ദുലീപ് ട്രോഫിയില്‍ വീണ്ടും മികച്ച പ്രകടനവുമായി മലയാളി താരം രോഹന്‍ കുന്നുമ്മല്‍; സൗത്ത് സോണ് കൂറ്റന്‍ ലീഡ്

By Web TeamFirst Published Sep 18, 2022, 9:08 AM IST
Highlights

ആദ്യ ഇന്നിംഗ്‌സില്‍ സൗത്ത് സോണ്‍ രോഹന്‍ (143), ഹനുമ വിഹാരി (134), റിക്കി ബുയി (103) എന്നിവരുടെ സെഞ്ചുറികളുടെ കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 630 എന്ന സ്‌കോറില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

സേലം: ദുലീപ് ട്രോഫിയില്‍ വീണ്ടും തകര്‍പ്പന്‍ പ്രകടനവുമായി സൗത്ത് സോണിന്റെ മലയാളി താരം രോഹിന്‍ കുന്നുമ്മല്‍. നോര്‍ത്ത് സോണിനെതിരെ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടിയ രോഹന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 77 റണ്‍സ് നേടി പുറത്തായി. രണ്ട് ഇന്നിംഗ്‌സിലും മികച്ച പ്രകടനം പുറത്തെടുത്ത രോഹന്റെ കരുത്തില്‍ സൗത്ത് സോണിന് 580 റണ്‍സ് ലീഡായി. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ രോഹന്‍ 72 പന്തില്‍ രണ്ട് സിക്‌സിന്റേയും ഒമ്പത് ഫോറിന്റേയും സഹായത്തോടെയാണ് ഇത്രയും റണ്‍സെടുത്തത്.  നാലാംദിനം സ്റ്റംപെടുക്കുമ്പോള്‍ സൗത്ത് സോണ്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുത്തിട്ടുണ്ട്. മായങ്ക് അഗര്‍വാള്‍ (53), രവി തേജ (19) എന്നിവരാണ് ക്രീസില്‍.

ആദ്യ ഇന്നിംഗ്‌സില്‍ സൗത്ത് സോണ്‍ രോഹന്‍ (143), ഹനുമ വിഹാരി (134), റിക്കി ബുയി (103) എന്നിവരുടെ സെഞ്ചുറികളുടെ കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 630 എന്ന സ്‌കോറില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ നോര്‍ത്ത് സോണ്‍ 207ന് തകര്‍ന്നടിഞ്ഞു. 40 റണ്‍സ് നേടിയ നിശാന്ത് സിദ്ദുവാണ് അവരുടെ ടോപ് സ്‌കോറര്‍. യഷ് ദുള്‍ (39), മനന്‍ വോഹ്‌റ (27), ദ്രുവ് ഷോറെ (28) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. സായ് കിഷോറിന്റെ ഏഴ് വിക്കറ്റ് പ്രകടനമാണ് നോര്‍ത്ത് സോണിനെ തകര്‍ത്തത്. കൃഷ്ണപ്പ ഗൗതം രണ്ടും തനയ് ത്യാഗരാജന്‍ ഒരു വിക്കറ്റും വീഴ്ത്തി. മലയാളി താരം ബേസില്‍ തമ്പിക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.  

സെവാഗ് നിരാശപ്പെടുത്തി, നഴ്‌സിന്റെ സെഞ്ചുറിക്ക് ഒബ്രിയാന്റെ മറുപടി; ഗുജറാത്ത് ജയന്റ്‌സിന് ജയം

ഒന്നാം ഇന്നിംഗ്‌സില്‍ 225 പന്തിലാണ് രോഹന്‍ 143 റണ്‍സ് നേടിയത്. നവ്ദീപ് സൈനിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. ദുലീപ് ട്രോഫിയില്‍ രോഹന്‍ ആദ്യമായിട്ടാണ് കളിക്കുന്നത്. സിക്സ് നേടിയാണ് രോഹന്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നത്. 16 ഫോറും രണ്ട് സിക്സും ഉള്‍പ്പെടുന്നതായിരുന്നു രോഹന്റെ ഇന്നിംസ്. ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ ആറ് ഇന്നിംഗ്സില്‍ നാലിലും സെഞ്ചുറി നേടാന്‍ രോഹനായിരുന്നു. 107, 129, 106, 75, 77 എന്നിങ്ങനെയാണ് രോഹന്റെ ഇന്നിംഗ്സ്. അവസാന ഏഴ് ഇന്നിംഗ്സില്‍ 645 റണ്‍സാണ് രോഹന്റെ സമ്പാദ്യം. 

ഓസീസിനെതിരെ ടി20 പരമ്പരയ്‌ക്കൊരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി, ഷമി പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ചു

സൗത്ത് സോണ്‍ ടീം: രോഹന്‍ കുന്നുമ്മല്‍, മായങ്ക് അഗര്‍വാള്‍, ഹനുമ വിഹാരി, ബാബ ഇന്ദ്രജിത്ത്, മനീഷ് പാണ്ഡെ, റിക്കി ബുയി, സായ് കിഷോര്‍, കൃഷ്ണപ്പ ഗൗതം, തനസ് ത്യാഗരാജന്‍, ബേസില്‍ തമ്പി, രവി തേജ.
 

click me!