ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് പല്ലെക്കെലെ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യ- പാകിസ്ഥാന്‍ ആവേശ മത്സരം ആരംഭിക്കേണ്ടത്

കാന്‍ഡി: ഏഷ്യാ കപ്പില്‍ സെപ്റ്റംബര്‍ രണ്ടിന് നടക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിന് മഴ ഭീഷണി. മഴയും മേഘങ്ങളും മൂടിയിരിക്കുന്ന കാന്‍ഡിയിലെ മത്സരം തടസപ്പെടാനുള്ള സാധ്യതയാണ് മാനത്ത് ഉള്‍ത്തിരിയുന്നത്. സെപ്റ്റംബര്‍ രണ്ടിന് കാന്‍ഡി മേഘാവൃതമായിരിക്കുമെന്നും മഴയ്ക്ക് സാധ്യതയുണ്ട് എന്നുമാണ് വെതര്‍ ഡോട് കോം നല്‍കുന്ന കാലാവസ്ഥാ റിപ്പോര്‍ട്ട്. അക്യുവെതറിന്‍റെ വിലയിരുത്തല്‍ പ്രകാരം രാവിലെ മേഘങ്ങളാല്‍ നിറയുമ്പോള്‍ ഉച്ചകഴിഞ്ഞ് മഴ സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കാന്‍ഡിയില്‍ നാളെ ബിബിസി വെതര്‍ ഫോര്‍കാസ്റ്റും മഴ പ്രവചിച്ചിട്ടുണ്ട്. 

ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് പല്ലെക്കെലെ രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യ- പാകിസ്ഥാന്‍ ആവേശ മത്സരം ആരംഭിക്കേണ്ടത്. 2.30ന് ടോസ് വീഴും. മഴ ഭീഷണിയുള്ളതിനാല്‍ ടോസ് വൈകാനിടയുണ്ട്. 50 ഓവര്‍ വീതമുള്ള മത്സരം നടക്കാനുള്ള സാധ്യത നിലവില്‍ വിരളമാണ് എന്നാണ് വിലയിരുത്തല്‍. ഈ ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍റെ രണ്ടാമത്തേയും ഇന്ത്യയുടെ ആദ്യത്തേ മത്സരവുമാണിത്. ഗ്രൂപ്പ് എയിലെ ആദ്യ കളിയില്‍ നേപ്പാളിനെ 238 റണ്‍സിന് പാകിസ്ഥാന്‍ തകര്‍ത്തിരുന്നു. 

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍(സ്റ്റാന്‍ഡ്-ബൈ).

പാകിസ്ഥാന്‍ സ്‌ക്വാഡ്: ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം(ക്യാപ്റ്റന്‍), മുഹമ്മദ് റിസ്‌വാന്‍(വിക്കറ്റ് കീപ്പര്‍), ആഗാ സല്‍മാന്‍, ഇഫ്‌തീഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്, ഫഹീന്‍ അഷ്‌റഫ്, മുഹമ്മദ് ഹാരിസ്, മുഹമ്മസ് വസീം ജൂനിയര്‍, അബ്‌ദുള്ള ഷഫീഖ്, സൗദ് ഷക്കീല്‍, ഉസമ മിര്‍. 

Read more: കാത്തിരിപ്പ് വെറുതെയാകുമോ? ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരം നടക്കാനുള്ള സാധ്യത മങ്ങുന്നു!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം