അവൈസ് ഖാനെ ചേര്‍ത്തുപിടിച്ച രോഹിത് നിങ്ങള്‍ ഇന്‍സ്വിംഗിഗ് യോര്‍ക്കറുകളെറിഞ്ഞ് ഞങ്ങളുടെ കാലെറിഞ്ഞ് ഒടിക്കാനാണോ ശ്രമിച്ചതെന്ന് രോഹിത് ചോദിച്ചു.
ദുബായ്: ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റിനായി ദുബായിലെത്തിയ ഇന്ത്യൻ ടീമിന് നെറ്റ്സില്‍ പന്തെറിയാനെത്തിയ ബൗളറെ പ്രശംസിച്ച് ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. തിങ്കളാഴ്ച ഫ്ലെഡ് ലൈറ്റിന് കീഴില്‍ ഇന്ത്യൻ ടീം ബാറ്റിംഗ് പരിശീലനം നടത്തിയപ്പോൾ പന്തെറിഞ്ഞ പ്രാദേശിക ബൗളറായ അവൈസ് ഖാനെയാണ് രോഹിത് പ്രശംസിച്ചത്.
രോഹിത്തിനെതിരെ തുടര്‍ച്ചയായി ഇന്‍സ്വിംഗിംഗ് യോര്‍ക്കറുകളെറിഞ്ഞ് അവൈസ് ഖാന്‍ പരീക്ഷിച്ചിരുന്നു. അവൈസ് ഖാന്‍റെ പല പന്തുകളും രോഹിത്തിനെ ബുദ്ധിമുട്ടിക്കുകയും ചെയ്തു. പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് രോഹിത് അവൈസ് ഖാന്‍റെ അടുത്തെത്തി അഭിനന്ദിച്ചത്. ഇന്ത്യൻ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും രോഹിത്തിന്‍റെ സമീപത്തുണ്ടായിരുന്നു.
അവൈസ് ഖാനെ ചേര്‍ത്തുപിടിച്ച രോഹിത് നിങ്ങള്‍ ഇന്‍സ്വിംഗിഗ് യോര്‍ക്കറുകളെറിഞ്ഞ് ഞങ്ങളുടെ കാലെറിഞ്ഞ് ഒടിക്കാനാണോ ശ്രമിച്ചതെന്ന് രോഹിത് ചോദിച്ചു. ക്ലാസ് ബൗളറാണ് നിങ്ങള്‍, നന്നായി പന്തെറിഞ്ഞു, ഞങ്ങളെ സഹായിക്കാനായി ഇവിടെയെത്തിയതില്‍ നന്ദിയുണ്ടെന്ന് രോഹിത് അവൈസ് ഖാനോട് പറഞ്ഞു.
സമീപകാലത്ത് മോശം ഫോമിലായിരുന്ന രോഹിത് ന്യൂസിലന്‍ഡിനെിരായ ടെസ്റ്റ് പരമ്പരയിലും ഓസ്ട്രേലിയക്കെതിരാ ടെസ്റ്റ് പരമ്പരയിലും നിരാശപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സെഞ്ചുറിനേടിയെങ്കിലും ചാമ്പ്യൻസ് ട്രോഫിയിലും രോഹിത്തിന്‍റെ ഫോം ഇന്ത്യക്ക് ആശങ്കയാണ്. 2023ലെ ഏകദിന ലോകകപ്പില്‍ മിന്നുന്ന ഫോമിലായിരുന്ന രോഹിത്തിന്‍റെ പ്രകടനം ചാമ്പ്യൻസ് ട്രോഫിയിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ചാമ്പ്യൻസ് ട്രോഫിയില്‍ വ്യാഴാഴ്ച ബംഗ്ലാദേശിനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. 23ന് ഞായറാഴ്ചയാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ - പാകിസ്ഥാന്‍ പോരാട്ടം. മാര്‍ച്ച് രണ്ടിന് ന്യൂസിലന്‍ഡിനെതിരെ ആണ് ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യയുടെ മൂന്നാം മത്സരം. സെമിയിലും ഫൈനലിലുമെത്തിയാല്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ തന്നെയാണ് നടത്തുക.
