എതിരില്ലാത്ത നാല് ഗോളിനായിരുന്നു പിഎസ്ജിയുടെ ജയം. നെയ്മര്‍ രണ്ട് ഗോള്‍ നേടിയപ്പോള്‍ ഒരു ഗോള്‍ സെര്‍ജിയോ റാമോസിന്റെ വകയായിരുന്നു. കഴിഞ്ഞ സീസണിലെ ഫ്രഞ്ച് കപ്പ് ചാംപ്യന്‍മാരും ലീഗ് വണ്‍ ജേതാക്കളുമാണ് ചാംപ്യന്‍സ് ട്രോഫിയില്‍ ഏറ്റുമുട്ടുന്നത്.
പാരിസ്: ഫ്രഞ്ച് ലീഗില്‍ ഫോമിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചന നല്‍കി ലിയോണല്‍ മെസി (Lionel Messi). ഫ്രഞ്ച് ചാംപ്യന്‍സ് ട്രോഫിയില്‍ നാന്റെസിനെതിരെ തകര്‍പ്പന്‍ ഗോള്‍ നേടിയാണ് പിഎസ്ജിയുടെ അര്‍ജന്റൈന്‍ ഇതിഹാസം വരവറിയിച്ചത്. എതിരില്ലാത്ത നാല് ഗോളിനായിരുന്നു പിഎസ്ജിയുടെ ജയം. നെയ്മര്‍ രണ്ട് ഗോള്‍ നേടിയപ്പോള്‍ ഒരു ഗോള്‍ സെര്‍ജിയോ റാമോസിന്റെ വകയായിരുന്നു. കഴിഞ്ഞ സീസണിലെ ഫ്രഞ്ച് കപ്പ് ചാംപ്യന്‍മാരും ലീഗ് വണ്‍ ജേതാക്കളുമാണ് ചാംപ്യന്‍സ് ട്രോഫിയില്‍ ഏറ്റുമുട്ടുന്നത്.
22-ാം മിനിറ്റില്‍ മെസിയുടെ ഗോളോടെയാണ് പിഎസ്ജി വേട്ട ആരംഭിച്ചത്. നാന്റെസിന്റെ ബോക്‌സിന് പുറത്ത് നിന്ന് പന്ത് സ്വീകരിച്ച മെസി പ്രതിരോധക്കാര്‍ക്ക് ഒരവസരവും നല്‍കാതെ പന്ത് വലയിലെത്തിച്ചു. ഗോള്‍ കീപ്പറുടെ മുഴുനീളെ ഡൈവിങ്ങിനെ മനോഹരമായി വെട്ടിയൊഴിഞ്ഞാണ് അര്‍ജന്റൈന്‍ ഇതിഹാസം പന്ത് ഗോള്‍വര കടത്തിയത്. വീഡിയോ കാണാം.
ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് നെയ്മറിലൂടെ പിഎസ്ജി മുന്നിലെത്തി. തകര്‍പ്പന്‍ ഫ്രീകിക്കിലൂടെയായിരുന്നു നെയ്മറുടെ ഗോള്‍. മെസി ഫെയ്ക്ക് റണ്ണോടെ പന്തിനെ മറികടന്നു. പിന്നാലെ നെയ്മറുടെ വലങ്കാലന്‍ കിക്ക് പ്രതിരോധ മതിലും മറികടന്ന് പോസ്റ്റിന്റെ ഇടത് മൂലയിലേക്ക്. ഗോളിന്റെ വീഡിയോ കാണാം...
57-ാം മിനിറ്റില്‍ സെര്‍ജിയോ റാമോസിന്റെ ഗോളിലൂടെ പിഎസ്ജി ലീഡ് മൂന്നാക്കി ഉയര്‍ത്തി. മുന്‍ റയല്‍ മാഡ്രിഡ് താരത്തിന്റെ ഗോളിനും ചന്തമുണ്ടായിരുന്നു. നാന്റെസിന്റെ പോസ്റ്റിന് തൊട്ടുമുന്നില്‍ നിന്ന് ഒരു ബാക്ക് ഹീലിലൂടെയായിരുന്നു റാമോസിന്റെ ഗോള്‍. വീഡിയോ...
82-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ നെയ്മര്‍ പട്ടികയ പൂര്‍ത്തിയാക്കി. അടുത്ത ആഴ്ച്ച ആരംഭിക്കുന്ന ഫ്രഞ്ച് ലീഗിന് മുമ്പ് പിഎസ്ജിക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് ഈ വിജയം.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സമനില
അവസാന പ്രീസീസണ്‍ സന്നാഹമത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില. റയോ വയോക്കാനോ യുണൈറ്റഡിനെ 1-1 ന് സമനിലയില്‍ തളച്ചു. അമദ് ഡിയാലോയിലൂടെ യുണൈറ്റഡാണ് ആദ്യം മുന്നിലെത്തിയത്. അല്‍വാരോ ഗാര്‍ഷ്യ വയോക്കാനോക്കായി സമനില ഗോള്‍ നേടി. ക്ലബുമായി ഇടഞ്ഞു നില്‍ക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുണൈറ്റഡിന്റെ ആദ്യ ഇലവനില്‍ കളിച്ചിരുന്നു. എന്നാല്‍ ഹാഫ് ടൈം സമയത്ത് താരത്തെ കോച്ച് പിന്‍വലിച്ചു. ഇതോടെ കളി തീരാന്‍ നില്‍ക്കാതെ ക്രിസ്റ്റ്യാനോ സ്റ്റേഡിയം വിട്ടു. ക്ലബില്‍ നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ക്രിസ്റ്റ്യോനോയും യുണൈറ്റഡും തമ്മില്‍ സ്വര്‍ച്ചേര്‍ച്ചയില്‍ ആയത്.
