
മൊഹാലി: ഏകദിനത്തില്‍ കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം രോഹിത് ശര്‍മ്മയ്ക്ക്. മൊഹാലിയില്‍ രണ്ട് സിക്‌സുകള്‍ നേടിയതോടെ ധോണിയുടെ 217 സിക്‌സുകള്‍ എന്ന നേട്ടം ഹിറ്റ്‌മാന്‍ മറികടന്നു. മത്സരത്തിനിറങ്ങുമ്പോള്‍ രോഹിതിന്‍റെ അക്കൗണ്ടില്‍ 216 സിക്‌സുകളാണ് ഉണ്ടായിരുന്നത്. സാംപയുടെ 24-ാം ഓവറിലെ മൂന്നാം പന്തിലാണ് രോഹിത് നേട്ടത്തിലെത്തിയത്.
സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് 195 സിക്‌സുകളുമായി മൂന്നാം സ്ഥാനത്ത്. സൗരവ് ഗാംഗുലി (189) യുവ്‌രാജ് സിംഗ് (153) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.
ഏകദിനത്തില്‍ ഇന്ത്യയില്‍ 3000 റണ്‍സ് തികയ്ക്കുന്ന ഒന്‍പതാം താരമെന്ന നേട്ടവും ഹിറ്റ്‌മാന്‍ സ്വന്തമാക്കി. മൊഹാലിയില്‍ 52 റണ്‍സ് നേടിയപ്പോഴാണ് രോഹിത് ശര്‍മ്മ ഈ നേട്ടത്തിലെത്തിയത്. സച്ചിന്‍, ധോണി, കോലി, യുവ്‌രാജ്, ഗാംഗുലി, ദ്രാവിഡ്, അസ്‌ഹറുദീന്‍, സെവാഗ് എന്നിവരാണ് 3000 ക്ലബിലുള്ള ഇന്ത്യന്‍ താരങ്ങള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!