ഇതില്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തികിന്റെ ട്വീറ്റാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. അര്‍ധ സെഞ്ചുറി നേടിയ ശേഷം ജഡേജയുടെ ആഘോഷത്തെ കുറിച്ചാണ് ഡികെ ആലങ്കാരികമായി ട്വീറ്റ് ചെയ്തത്.

നാഗ്പൂര്‍: ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ എറിഞ്ഞൊതുക്കിയതിന് പിന്നാലെ ബാറ്റിംഗിലും മികച്ച പ്രകടനമാണ് രവീന്ദ്ര ജഡേജ പുറത്തെടുക്കുന്നത്. നാഗ്പൂരില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ജഡേജ നിലവില്‍ 58 റണ്‍സുമായി ക്രീസിലുണ്ട്. 153 പന്തുകള്‍ നേരിട്ട താരം എട്ട് ബൗണ്ടറികളും നേടി. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയയുടെ അഞ്ച് വിക്കറ്റും ജഡേജ സ്വന്തമാക്കിയിരുന്നു. ഓള്‍റൗണ്ട് പ്രകടനം പുറത്തെടുത്തതോടെ താരത്തെ പ്രകീര്‍ത്തിക്കുകയാണ് സോഷ്യല്‍ മീഡിയ.

ഇതില്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തികിന്റെ ട്വീറ്റാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. അര്‍ധ സെഞ്ചുറി നേടിയ ശേഷം ജഡേജയുടെ ആഘോഷത്തെ കുറിച്ചാണ് ഡികെ ആലങ്കാരികമായി ട്വീറ്റ് ചെയ്തത്. ''വാളുകൊണ്ടുള്ള ആഘോഷം ഒരു കാര്യം ഉറപ്പുനല്‍കുന്നു. ഇന്ത്യ നന്നായി കളിക്കുന്നുവെന്നുള്ള കാര്യം! പന്തുകൊണ്ടും ബാറ്റുകൊണ്ടും ജഡേജ ഒരു പ്രധാന ആയുധമാണ്.'' കാര്‍ത്തിക് കുറിച്ചിട്ടു. ട്വിറ്ററില്‍ വന്ന മറ്റു ചില ട്വീറ്റുകളും വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

മാത്രമല്ല, എട്ടാം വിക്കറ്റിര്‍ അക്‌സര്‍ പട്ടേലിനൊപ്പം 50 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കാനും ജഡേജയ്ക്കായി. ജഡേജയുടെ 18-ാം ടെസ്റ്റ് അര്‍ധ സെഞ്ചുറിയാണിത്. ഓസ്‌ട്രേലിയക്കെതിരെ അഞ്ചാമത്തേതും. 13-ാം ടെസ്റ്റാണ് ജഡേജ ഓസീസിനെതിരെ കളിക്കുന്നത്. കഴിഞ്ഞ ആറ് ഇന്നിംഗ്‌സുകളില്‍ മുന്ന് തവണയും 50 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ റണ്‍സോ നേടാന്‍ ജഡേജയ്ക്കായി. ഇതില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ 104 റണ്‍സും ഉള്‍പ്പെടും. 2022 മാര്‍ച്ചില്‍ ശ്രീലങ്കയ്‌ക്കെതിരെ പുറത്താവാതെ 175 റണ്‍സ് നേടാന്‍ ജഡേജയ്ക്ക് കഴിഞ്ഞിരുന്നു. താരത്തിന്റെ ഉയര്‍ന്ന് സ്‌കോറും ഇതുതന്നെ. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

തിരിച്ചുവരവില്‍ മിന്നും പ്രകടനം പുറത്തെടുക്കാനുണ്ടായ കാരണത്തെ കുറിച്ച് ഇന്നലെ ജഡേജ സംസാരിച്ചിരുന്നു. അദ്ദേഹം പറഞ്ഞതിങ്ങനെ... ''മികച്ച ബൗളിംഗ് പുറത്തെടുക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ട്. സ്വയം ബൗളിംഗ് ആസ്വദിക്കുകയാണ്. അഞ്ച് മാസത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റ് കളിക്കുക വെല്ലുവിളിയാണ്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ അതിനാല്‍ തന്നെ വലിയ പരിശീലനം നടത്തിയിരുന്നു തന്റെ ഫിറ്റ്നസും കഴിവും തേച്ചുമിനുക്കുന്നതില്‍. നീണ്ട ഇടവേളയ്ക്ക് ശേഷം രഞ്ജി ട്രോഫി മത്സരം കളിച്ചപ്പോള്‍ 42 ഓവറുകളാണ് എറിഞ്ഞത്. അത് വലിയ ആത്മവിശ്വാസം തന്നു. വിക്കറ്റില്‍ ബൗണ്‍സ് ഇല്ലാത്തതിനാല്‍ സ്റ്റംപിന്റെ ലൈനില്‍ തന്നെ പന്തെറിഞ്ഞുകൊണ്ടിരുന്നു. എന്‍സിഎയില്‍ 10-12 മണിക്കൂറുകള്‍ ഓരോ ദിനവും പന്തെറിഞ്ഞിരുന്നു. അത് നാഗ്പൂരില്‍ വളരെ സഹായകമായി. ടെസ്റ്റ് മത്സരമാണ് വരാനിരിക്കുന്നത്, ദൈര്‍ഘ്യമേറിയ സ്പെല്ലുകള്‍ എറിയേണ്ടിവരും എന്നറിയാമായിരുന്നു. അതിനായാണ് തയ്യാറെടുത്തത്.'' ജഡേജ വ്യക്തമാക്കി.

ഒരേ ടെസ്റ്റില്‍ അഞ്ച് വിക്കറ്റും ഫിഫ്റ്റിയും; സര്‍ രവീന്ദ്ര ജഡേജയ്ക്ക് റെക്കോര്‍ഡ്