അടുത്ത മത്സരത്തില്‍ ടീമിലുണ്ടാവുമെന്ന് ആര്‍ക്കും ഉറപ്പില്ല; ഇന്ത്യന്‍ ടീം സെലക്ഷനെതിരെ തുറന്നടിച്ച് ഉത്തപ്പ

By Web TeamFirst Published Jan 17, 2023, 12:29 PM IST
Highlights

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയിട്ടുള്ള മുംബൈ ഇന്ത്യന്‍സിനെയും ചെന്നൈ സൂപ്പര്‍ കിംഗ്സിനെയുമെല്ലാം നോക്കു. അവരുടെ ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ടാകില്ല. ചെറിയ ചില മാറ്റങ്ങള്‍ മാത്രമെ അവരുടെ ടീമില്‍ വരുത്താറുള്ളു.

മുംബൈ: ഇന്ത്യന്‍ ടീം സെലക്ഷനെതിരെ തുറന്നടിച്ച് മുന്‍ താരം റോബിന്‍ ഉത്തപ്പ. ഒരു മത്സരത്തില്‍ പ്ലേയര്‍ ഓഫ് ദ് മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടാല്‍ പോലും അയാള്‍ അടുത്ത മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ കാണുമെന്ന് യാതൊരു ഉറപ്പുമില്ലെന്ന് ഉത്തപ്പ വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ മാന്‍ ഓഫ് ദ് മാച്ച് ആയിട്ട് പോലും കുല്‍ദീപ് യാദവിന് അടുത്ത മത്സരത്തില്‍ ടീമില്‍ സ്ഥാനമുണ്ടായിരുന്നില്ല. ഇത് കളിക്കാര്‍ക്ക് പ്രത്യേകിച്ച് യുവതാരങ്ങള്‍ക്ക് നല്‍കുന്നത് നല്ല സന്ദേശമല്ലെന്നും ഉത്തപ്പ പറഞ്ഞു. ഐസിസി ടൂര്‍ണമെന്‍റുകളില്‍ 2013നുശേഷം ഒരു കീരീടവും ഇന്ത്യക്ക് നേടാന്‍ കഴിയാത്തതിനുള്ള കാരണവും ടീമിലെ സ്ഥിരതയില്ലായ്മയാണെന്നും ഉത്തപ്പ വ്യക്തമാക്കി.

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയിട്ടുള്ള മുംബൈ ഇന്ത്യന്‍സിനെയും ചെന്നൈ സൂപ്പര്‍ കിംഗ്സിനെയുമെല്ലാം നോക്കു. അവരുടെ ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ടാകില്ല. ചെറിയ ചില മാറ്റങ്ങള്‍ മാത്രമെ അവരുടെ ടീമില്‍ വരുത്താറുള്ളു. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ കുല്‍ദീപ് മാന്‍ ഓഫ് ദ് മാച്ച് ആയിരുന്നു. അടുത്ത ടെസ്റ്റില്‍ അയാള്‍ ടീമിലില്ല. എന്തുകൊണ്ട് ഒഴിവാക്കി എന്ന കാര്യം കുല്‍ദീപിനെ ഒരു പക്ഷെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ കഴിയുമായിരിക്കും. എന്നാലും ഇത് കളിക്കാര്‍ക്ക് പ്രത്യേകിച്ച് യുവതാരങ്ങള്‍ക്ക് നല്ല സന്ദേശമല്ല നല്‍കുന്നത്. പ്ലേയര്‍ ഓഫ് ദ് മാച്ച് ആയാല്‍ പോലും ഇന്ത്യന്‍ ടീമില്‍ ഒരു കളിക്കാരന്‍റെയും സ്ഥാനം സുരക്ഷിതമല്ലെന്നും ഉത്തപ്പ പറഞ്ഞു.

സഹതാരത്തിന്റെ കാമുകിയുമായ സെക്‌സ് ചാറ്റ് ആരോപണം; ബാബര്‍ അസമിന്റെ ആദ്യ പ്രതികരണമിങ്ങനെ 

കളിക്കാര്‍ക്ക് ടീമിലെ അവരുടെ സ്ഥാനത്തെക്കുറിച്ച് സുരക്ഷിതത്വ ബോധം നല്‍കുക എന്നത് ഏറ്റവും പ്രധാനമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലമായി ഇന്ത്യന്‍ ടീമില്‍ അത്തരമൊരു കാര്യമേ കാണാനില്ല. ഓരോ പരമ്പരയിലും ടീമില്‍ അടിമുടി മാറ്റങ്ങളാണ്. അങ്ങനെ വരുമ്പോള്‍ നിര്‍ണായക മത്സരങ്ങളില്‍ പലര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയില്ല, കാരണം എത്ര മികച്ച പ്രകടനം പുറത്തെടുത്താലും അടുത്ത മത്സരത്തില്‍ ടീമിലുണ്ടാവുമെന്ന് ഉറപ്പില്ലല്ലോ എന്നും ഉത്തപ്പ ചോദിച്ചു.

click me!