ബുമ്രയെ അഭിനന്ദിച്ച് ബ്രയാന്‍ ലാറ; സ്വന്തം റെക്കോര്‍ഡ് നഷ്ടമായതില്‍ വിഷമമുണ്ടെന്ന് റോബിന്‍ പീറ്റേഴ്‌സന്‍

Published : Jul 03, 2022, 01:09 PM IST
ബുമ്രയെ അഭിനന്ദിച്ച് ബ്രയാന്‍ ലാറ; സ്വന്തം റെക്കോര്‍ഡ് നഷ്ടമായതില്‍ വിഷമമുണ്ടെന്ന് റോബിന്‍ പീറ്റേഴ്‌സന്‍

Synopsis

ടെസ്റ്റ് ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കുന്ന താരവും ബുമ്രയായി. ഇതിഹാസതാരം ബ്രയാന്‍ ലാറ ഉള്‍പ്പെടെയുള്ള താരങ്ങളെയാണ് ബുമ്ര മറികടന്നത്. ലാറ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം റോബിന്‍ പീറ്റേഴ്‌സണിന്റെ ഒരോവറില്‍ 28 റണ്‍സ് നേടിയിരുന്നു.

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരെ (ENGvIND) അവസാന ടെസ്റ്റില്‍ അവിശ്വസനീയ പ്രകടനമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ജസ്പ്രിത് ബുമ്ര (Jasprit Bumrah) പുറത്തെടുത്തത്. കേവലം 16 പന്തില്‍ നിന്ന് 31 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇതില്‍ 29 റണ്‍സും സ്റ്റുവര്‍ട്ട് ബ്രോഡിന്റെ (Stuart Broad) ഒരോവറില്‍. രണ്ട് സിക്‌സും നാല് ഫോറുമാണ് ബ്രോഡിനെതിരെ നേടിയത്. ആറ് റണ്‍സ് എക്‌സ്ട്രായിനത്തിലും വന്നപ്പോള്‍ ഒരോവറില്‍ മാത്രം 35 റണ്‍സ് ഇന്ത്യ സ്വന്തമാക്കി. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കുന്ന താരവും ബുമ്രയായി. ഇതിഹാസതാരം ബ്രയാന്‍ ലാറ ഉള്‍പ്പെടെയുള്ള താരങ്ങളെയാണ് ബുമ്ര മറികടന്നത്. ലാറ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം റോബിന്‍ പീറ്റേഴ്‌സണിന്റെ ഒരോവറില്‍ 28 റണ്‍സ് നേടിയിരുന്നു. ജോര്‍ജ് ബെയ്‌ലി, കേശവ് മഹാരാജ് എന്നിവരും ഒരോവറില്‍ 28 നേടിയിട്ടുണ്ട്. ഇവരെയെല്ലാം മറികടക്കാന്‍ ബുമ്രയ്ക്കായി. 

ബുമ്ര ലോക റെക്കോര്‍ഡ് സ്വന്തമാക്കിയതോടെ താരത്തെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. അതില്‍ ലാറയുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ... ''ടെസ്റ്റ് ക്രിക്കറ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ജസ്പ്രിത് ബുമ്രയ്ക്ക് അഭിനന്ദനങ്ങള്‍.'' ലാറ കുറിച്ചിട്ടു. നന്നായി കുറിച്ചിട്ടുവെന്നും ലാറ ട്വീറ്റില്‍ പറയുന്നു. 

എന്നാല്‍ മറ്റൊരു ട്വീറ്റാണ് ഏറെ ചര്‍ച്ചയായത്. റോബിന്‍ പീറ്റേഴ്‌സണിന്റെ കമന്റായിരുന്നു അത്. സ്വന്തം റെക്കോര്‍ഡ് തകര്‍ന്നതില്‍ സങ്കടമുണ്ടെന്ന് ചിരിയോടെ രസകരമായ രീതിയില്‍ പീറ്റേഴ്‌സന്‍ ട്വീറ്റിട്ടു. അദ്ദേഹം കുറിച്ചിട്ടത് ഇങ്ങനെ.... ''എന്റെ റെക്കോര്‍ഡ് നഷ്ടപ്പെട്ടതില്‍ സങ്കടമുണ്ട്. എന്നാല്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കപ്പെടാനുള്ളതാണല്ലൊ, അടുത്ത റെക്കോര്‍ഡുണ്ടാവട്ടെ.'' പീറ്റേഴ്സന്‍ ട്വിറ്ററില്‍ കുറിച്ചു.

ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ബാറ്റിംഗിലും ബൗളിംഗിലും തകര്‍പ്പന്‍ പ്രകടനമാണ് ബുമ്ര പുറത്തെടുത്തത്. ബാറ്റ് ചെയ്തപ്പോള്‍ 16 പന്തില്‍ 31 റണ്‍സുമായി ബുമ്ര പുറത്താവാതെ നിന്നു. സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ ഒരോവറില്‍ 29 റണ്‍സാണ് ബുമ്ര അടിച്ചെടുത്തത്. എക്‌സ്ട്രാ ഉള്‍പ്പെടെ 35 റണ്‍സ് ഇന്ത്യക്ക് ആ ഓവറില്‍ മാത്രം ലഭിക്കുകയും ചെയ്തു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 400 കടത്താനും ഈ പ്രകടനം സഹായിച്ചു. 

'ക്യാപ്റ്റന്‍ ജസ്പ്രിത് ബുമ്ര, ഫീല്‍ഡിംഗ് നിര്‍ദേശങ്ങള്‍ നല്‍കി വിരാട് കോലി'; കാരണം വ്യക്തമാക്കി ദ്രാവിഡ്

പിന്നാലെ പന്തെറിയാനെത്തിയ ക്യാപ്റ്റന്‍ വിലപ്പെട്ട മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. മുന്‍നിരക്കാരായ അലക്‌സ് ലീസ് (6), സാക് ക്രൗളി (9), ഒല്ലീ പോപ് (10) എന്നിവരുടെ വിക്കറ്റുകളാണ് ബുമ്ര വീഴ്ത്തിയത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 416നെിരെ ഇംഗ്ലണ്ട് തകര്‍ച്ച നേരിടുകയാണ്. രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ അഞ്ചിന് 84 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ശേഷിക്കുന്ന വിക്കറ്റുകള്‍ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരാണ് സ്വന്തമാക്കിയത്. അപകടകാരിയായ ജോ റൂട്ടിനെ സിറാജാണ് മടക്കിയത്. ജാക്ക് ലീച്ചിന്റെ വിക്കറ്റ് ഷമിയും സ്വന്തമാക്കി.
 

PREV
Read more Articles on
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍