ങളില്‍.

click me!