
സെന്റ് കിറ്റ്‌സ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ (WI vs IND) വിജയത്തോടെയാണ് ഇന്ത്യ ടി20 പരമ്പര ആരംഭിച്ചത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ 68 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ഇന്നാണ് രണ്ടാം ടി20. മത്സരത്തിനിറങ്ങുമുമ്പ് ഒരു റെക്കോര്‍ഡിനരികെയാണ് ടീം ഇന്ത്യ. ഇന്ന് ജയിച്ചാല്‍ മറികടക്കുക പാകിസ്ഥാനെയാണ് (Pakistan).
ടി20 ക്രിക്കറ്റില്‍ വിന്‍ഡീസിനെതിരെ 15-ാം വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. അങ്ങനെ സംഭവിച്ചാല്‍ വിന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ ടി20 വിജയങ്ങളെന്ന റെക്കോര്‍ഡിനൊപ്പമെത്താന്‍ ഇന്ത്യക്ക് സാധിക്കും. നിലവില്‍ പാകിസ്ഥാനും 15 വിജയങ്ങളാണുള്ളത്. വിന്‍ഡീസിനെതിരെ കഴിഞ്ഞ 13 ടി20 മത്സരങ്ങളില്‍ ഒരിക്കല്‍ മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്.
മൊത്തത്തില്‍ ഇരുവരും 21 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ വന്നു. ഇതില്‍ 14 മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു ജയം. പാകിസ്ഥാന്‍ 21 മത്സരങ്ങളില്‍ 15 ജയം സ്വന്തമാക്കി. ഏതെങ്കിലും ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ ടി20 വിജയമെന്ന റെക്കോര്‍ഡ് ഇന്ത്യയുടെ അക്കൗണ്ടിലാണ്. ശ്രീലങ്കയ്‌ക്കെതിരെ 17 വിജയങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയതത്. പാകിസ്ഥാന്‍, സിംബാബ്‌വെയ്‌ക്കെതിരെ നേടിയ 16 വിജയങ്ങളാണ് രണ്ടാം സ്ഥാനത്ത്. ന്യൂസിലലന്‍ഡിനെതിരെ 15 വിജയങ്ങളും പാകിസ്ഥാനുണ്ട്. ഇതുതന്നെയാണ് മൂന്നാം സ്ഥാനത്ത്.
രണ്ടാം ടി20യില്‍ സഞ്ജു കളിച്ചേക്കില്ല
ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് സെന്റ് കീറ്റ്‌സിലാണ് വിന്‍ഡീസിനെതിരായ മത്സരം. ആദ്യ മത്സരത്തില്‍ ജയിച്ച ടീമിനെ നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ സഞ്ജു സാംസണ്‍ ഇന്നും പുറത്തിരിക്കും. ആദ്യ മത്സരത്തിലെ ആധികാരിക ജയത്തിന്റെ കരുത്തിലാണ് ഇന്ത്യ. മൂന്ന് സ്പിന്നര്‍മാരെ ഇറക്കി വിന്‍ഡീസിനെ കറക്കിവീഴ്ത്തിയ തന്ത്രം രണ്ടാം മത്സരത്തിലും ഇന്ത്യ തുടര്‍ന്നേക്കും. ഇന്ത്യന്‍ സമയം എട്ടു മണിക്കുമാണ് മത്സരം തുടങ്ങുക. ഇന്ത്യയില്‍ ഡിഡി സ്പോര്‍ട്സാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഫാന്‍ കോഡ് ആപ്ലിക്കേഷന്‍ വഴി ലൈവ് സ്ട്രീമിംഗുമുണ്ട്. വെസ്റ്റ് ഇന്‍ഡീസില്‍ സ്‌പോര്‍ട്‌സ് മാക്‌സ് ചാനലിലാണ് മത്സരത്തിന്റെ തത്സമയ സംപ്രേഷണമുണ്ടാകുക.
ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, രവി ബിഷ്‌ണോയ് ത്രയമാണ് ആദ്യമത്സരത്തില്‍ ഇറങ്ങിയത്. ഐപിഎല്ലിന് പിന്നാലെ ഇന്ത്യയുടെ നീലക്കുപ്പായത്തിലും ഫിനിഷറായി തിളങ്ങുന്ന ദിനേശ് കാര്‍ത്തിക്കും ഇന്ത്യയുടെ കരുത്താണ്. ഓപ്പണിംഗില്‍ സൂര്യകുമാറിനെയാണ് ആദ്യ മത്സരത്തില്‍ ഇന്ത്യ ഇറക്കിയത്. ഈ വര്‍ഷം ഇന്ത്യ പരീക്ഷിക്കുന്ന ഏഴാമത്തെ ഓപ്പണറാണ് സൂര്യകുമാര്‍. ബാറ്റിംിഗ് ലൈനപ്പില്‍ മാറ്റം ഉണ്ടാവാന്‍ സാധ്യതയില്ല. ഇനിയുണ്ടെങ്കില്‍ തന്നെ ശ്രേയസ് അയ്യരെ മാത്രമെ ഒഴിവാക്കൂ. മാറ്റം വരുത്താന്‍ തീരുമാനിച്ചാല്‍ ദീപക് ഹൂഡയായിരിക്കും പകരമെത്തുക. സഞ്ജു ഇനിയും കാത്തിരിക്കേണ്ടി വരും. ഭുവനേശ്വറിനൊപ്പം അര്‍ഷ് ദീപ് തന്നെയാകും പേസ് ബൗളിംഗില്‍.
ഇന്ത്യ: രോഹിത് ശര്‍മ, റിഷഭ് പന്ത്, ദീപക് ഹൂഡ/ ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്.