പാകിസ്ഥാനെ പഞ്ഞിക്കിടാന്‍ 'രോ- കോ'; ഇന്ത്യന്‍ സ്റ്റാറുകളുടെ കിടിലം പ്രൊമോ വീഡിയോയുമായി സ്റ്റാര്‍ സ്പോര്‍ട്‌സ്

Published : Sep 01, 2023, 03:51 PM ISTUpdated : Sep 01, 2023, 03:58 PM IST
പാകിസ്ഥാനെ പഞ്ഞിക്കിടാന്‍ 'രോ- കോ'; ഇന്ത്യന്‍ സ്റ്റാറുകളുടെ കിടിലം പ്രൊമോ വീഡിയോയുമായി സ്റ്റാര്‍ സ്പോര്‍ട്‌സ്

Synopsis

ഏഷ്യാ കപ്പ് പോരാട്ടത്തിന് മുമ്പ് വിരാട് കോലി, രോഹിത് ശര്‍മ്മ എന്നിവരുടെ പ്രത്യേക പ്രൊമോയുമായി സ്റ്റാര്‍ സ്പോര്‍ട്‌സ് 

പല്ലെക്കെലെ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ നാളെ(സെപ്റ്റംബര്‍ 2) ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും വലിയ മത്സരമാണ്. പല്ലെക്കെലെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ബന്ധവൈരികളായ ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം വരും. ഏഷ്യന്‍ ക്രിക്കറ്റിലെ ഏറ്റവും കരുത്തരായ ടീമുകള്‍ നാളുകള്‍ക്ക് ശേഷം നേര്‍ക്കുനേര്‍ വരുന്നതിന്‍റെ ആവേശത്തിലാണ് ഇരു ടീമുകളുടേയും ആരാധകര്‍. ഈ വര്‍ഷത്തെ ഏകദിന ലോകകപ്പിന്‍റെ ട്രെയല്‍ കൂടിയാണ് ഈ മത്സരം. ആവേശപ്പോരിന് മുമ്പ് ആകര്‍ഷകമായ പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് മത്സരത്തിന്‍റെ സംപ്രേഷകരായ സ്റ്റാര്‍ സ്പോര്‍ട്‌‌സ്.

പാകിസ്ഥാന്‍റെ പേടിസ്വപ്‌നമായ ബാറ്റര്‍ വിരാട് കോലിയും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുമാണ് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്‍റെ പ്രൊമോയിലുള്ളത്. ഇവിടം ഭരിക്കാന്‍ 'രോ-കോ' സഖ്യം എന്ന തലക്കെട്ടോടെയാണ് സ്റ്റാര്‍ സ്പോര്‍ട്‌സ് വീഡിയോ ട്വീറ്റ് ചെയ്‌തിരിക്കുന്നത്. രോ എന്നതുകൊണ്ട് രോഹിത് ശര്‍മ്മയെയും കോ എന്നതുകൊണ്ട് വിരാട് കോലിയേയുമാണ് വിശേഷിപ്പിക്കുന്നത്. ഇരുവരും പാകിസ്ഥാനെതിരെ മുമ്പ് ബാറ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍ വീഡിയോയിലുണ്ട്.  പാകിസ്ഥാനെതിരെ എക്കാലത്തും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ബാറ്റര്‍മാരാണ് രോഹിത്തും കോലിയും. കോലിയാവട്ടെ കഴിഞ്ഞ ട്വന്‍റി 20 ലോകകപ്പില്‍ വരെ പാകിസ്ഥാനെ പഞ്ഞിക്കിട്ട ബാറ്ററാണ്. 

പല്ലെക്കെലെ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ഇന്ത്യ- പാക് ആവേശ മത്സരം ആരംഭിക്കേണ്ടത്. 2.30ന് ടോസ് വീഴും. ഈ ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍റെ രണ്ടാമത്തെയും ഇന്ത്യയുടെ ആദ്യത്തേ മത്സരവുമാണിത്. ഗ്രൂപ്പ് എയിലെ ആദ്യ കളിയില്‍ നേപ്പാളിനെ 238 റണ്‍സിന് പാകിസ്ഥാന്‍ തകര്‍ത്തിരുന്നു. നാളെ ജയിക്കേണ്ടത് ടീം ഇന്ത്യക്ക് അനിവാര്യമാണ്. ഇന്ത്യന്‍ ബാറ്റര്‍മാരും പാക് പേസര്‍മാരും തമ്മിലുള്ള പോരാട്ടം എന്ന പതിവ് ഫോര്‍മുലയ്‌ക്ക് ഇത്തവണയും മാറ്റമില്ല. പാക് പേസര്‍മാരെ കൈകാര്യം ചെയ്യുന്നത് പോലെയിരിക്കും ഇന്ത്യയുടെ റണ്‍ സ്കോറിംഗ്. 

Read more: ഏഷ്യാ കപ്പ്: ഇന്ത്യ- പാകിസ്ഥാന്‍ ആവേശ മത്സരം കാത്തിരിക്കുന്നവര്‍ക്ക് നിരാശ വാര്‍ത്ത

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്