ഹർമൻ പ്രീതും സംഘവും വിജയതീരമണഞ്ഞപ്പോൾ ആനന്ദക്കണ്ണീർ പൊഴിച്ച് വിഐപി ലോഞ്ചിൽ ഹിറ്റ്മാൻ

Published : Nov 03, 2025, 02:11 AM IST
Rohit sharma

Synopsis

വനിതാ ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ ടീം ചരിത്ര കിരീടം നേടി. മത്സരത്തിന് സാക്ഷിയാകാനെത്തിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, ഇന്ത്യൻ വനിതകളുടെ വിജയത്തിൽ വികാരാധീനനായി.

മുംബൈ: വനിതാ ലോകകപ്പ് ഫൈനലിൽ ടീം ഇന്ത്യ വിജയതീരമണഞ്ഞപ്പോൾ വികാരഭരിതനായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ അർദ്ധരാത്രിയിൽ ചരിത്രം കുറിച്ചപ്പോൾ സാക്ഷിയായി രോഹിതും എത്തിയിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ, ഐസിസി ചാനലിനോട് സംസാരിച്ച രോഹിത് ശർമ്മ, വനിതകളുടെ ഫൈനൽ പ്രവേശം പുരുഷ ടീമിന്റെ ലോകകപ്പ് യാത്രയുമായി താരതമ്യം ചെയ്തു. അന്ന് പുരുഷ ടീം പലതവണ വളരെ അടുത്തെത്തിയിട്ടുണ്ട്. പക്ഷേ അതിർത്തി കടക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ 15 വർഷമായി ഇരു ടീമുകളുടെയും കഥ ഇതുതന്നെയാണ്. ഇത്തവണ അവർ അത് മറികടക്കുമെന്ന് ഞാൻ ശരിക്കും പ്രതീക്ഷിക്കുന്നുവെന്ന് രോഹിത് പറഞ്ഞു. 

എന്തായാലും രോഹിതിന്റെ പ്രവചനം ശരിവെച്ച് വനിതകൾ കപ്പുയർത്തുകയും ചെയ്തു. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 298/7 എന്ന മികച്ച സ്കോർ നേടി. ഓപ്പണർ ഷഫാലി വർമ്മ വീണ്ടും മികച്ച പ്രകടനം കാഴ്ചവച്ചു. 87 റൺസ് നേടി ഇന്ത്യയുടെ ഇന്നിംഗ്സിന്റെ നെടുന്തൂണായി. മധ്യനിരയിൽ ദീപ്തി ശർമ്മ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചു.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഒറ്റരാത്രികൊണ്ട് 'രാജകുമാരനെ' താഴെയിറക്കി; മെറിറ്റില്‍ വന്നവൻ, സഞ്ജു സാംസണ്‍
ലോകകപ്പ് ടീമില്‍ സഞ്ജു സാംസണ്‍ തന്നെ ഓപ്പണറും പ്രധാന വിക്കറ്റ് കീപ്പറും, സ‍ർപ്രൈസ് സെലക്ഷനായി ഇഷാന്‍ കിഷനും റിങ്കു സിംഗും