
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആരാകും ഇന്ത്യയുടെ ഓപ്പണര്‍മാര്‍ എന്ന സസ്പെന്‍സിന് വിരാമമിട്ട് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മക്കൊപ്പം കെ എല്‍ രാഹുല്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുമെന്ന് കോലി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
രോഹിത്തും രാഹുലും ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയിട്ടുള്ളവരാണെന്നും ഇവര്‍ ആരെങ്കിലും കളിക്കാത്ത സാഹചര്യത്തില്‍ ശിഖര്‍ ധവാനെ മൂന്നാം ഓപ്പണറായി പരിഗണിക്കുമെന്നും കോലി പറഞ്ഞു. നിയന്ത്രണങ്ങളില്ലാതെ അടിച്ചുകളിക്കാനാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ ശ്രമിക്കുകയെന്നും അതിന് കഴിയുന്ന ബാറ്റ്സ്മാന്‍മാര്‍ ഇന്ത്യന്‍ നിരയിലുണ്ടെന്നും കോലി പറഞ്ഞു.
മുമ്പ് കണ്ടതിനെക്കാള്‍ കൂടുതല്‍ സ്വതന്ത്രരായി കളിക്കുന്ന ബാറ്റ്സ്മാന്‍മാരെയാകും ഈ പരമ്പരയില്‍ കാണാനാകുക. ഇന്ത്യയില്‍ ഈവര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് ഉയര്‍ത്താന്‍ സാധ്യതയുള്ള ടീം ഇംഗ്ലണ്ടാണെന്നും കോലി പറഞ്ഞു. ലോകകപ്പില്‍ ഇംഗ്ലണ്ടാണ് ഫേവറൈറ്റുകള്‍. അവര്‍ ലോകത്തിലെ ഒന്നാം നമ്പര്‍ ടീമാണ്. അവരുടെ കരുത്ത് എല്ലാവരും തിരിച്ചറിയുന്നുണ്ടെന്നും കോലി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!