
മുംബൈ: ബിസിസിഐ പ്രസിഡന്റായി റോജര്‍ ബിന്നി അഞ്ച് വര്‍ഷം കൂടി തുടര്‍ന്നേക്കും. പുതിയ സ്‌പോര്‍ട്‌സ് ബില്‍ പ്രകാരം സ്‌പോര്‍ട്‌സ് ഫെഡറേഷനുകളുടെ തലപ്പത്തുള്ളവരുടെ പ്രായപരിധി 75 ആക്കിയതാണ് ബിന്നിക്ക് നേട്ടമായത്. പ്രായം 70 പിന്നിട്ട റോജര്‍ ബിന്നി ബിസിസിഐ പ്രസിഡന്റായി മറ്റൊരു ഇന്നിങ്‌സിന് തയാറെടുക്കുകയാണ്. സുപ്രീം കോടതി അംഗീകരിച്ച ബിസിസിഐ ഭരണഘടന പ്രകാരം 70 ആണ് ബോര്‍ഡിന്റെ ഭരണസമിതി അംഗങ്ങളുടെ പ്രായപരിധി.
എന്നാല്‍ പുതിയ കായിക ബില്‍ പ്രകാരം പ്രായപരിധി 75 ആക്കി ഉയര്‍ത്തിയിച്ചുണ്ട്. അങ്ങനെയെങ്കില്‍ ബിന്നിക്ക് ഒരു ടേം കൂടി പ്രസിഡന്റായി തുടരാം. പക്ഷ, സെപ്റ്റംപറില്‍ ചേരുന്ന ബിസിസിഐ വാര്‍ഷിക യോഗമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. വിവിധ സംസ്ഥാനങ്ങളിലെ അസോസിയേഷനുകള്‍ തീരുമാനിച്ചാലേ ബിന്നിക്ക് തുടരാനാകൂ. അതിനിടെ പാര്‍ലമെന്റ് പാസാക്കിയ കായിക ബില്‍ സൂക്ഷമാമായി പരിശോധിക്കുകയാണ് ബിസിസിഐ.
സര്‍ക്കാരില്‍ നിന്ന് സഹായം സ്വീകരിക്കാത്തതിനാല്‍ ആര്‍ടിഐ പരിധിയില്‍ ബിസിസിഐ ഉള്‍പ്പെടില്ലാന്നാണ് അധികൃതര്‍ പറയുന്നത്. ഇതുള്‍പ്പടെയുള്ള കായിക ബില്ലിലെ മറ്റ് പ്രധാനപ്പെട്ട വ്യവസ്ഥകള്‍ ബിസിസിഐ നിയമവിദഗ്ധര്‍ പരിശോധിക്കുകയാണ്. 2028 ഒളിംപിക്‌സില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ കായിക ബില്‍ കൃത്യമായി പരിശോധിച്ചാകും തീരുമാനങ്ങള്‍ എടുക്കുകയെന്ന് ബിസിസിഐ പ്രതിനിധികള്‍ വ്യക്തമാക്കുന്നു.
ബിസിസിഐയുടെ വരുമാനത്തില്‍ റെക്കോര്‍ഡ് വളര്‍ച്ചയാണ് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ രേഖപ്പെടുത്തിയത്. ബിസിസിഐ 9741.7 കോടി രൂപയുടെ വരുമാനം നേടി. ആകെ വരുമാനത്തിന്റെ പകുതിയില്‍ അധികവും (59%) സംഭാവന ചെയ്തത് ഐപിഎല്ലാണ്. 5761 കോടി രൂപയാണ് ഐപിഎല്ലില്‍ നിന്ന് മാത്രമുള്ള വരുമാനം. ഇതിന് പുറമെ ഐപിഎല്‍ ഇതര രാജ്യാന്തര മത്സരങ്ങളുടെ അടക്കം സംപ്രേഷണ അവകാശം വിറ്റതിലൂടെ 361 കോടി രൂപ കൂടി ബിസിസിഐ ഐപിഎല്ലില്‍ നിന്ന് സ്വന്തമാക്കിയെന്ന് റെഡിഫ്യൂഷനെ ഉദ്ധരിച്ച് ദ് ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.