
പുതുച്ചേരി: മലയാളി താരം രോഹന്‍ കുന്നുമ്മല്‍ ഒരിക്കല്‍കൂടി മിന്നുന്ന പ്രകടനം പുറത്തെടുത്തപ്പോള്‍ ദിയോദര്‍ ട്രോഫിയില്‍ സൗത്ത് സോണിന് തുടര്‍ച്ചയായ മൂന്നാം ജയം. നോര്‍ത്ത് സോണിനെ ഒമ്പത് വിക്കറ്റിനാണ് സൗത്ത് സോണ്‍ തോല്‍പ്പിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത നോര്‍ത്ത് ഈസ്റ്റ് 49.2 ഓവറില്‍ 136ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ സൗത്ത് സോണ്‍ 19.3 ഓവറില്‍ ലക്ഷ്യം മറികടന്നു. രോഹന്‍ (58 പന്തില്‍ 87) പുറത്താവാതെ നിന്നു.
ചെറിയ വിജയലക്ഷ്യത്തിലേക്ക് മിന്നുന്ന തുടക്കമാണ് സൗത്ത് സോണിന് ലഭിച്ചത്. രോഹന്‍- മായങ്ക് അഗര്‍വാള്‍ (32) സഖ്യം ആദ്യ വിക്കറ്റില്‍ 95 റണ്‍സ് കൂട്ടിചേര്‍ത്തു. മായങ്ക് പുറത്തായെങ്കിലും എന്‍ ജഗദീഷനെ (15) കൂട്ടുപിടിച്ച് രോഹന്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു. അഞ്ച് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹന്റെ ഇന്നിംഗ്‌സ്. നോര്‍ത്ത് സോണിനെതിരെ ആദ്യ മത്സരത്തില്‍ രോഹന്‍ 70 റണ്‍സെടുത്തിരുന്നു. നേരത്തെ, സായ് കിഷോര്‍, വിദ്വത് കവേരപ്പെ എന്നിവരുടെ മൂന്ന് വിക്കറ്റ് പ്രകടനാണ് നോര്‍ത്ത് ഈസ്റ്റ് സോണിനെ എറിഞ്ഞിടാന്‍ സൗത്ത് സോണിനെ സഹായിച്ചത്. 40 റണ്‍സ് നേടിയ ഫീറൊയ്ജം ജോടിനാണ് അവരുടെ ടോപ് സ്‌കോറര്‍.
അതേസമയം, നോര്‍ത്ത് സോണിനെതിരെ, ഈസ്റ്റ് സോണിന് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. യുവതാരം റിയാന്‍ പരാഗിന്റെ (102 പന്തില്‍ 131) സെഞ്ചുറി കരുത്തില്‍ 337 റണ്‍സാണ് ഈസ്റ്റ് സോണ്‍ അടിച്ചെടുത്തത്. കുമാര്‍ കുശാഗ്ര (87 പന്തില്‍ 98) പിന്തുണ നല്‍കി. മായങ്ക് യാദവ് നോര്‍ത്ത് സോണിനായി മൂന്ന് വിക്കറ്റെടുത്തു. ഈസ്റ്റ് സോണിനെതിരെ ഒരുഘട്ടത്തില്‍ അഞ്ചിന് 57 എന്ന പരിതാപകരമായ നിലയിലായിരുന്നു ഈസ്റ്റ് സോണ്‍. അഭിമന്യൂ ഈശ്വരന്‍ (10), ഉത്കര്‍ഷ് സിംഗ് (11), വിരാട് സിംഗ് (2), സുബ്രാന്‍ഷു സേനാപതി (13), സൗരഭ് തിവാരി (16) എന്നിവര്‍ നിരാശപ്പെടുത്തി. എന്നാല്‍ പരാഗ് - കുശാഗ്ര സഖ്യം ഈസ്റ്റ് സോണിന് തുണയായി. 235 രണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തു. 46-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. കുശാഗ്രയെ മായങ്ക് പുറത്താക്കി.
ഏകദിന ചരിത്രത്തില്‍ ആദ്യം, ഇന്ത്യക്കായി അപൂര്‍വനേട്ടം സ്വന്തമാക്കി കുല്‍ദീപും ജഡേജയും
നാല് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതാണ് കുശാഗ്രയുടെ ഇന്നിംഗ്‌സ്. അതേ ഓവറില്‍ പരാഗും മടങ്ങി. 11 സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു പരാഗിന്റെ ഇന്നിംഗ്‌സ്. കഴിഞ്ഞ മത്സരത്തില്‍ നാല് വിക്കറ്റ് വീഴ്ത്താനും പരാഗിനായിരുന്നു. പിന്നീട് ഷഹ്ബാസ് അഹമ്മദ് (ഏഴ് പന്തില്‍ പുറത്താവാതെ 16), മണിശങ്കര്‍ മുറസിംഗ് (25) സ്‌കോര്‍ 300 കടത്തി. ആകാശ് ദീപ് (2) പുറത്താവാതെ നിന്നു. മായങ്കിന് പുറമെ ഹര്‍ഷിത് റാണ മൂന്ന് വിക്കറ്റെടുത്തു. സന്ദീപ് ശര്‍മയ്ക്ക് ഒരു വിക്കറ്റുണ്ട്.