രോഹിത്തിന്റെ ടൈമിംഗ് അപാരം; പക്ഷെ കോലിയെ വെല്ലാന്‍ മറ്റൊരു താരമില്ലെന്ന് സര്‍ഫ്രാസ് അഹമ്മദ്

Published : Jun 18, 2020, 09:42 PM IST
രോഹിത്തിന്റെ ടൈമിംഗ് അപാരം; പക്ഷെ കോലിയെ വെല്ലാന്‍ മറ്റൊരു താരമില്ലെന്ന് സര്‍ഫ്രാസ് അഹമ്മദ്

Synopsis

രോഹത്തിന്റെ ബാറ്റിംഗും ടൈമിംഗും അപാരമാണ്. ടെസ്റ്റില്‍ രോഹിത്തിന് അധികം റണ്‍സ് നേടാനായിട്ടില്ലെങ്കിലും രോഹിത് മഹാനായ കളിക്കാരനാണ്. പക്ഷെ ഒന്നാം നമ്പര്‍ കളിക്കാരന്‍ ആരാണെന്ന് ചോദിച്ചാല്‍ അത് വിരാട് കോലിയാണ്.  

കറാച്ചി: ലോക ക്രിക്കറ്റില്‍ ഇന്ത്യന്‍ നായകന്‍ വനിരാട് കോലിയെ വെല്ലാന്‍ മറ്റൊരു താരമില്ലെന്ന് മുന്‍ പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. ഇന്ത്യന്‍ ഓപ്പണറായ രോഹിത് ശര്‍മയും കോലിക്കൊപ്പം എത്തുന്ന പ്രകടനമാണ് പുറത്തെടുക്കുന്നതെങ്കിലും കോലി തന്നെയാണ് നമ്പര്‍ വണ്‍ എന്നും പാക്കിസ്ഥാനെ 2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടം നേടിക്കൊടുത്ത സര്‍ഫ്രാസ് പറഞ്ഞു.

ഇുപ്പോള്‍ സംശയമേതുമില്ലാതെ പറയാം, വിരാട് കോലിയാണ് ഒന്നാം നമ്പര്‍ ബാറ്റ്സ്മാനെന്ന്. വിക്കറ്റിന് പിന്നില്‍ നിന്ന് രോഹിത്തിന്റെയും കോലിയുടെയും ബാറ്റിംഗ് ഞാന്‍ അടുത്തുനിന്ന് കണ്ടിട്ടുണ്ട്. രോഹത്തിന്റെ ബാറ്റിംഗും ടൈമിംഗും അപാരമാണ്. ടെസ്റ്റില്‍ രോഹിത്തിന് അധികം റണ്‍സ് നേടാനായിട്ടില്ലെങ്കിലും രോഹിത് മഹാനായ കളിക്കാരനാണ്. പക്ഷെ ഒന്നാം നമ്പര്‍ കളിക്കാരന്‍ ആരാണെന്ന് ചോദിച്ചാല്‍ അത് വിരാട് കോലിയാണ്.


താന്‍ ക്യാപ്റ്റനായിരുന്ന കാലത്ത് പാക്കിസ്ഥാന്‍ ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് എത്തിയത് ടീമിലെ യുവതാരങ്ങളുടെ സാന്നിധ്യം കൊണ്ടായിരുന്നുവെന്നും സര്‍ഫ്രാസ് പറഞ്ഞു. യുവതാരങ്ങളുടെ സാന്നിധ്യം ടീമിന്റെ ഫീല്‍ഡിംഗ് മികവ് ഉയര്‍ത്തിയെന്നും സര്‍ഫ്രാസ് പറഞ്ഞു.

ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാന്‍ സെമി കാണാതെ പുറത്തായതിന് ശേഷമാണ് സര്‍ഫ്രാസിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് നീക്കിയത്.  പിന്നീട് ടീമില്‍ നിന്നും പുറത്തായ സര്‍ഫ്രാസിനോട് ആഭ്യന്തര ക്രിക്കറ്റില്‍ മികവ് തെളിയിച്ചാല്‍ ടീമിലേക്ക് പരിഗണിക്കാമെന്ന് സെലക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ സര്‍ഫ്രാസ് നയിച്ച പാക്കിസ്ഥാന്‍ ടീം ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കീരിടം നേടിയിരുന്നു. സര്‍ഫ്രാസിന് കീഴില്‍ തുടര്‍ച്ചായി 11 ടി20 പരമ്പരകള്‍ ജയിച്ച പാക്കിസ്ഥാന് ഐസിസി ടി20 റാങ്കിംഗില്‍ ഒന്നാമതെത്തുകയും ചെയ്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സ്മൃതി മന്ദാനയ്ക്ക് റെക്കോര്‍ഡ്, ടി20യില്‍ വേഗത്തില്‍ 4000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരം
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ കുതിച്ച് ന്യൂസിലന്‍ഡ്; ദക്ഷിണാഫ്രിക്കയെ പിന്തള്ളി രണ്ടാം സ്ഥാനത്ത്