സെഞ്ചുറിയോടെ പട നയിച്ച് രോഹിത് മടങ്ങി! ഏറ്റെടുത്ത് ജഡേജ- അക്‌സര്‍ സഖ്യം; ഓസീസിനെതിരെ ഇന്ത്യ മികച്ച ലീഡിലേക്ക്

Published : Feb 10, 2023, 05:00 PM ISTUpdated : Feb 10, 2023, 05:02 PM IST
സെഞ്ചുറിയോടെ പട നയിച്ച് രോഹിത് മടങ്ങി! ഏറ്റെടുത്ത് ജഡേജ- അക്‌സര്‍ സഖ്യം; ഓസീസിനെതിരെ ഇന്ത്യ മികച്ച ലീഡിലേക്ക്

Synopsis

2018ന് ശേഷം 40+ ബാറ്റിംഗ് ശരാശരിയും അമ്പതിലേറെ വിക്കറ്റുമുള്ള ഏക താരമാണ് ഇന്ത്യയുടെ രവീന്ദ്ര ജഡേജ

നാഗ്പൂര്‍: ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ആസ്‌ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക്. നാഗ്പൂരില്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനെതിരെ ഇന്ത്യക്ക് 144 റണ്‍സിന്റെ ലീഡായി. ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴിന് 321 എന്ന നിലയിലാണ് ഇന്ത്യ. രവീന്ദ്ര ജഡേജ (66), അക്‌സര്‍ പട്ടേല്‍ (52) എന്നിവരാണ് ക്രീസില്‍. രോഹിത് ശര്‍മ (120) തന്റെ എട്ടാം സെഞ്ചുറി നേടിയ ശേഷം പുറത്തായി. അരങ്ങേറ്റക്കാരന്‍ ടോഡ് മര്‍ഫി ഓസീസിനായി അഞ്ച് വിക്കറ്റ് വീഴ്ത്തി. സന്ദര്‍ശകര്‍ ഒന്നാം ഇന്നിംഗ്‌സില്‍ 177ന് പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ ജഡേജയാണ് ഓസീസിനെ തകര്‍ത്തത്.

ഒന്നിന് 77 എന്ന നിലയിലാണ് ഇന്ത്യ രണ്ടാംദിനം ആരംഭിച്ചത്. കെ എല്‍ രാഹുലിനെ (20) ആദ്യദിവസം മര്‍ഫി സ്വന്തം പന്തില്‍ പിടിച്ച് പുറത്താക്കിയിരുന്നു. ഇന്ന് ആര്‍ അശ്വിന്റെ വിക്കറ്റാണ് ആദ്യം ഇന്ത്യക്ക് നഷ്ടമായത്. ആദ്യ മണിക്കൂറില്‍ അശ്വിനും രോഹിത്തും ചേര്‍ന്ന് ഇന്ത്യയെ 100 കടത്തി. സ്‌കോര്‍ 118ല്‍ നില്‍ക്കെ അശ്വിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി മര്‍ഫി ഓസീസിന് കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചു. 62 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും അടിച്ച അശ്വിന്‍ 23 റണ്‍സടിച്ചാണ് പുറത്തായത്.

പിന്നീടെത്തിയ ചേതേശ്വര്‍ പൂജാര ബൗണ്ടറിയടിച്ചാണ് തുടങ്ങിയത്. എന്നാല്‍ ടോഡ് മര്‍ഫിയുടെ പന്തില്‍ സ്വീപ് ഷോട്ടിന് ശ്രമിച്ച പൂജാരക്ക് പിഴച്ചു. ടോപ് എഡ്ജ് ചെയ്ത പന്ത് ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ സ്‌കോട്ട് ബൊളണ്ട് കൈയിലൊതുക്കി. 14 പന്തില്‍ ഏഴ് റണ്‍സായിരുന്നു പൂജാരയുടെ നേട്ടം. പൂജാരക്ക് പിന്നാലെ ക്രീസിലെത്തിയ വിരാട് കോലി ആദ്യ റണ്ണെടുക്കാന്‍ സമയമെടുത്തെങ്കിലും ടോഡ് മര്‍ഫിയെ ബൗണ്ടറിയടിച്ച് അക്കൗണ്ട് തുറന്നു. ഇതിനിടെ സിംഗിളെടുക്കാനുള്ള ശ്രമത്തില്‍ കോലിയുമായുള്ള ധാരണപ്പിശകില്‍ രോഹിത് റണ്ണൗട്ടില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെന്ന നിലയില്‍ ലഞ്ചിന് പിരിഞ്ഞ ഇന്ത്യക്ക് ലഞ്ചിനുശേഷം വിരാട് കോലിയെ നഷ്ടമായി. 12 റണ്‍സെടുത്ത കോലിയെ ടോഡ് മര്‍ഫിയുടെ പന്തില്‍ അലക്‌സ് ക്യാരി ക്യാച്ചെടുത്ത് പുറത്താക്കി. ആദ്യ ടെസ്റ്റിനിറങ്ങിയ സൂര്യകുമാര്‍ യാദവിനും ക്രീസില്‍ അധികം ആയുസുണ്ടായില്ല. എട്ട് റണ്‍സെടുത്ത സൂര്യയെ നഥാന്‍ ലിയോണ്‍ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നീടെത്തിയ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ചാണ് രോഹിത് സെഞ്ചുറിയിലെത്തിയത്.

അധികം വൈകാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മടങ്ങി. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ ബൗള്‍ഡ്. 212 പന്തുകള്‍ നേരിട്ട രോഹിത് രണ്ട് സിക്‌സും 15 ഫോറും നേടിയിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ മറ്റൊരു അരങ്ങേറ്റക്കാരന്‍ കെ എസ് ഭരതിനും തിളങ്ങാനായില്ല. 10 പന്തുകള്‍ നേരട്ടി ഭരത് എട്ട് റണ്‍സുമായി മടങ്ങി. മര്‍ഫി വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു താരത്തെ. തുടര്‍ന്നെത്തിയ അക്‌സറിനെ കൂട്ടുപിടിച്ച് ജഡേജ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ഇതുവരെ ഒമ്പത് ബൗണ്ടറികള്‍ ജഡേജ നേടി. അക്‌സറും ജഡേജയുടെ പാത പിന്തുടര്‍ന്നു. എട്ട് ബൌണ്ടറികള്‍ ഉള്‍പ്പെടുന്നതാണ് അക്സറിന്‍റെ ഇന്നിംഗ്സ്. ഇരുവരും ഇതുവരെ 81 റണ്‍സ് ചേര്‍ത്തിട്ടുണ്ട്. 

ഇരുതല മൂര്‍ച്ചയുള്ള വാള്‍! രവീന്ദ്ര ജഡേജയെ പുകഴ്ത്തി ഇന്ത്യന്‍ താരം; ഏറ്റവും മികച്ചതെന്ന് സോഷ്യല്‍ മീഡിയ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐപിഎല്‍ മിനിലേലം: ധോണിയില്‍ തുടങ്ങുന്ന പട്ടിക, ചരിത്രത്തിലെ മൂല്യമേറിയ താരങ്ങള്‍
ഗില്ലിന് എ പ്ലസ്, സഞ്ജുവിന് പ്രമോഷൻ, രോ-കോയെ തരംതാഴ്ത്തും, കളിക്കാരുടെ വാര്‍ഷിക കരാര്‍ പുതുക്കാൻ ബിസിസിഐ