Latest Videos

'ക്യാപ്റ്റന്‍ ജസ്പ്രിത് ബുമ്ര, ഫീല്‍ഡിംഗ് നിര്‍ദേശങ്ങള്‍ നല്‍കി വിരാട് കോലി'; കാരണം വ്യക്തമാക്കി ദ്രാവിഡ്

By Web TeamFirst Published Jul 3, 2022, 11:54 AM IST
Highlights

ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ബാറ്റിംഗിലും ബൗളിംഗിലും തകര്‍പ്പന്‍ പ്രകടനമാണ് ബുമ്ര പുറത്തെടുത്തത്. ബാറ്റ് ചെയ്തപ്പോള്‍ 16 പന്തില്‍ 31 റണ്‍സുമായി ബുമ്ര പുറത്താവാതെ നിന്നു. സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ ഒരോവറില്‍ 29 റണ്‍സാണ് ബുമ്ര അടിച്ചെടുത്തത്.

എഡ്ജ്ബാസ്റ്റണ്‍: രോഹിത് ശര്‍മ (Rohit Sharma) കൊവിഡ് ബാധിതനായതോടെയാണ് ജസ്പ്രിത് ബുമ്ര (Jasprit Bumrah) ഇന്ത്യയുടെ ക്യാപ്്റ്റനാവുന്നത്. ഇപ്പോള്‍ എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെതിരായ നടന്നുകൊണ്ടിരിക്കുന്ന അവസാന ടെസ്റ്റിലാണ് ബുമ്രയെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. കെ എല്‍ രാഹുലിന് പരിക്കേറ്റതും ബുമ്രയെ പരിഗണിക്കാന്‍ കാരണമായി. 35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു പേസര്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാകുന്നത്. കപില്‍ ദേവാണ് (Kapil Dev) അവസാനം ഇന്ത്യയെ നയിച്ച പേസര്‍. ആഭ്യന്തര ക്രിക്കറ്റിലോ ഐപിഎല്ലിലോ ടീമിനെ നയിച്ചിട്ടില്ലാത്ത ബുമ്ര ടെസ്റ്റില്‍ ഇന്ത്യയുടെ 36-ാം ക്യാപ്റ്റനാണ്. 

എഡ്ജ്ബാസ്റ്റണില്‍ ബുമ്ര ക്യാപ്റ്റനായെങ്കിലും മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഫീല്‍ഡ് ഒരുക്കുന്നത് കാണാമായിരുന്നു. ബുമ്രയ്ക്ക് ആവശ്യമായ നിര്‍ദേശങ്ങളും കോലി കൊടുക്കുന്നുണ്ടായിരുന്നു. അതിന് വ്യക്തമായ കാരണവുമുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് അതിന്റെ കാരണം വിശദീകരിക്കുന്നതിങ്ങനെ... ''ക്യാപ്റ്റന്‍സിയേക്കാള്‍ കൂടുതല്‍ ബൗളിംഗില്‍ ശ്രദ്ധിച്ചാല്‍ മതിയെന്ന് ബുമ്രയോട് പറഞ്ഞിട്ടുണ്ട്. ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ക്യാപ്റ്റന്‍സി ഇരട്ടി വെല്ലുവിളിയാണ്. ഇംഗ്ലണ്ട് ശക്തരായ എതിരാളികളാണ്. അഞ്ചുദിവസവും ഒരേ ആവേശത്തോടെ കളിച്ചാലെ ഇംഗ്ലണ്ടിനെ മറികടക്കാനാവൂ. ഇന്ത്യക്ക് ശക്തമായ പേസ് നിരയുണ്ട്.'' ദ്രാവിഡ് പറഞ്ഞു.

ടീം ഇന്ത്യക്ക് ആശ്വാസം, രോഹിത് ശര്‍മ കൊവിഡ് മുക്തനായി; ആദ്യ ടി20 കളിക്കാനാകുമെന്ന് പ്രതീക്ഷയില്‍ ആരാധകര്‍

ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ബാറ്റിംഗിലും ബൗളിംഗിലും തകര്‍പ്പന്‍ പ്രകടനമാണ് ബുമ്ര പുറത്തെടുത്തത്. ബാറ്റ് ചെയ്തപ്പോള്‍ 16 പന്തില്‍ 31 റണ്‍സുമായി ബുമ്ര പുറത്താവാതെ നിന്നു. സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ ഒരോവറില്‍ 29 റണ്‍സാണ് ബുമ്ര അടിച്ചെടുത്തത്. എക്‌സ്ട്രാ ഉള്‍പ്പെടെ 35 റണ്‍സ് ഇന്ത്യക്ക് ആ ഓവറില്‍ മാത്രം ലഭിക്കുകയും ചെയ്തു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 400 കടത്താനും ഈ പ്രകടനം സഹായിച്ചു. പിന്നാലെ പന്തെറിയാനെത്തിയ ക്യാപ്റ്റന്‍ വിലപ്പെട്ട മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. മുന്‍നിരക്കാരായ അലക്‌സ് ലീസ് (6), സാക് ക്രൗളി (9), ഒല്ലീ പോപ് (10) എന്നിവരുടെ വിക്കറ്റുകളാണ് ബുമ്ര വീഴ്ത്തിയത്.

റിഷഭ് പന്ത് ആന്‍ഡേഴ്സണെ റിവേഴ്സ് സ്വീപ്പ് ചെയ്തതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി രവി ശാസ്ത്രി

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 416നെിരെ ഇംഗ്ലണ്ട് തകര്‍ച്ച നേരിടുകയാണ്. രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ അഞ്ചിന് 84 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ശേഷിക്കുന്ന വിക്കറ്റുകള്‍ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരാണ് സ്വന്തമാക്കിയത്. അപകടകാരിയായ ജോ റൂട്ടിനെ സിറാജാണ് മടക്കിയത്. ജാക്ക് ലീച്ചിന്റെ വിക്കറ്റ് ഷമിയും സ്വന്തമാക്കി.

click me!