ഇപ്പോഴത്തെ വിവാദത്തിന് ശേഷമുള്ള ബാബറിന്റെ ട്വീറ്റാണ് ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സന്തോഷത്തോടെയിരിക്കാന്‍ അധിക സമയമൊന്നും വേണ്ടെന്നാണ് പാക് പങ്കുവച്ചിരിക്കുന്ന ട്വീറ്റ്.

ഇസ്ലാമാബാദ്: കഴിഞ്ഞ ദിവസമാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച സെക്സ് വീഡിയോ വിവാദമുണ്ടായത്. ക്യാപ്റ്റന്‍ ബാബര്‍ അസമായിരുന്നു പ്രതിസ്ഥാനത്ത്. ക്യാപ്റ്റന്‍ ബാബര്‍ അസമിന്റേതെന്ന പേരില്‍ ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിച്ചിരുന്നു. ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും ബാബറും ഒന്നുംതന്നെ പ്രതികരിച്ചിരുന്നില്ല. അതേസമയം, പലരും അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കരുത്തനായിരിക്കൂവെന്ന് ബാബറിനെ പിന്തണച്ചുകൊണ്ട് പലരും ട്വീറ്റ് ചെയ്തു.

ഇപ്പോഴത്തെ വിവാദത്തിന് ശേഷമുള്ള ബാബറിന്റെ ട്വീറ്റാണ് ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സന്തോഷത്തോടെയിരിക്കാന്‍ അധിക സമയമൊന്നും വേണ്ടെന്നാണ് പാക് പങ്കുവച്ചിരിക്കുന്ന ട്വീറ്റ്. കൂടെ ചിരിയോടെയുള്ള അദ്ദേഹത്തിന്റെ ചിത്രവും ചേര്‍ത്തിട്ടുണ്ട്. ട്വീറ്റ് വായിക്കാം... 

Scroll to load tweet…

പാകിസ്ഥാന്‍ നായകന്‍ ഹണിട്രാപ്പില്‍ അകപ്പെട്ടെന്ന രീതിയിലാണ് സാമൂഹികമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വീഡിയോയും ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും പ്രചരിച്ചത്. സഹതാരത്തിന്റെ കാമുകിയുമായി അശ്ലീല സംഭാഷണം നടത്തിയെന്നും ട്വീറ്റുകള്‍ വന്നിരുന്നു. ഇതു തുടര്‍ന്നാല്‍ കാമുകനായ പാക് താരത്തെ ടീമില്‍ നിന്ന് പുറത്താക്കില്ലെന്ന വാഗ്ദാനവും നല്‍കുന്നുണ്ടെന്ന് നമോ യാദവ് എന്നയാള്‍ ചെയ്ത ട്വീറ്റില്‍ പറയുന്നു. 

Scroll to load tweet…

പാക് താരത്തിന്റെ പെണ്‍സുഹൃത്തിനെ ബാബര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പൊടാന്‍ നിര്‍ബന്ധിക്കുന്നുവെന്ന പേരിലാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. കഴിഞ്ഞ കുറേനാളുകളായി ബാബര്‍ അസമിന്റെ ക്യാപ്റ്റന്‍സിക്കെതിരെ പാകിസ്ഥാനില്‍ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് പുതിയ വിവാദം. ബാബര്‍ അസമിനെ പിന്തുണച്ചും വിമര്‍ശിച്ചും സാമൂഹികകമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ നിറയുകയാണ്. അതേസമയം ബാബറിന്റെ നായകപദവി കളയാനുള്ള നീക്കത്തിന്റെ ഭാഗമാണ് വിവാദമെന്നും പ്രതിഛായ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വിലയിരുത്തലുകളുണ്ട്.

അവസാനം നാട്ടില്‍ നടന്ന ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യുസീലന്‍ഡ് ടീമുകള്‍ക്കെതിരായ ടെസ്റ്റ് പരമ്പരകളില്‍ ഒരു ജയം പോലും നേടാന്‍ പാകിസ്ഥാനായിരുന്നില്ല. റമീസ് രാജയെ മാറ്റി, നജാം സേതി ചെയര്‍മാനായി എത്തിയശേഷം അടിമുടി ടീമിനെ മാറ്റാനാണ് തീരുമാനം. നിലവിലെ പരിശീലകരായ സഖ്യെ്ന്‍ മുഷ്താഖ്, ഷോണ്‍ ടെയ്റ്റ് എന്നിവര്‍ക്ക് കരാര്‍ നീട്ടിനല്‍കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലും മൂന്ന് നായകന്മാരെന്ന രീതിയിലേക്ക് പാകിസ്ഥാന്‍ മാറുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.