'കഴിയുന്ന അത്രയും ഇന്ത്യക്ക് വേണ്ടി കളിക്കും'; രോഹിത് മുംബൈയില്‍ തിരിച്ചെത്തി

Published : Mar 11, 2025, 11:21 AM ISTUpdated : Mar 11, 2025, 12:12 PM IST
'കഴിയുന്ന അത്രയും ഇന്ത്യക്ക് വേണ്ടി കളിക്കും'; രോഹിത് മുംബൈയില്‍ തിരിച്ചെത്തി

Synopsis

2027ലെ ലോകകപ്പില്‍ കളിക്കുമോയെന്ന് ഉറപ്പില്ലെന്നും പരമവാധികാലം ഇന്ത്യന്‍ ടീമിനൊപ്പം തുടരുമെന്നും രോഹിത് പറഞ്ഞു.

മുംബൈ: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ കിരീടം നേടിയതിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുംബൈയില്‍ തിരിച്ചെത്തി. രോഹിത്തിനെ കാണാന്‍ നിരവധി ആരാധകരാണ് മുംബൈ വിമാനത്താവളത്തില്‍ എത്തിയത്. 2027ലെ ലോകകപ്പില്‍ കളിക്കുമോയെന്ന് ഉറപ്പില്ലെന്നും പരമവാധികാലം ഇന്ത്യന്‍ ടീമിനൊപ്പം തുടരുമെന്നും രോഹിത് പറഞ്ഞു. ടീമിലെ മറ്റ് താരങ്ങളും വരും മണിക്കൂറുകളില്‍ ഇന്ത്യയില്‍ തിരിച്ചെത്തും. താരങ്ങളെല്ലാം അവരവരുടെ ഐപിഎല്‍ ടീം ക്യാംപുകളിലേക്കാണ് എത്തുക. ഈമാസം 22നാണ് ഐപിഎല്ലിന് തുടക്കമാവുക.

ചാംപ്യന്‍സ് ട്രോഫി കിരീടം നേടിയതോടെ ഏകദിനങ്ങളില്‍ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ചിരുന്നു രോഹിത്. ന്യൂസിലന്‍ഡിനെ നാലു വിക്കറ്റിന് തകര്‍ത്ത് രണ്ടാം ഐസിസി കിരീടം നേടിയ രോഹിത് കിരീടപ്പോരിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ഏകദിന ക്രിക്കറ്റില ഭാവി സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്. വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ച് എഴുന്നേല്‍ക്കാന്‍ തുടങ്ങവെ ആരും ചോദിക്കാതെ തന്നെ ഒരു കാര്യം കൂടി പറയാനുണ്ടെന്ന് പറഞ്ഞ രോഹിത്. ഞാന്‍ ഏകദിനങ്ങളില്‍ നിന്ന് വിരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ഇത് പറയുന്നതെന്നും വ്യക്തമാക്കി. 

എവിടേയും പോകുന്നില്ല, ഇവിടെയൊക്കെ തന്നെ കാണും! ഏകദിനത്തില്‍ നിന്ന് വിരമിക്കില്ലെന്ന സൂചന നല്‍കി രവീന്ദ്ര ജഡേജ

ചോദ്യത്തിനുള്ള മറുപടിയായല്ല സ്വയം പ്രഖ്യാപിക്കുന്ന രീതിയിലായിരുന്നു രോഹിത്തിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്. കാര്യങ്ങളെല്ലാം സാധാരണഗതിയില്‍ തന്നെ മുന്നോട്ടുപോകും. ഭാവി പദ്ധതികളെക്കുറിച്ചാണെങ്കില്‍, അങ്ങനെയൊരു ഭാവി പദ്ധതിയില്ല. വരാനുള്ളത് വരുന്നിടത്തുവെച്ചുകാണാമെന്നായിരുന്നു രോഹിത്തിന്റെ മറുപടി. ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ നാലുകളികളിലും ഒരു അര്‍ധസെഞ്ചുറി പോലും നേടാന്‍ കഴിയാതിരുന്നതോടെയാണ് രോഹിത്തിന്റെ ഭാവി സംബന്ധിച്ച് ചോദ്യങ്ങളുയര്‍ന്നത്. 

ഓസ്‌ട്രേലിയക്കെതരായ ടെസ്റ്റ് പരമ്പരയിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ചാംപ്യന്‍സ് ട്രോഫിയിലും നിറം മങ്ങിയതോടെ രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. എന്നാല്‍ ഫൈനലില്‍ അര്‍ധസെഞ്ച്വറി നേടി ഇന്ത്യയുടെ വിജയശില്‍പിയായതോടെ ഹിറ്റ്മാനെന്ന തന്റെ പേര് രോഹിത് നിലനിര്‍ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പേര് പോലെ തന്നെ വെടിക്കെട്ട്!, കിവീസിന്‍റെ 'കിളി പറത്തി' കാനഡയുടെ യുവരാജ്; സെഞ്ചുറി, അടിച്ചെടുത്തത് ലോകകപ്പിലെ അപൂർവ്വ റെക്കോർഡ്
ഇമ്രാൻ ഖാന് അടിയന്തര ചികിത്സ നൽകണം; പാക് പ്രധാനമന്ത്രിക്ക് കത്തയച്ച് കപിൽ ദേവും ഗവാസ്കറും ഉൾപ്പെടെയുള്ള 14 ഇതിഹാസങ്ങൾ