രോഹിത്തിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ, അതോ ഇത് കോലി ആരാധകരുടെ പണിയോ; ചര്‍ച്ച മുറുകുന്നു

Published : Mar 01, 2022, 07:08 PM IST
രോഹിത്തിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ, അതോ ഇത് കോലി ആരാധകരുടെ പണിയോ; ചര്‍ച്ച മുറുകുന്നു

Synopsis

ആരാധകരെ കണ്‍ർഫ്യൂഷനിലാക്കി രാവിലെ 11 മണിക്കാണ് തനിക്ക് നാണയങ്ങള്‍ കൊണ്ട് ടോസിടുന്നതാണ് ഇഷ്ടമെന്നും പ്രത്യേകിച്ചും അത് തന്‍റെ ഇടുപ്പില്‍ വീഴുമ്പോളെന്നും രോഹിത് ട്വീറ്റ് ചെയ്തത്. സംഗതി എന്താണെന്ന് പിടികിട്ടാതെ ആരാധകര്‍ വണ്ടറടിച്ചിരിക്കെ ഏതോ ബ്രാന്‍ഡിന്‍റെ പ്രമോഷനായിരിക്കുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ മുറുകി.

മുംബൈ: ഇന്ന് രാവിലെ മുതല്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ(Rohit Sharma) ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് വരുന്ന ട്വീറ്റുകളെപ്പറ്റിയാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ ചൂടേറിയ ചര്‍ച്ച. പരസ്പര ബന്ധമില്ലാത്ത കാര്യങ്ങളാണ് രോഹിത്തിന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്യപ്പെടുന്നത്.

ആരാധകരെ കണ്‍ർഫ്യൂഷനിലാക്കി രാവിലെ 11 മണിക്കാണ് തനിക്ക് നാണയങ്ങള്‍ കൊണ്ട് ടോസിടുന്നതാണ് ഇഷ്ടമെന്നും പ്രത്യേകിച്ചും അത് തന്‍റെ ഇടുപ്പില്‍ വീഴുമ്പോളെന്നും രോഹിത് ട്വീറ്റ് ചെയ്തത്. സംഗതി എന്താണെന്ന് പിടികിട്ടാതെ ആരാധകര്‍ വണ്ടറടിച്ചിരിക്കെ ഏതോ ബ്രാന്‍ഡിന്‍റെ പ്രമോഷനായിരിക്കുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ മുറുകി.

എന്നാല്‍ ഉച്ചക്ക് രണ്ട് മണിയോട് അടുത്ത് ആരാധകരെ ആശയക്കുഴപ്പത്തിലാക്കുന്ന അടുത്ത ട്വീറ്റെത്തി. നിങ്ങള്‍ക്കറിയാമോ, തേനീച്ചകളുടെ മുഴക്കമാണ് മഹത്തായ ബോക്സിംഗ് ബാഗുകള്‍ ഉണ്ടാക്കുന്നത് എന്നായിരുന്നു രണ്ടാമത്തെ ട്വീറ്റ്.

അവിടംകൊണ്ടും തീര്‍ന്നില്ല, ക്രിക്കറ്റ് ബോളുകള്‍ കഴിക്കാന്‍ പറ്റും, അല്ലെ എന്നായിരുന്നു നാലു മണിയോടെ രോഹിത്തിന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് വന്ന അടുത്ത ട്വീറ്റ്.

രോഹിത്തിന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പരസ്പര ബന്ധമില്ലാത്ത ട്വീറ്റുകള്‍ ഒന്നിനു പുറകെ ഒന്നായി വന്നതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണോ എന്നതായി ആരാധകരുടെ സംശയം. ചിലര്‍ അല്‍പം കൂടി കടന്ന് ഇഥ് കോലി ആരാധകര്‍ രോഹിത്തിന് കൊടുക്കുന്ന പണിയാണെന്ന് വരെ ട്വിറ്ററില്‍ കുറിച്ചു. എന്തായാലും ട്വീറ്റുകളെക്കുറിച്ച് വിശദീകരിക്കാന്‍ രോഹിത് ഇതുവരെ തയാറായിട്ടില്ല. അടുത്തത് എന്ത് ട്വീറ്റായിരിക്കും എന്ന ആകാംക്ഷയിലാണ് ഇപ്പോഴും ആരാധകര്‍. ശ്രീലങ്കക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിനായി മൊഹാലിയിലാണ് രോഹിത് ഇപ്പോഴുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ദുബായ് വേദി, വീണ്ടുമൊരു ഇന്ത്യ-പാകിസ്ഥാന്‍ ഏകദിന ഫൈനല്‍; അണ്ടര്‍ 19 ഏഷ്യാ കപ്പ് കലാശപ്പോര് ഞായറാഴ്ച്ച
ഹാര്‍ദിക് സ്വന്തമാക്കിയത് വേഗമേറിയ രണ്ടാം അര്‍ധ സെഞ്ചുറി; അഭിഷേക് ശര്‍മ പിന്നിലായി