
മുംബൈ: മുംബൈ ഇന്ത്യൻസ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് രോഹിത് ശർമ്മ വീണ്ടും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചെത്തി. 2027 ഐപിഎൽ സീസണിൽ ടീമിനെ രോഹിത് നയിക്കുമെന്ന് മുംബൈ ഇന്ത്യൻസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രോഹിത് ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. അഞ്ച് തവണ ടീമിനെ ചാമ്പ്യന്മാരാക്കിയ നായകനായിരുന്നു രോഹിത്. കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ച ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിംഗ്‌സിലേക്ക് മാറിയതോടെയാണ് രോഹിത്തിന് ക്യാപ്റ്റനാക്കി നിയമിച്ചത്. ഹാർദിക്കിന് പകരം പേസർ അർഷ്ദീപ് സിംഗിനെ മുംബൈ ടീമിലെത്തിച്ചിരുന്നു. കഴിഞ്ഞ സീസണുകളിൽ ഹാർദിക്കിന് കീഴിൽ ടീമിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. പുറമെ, ടീമിൽ വിഭാഗീയതയെന്ന ചർച്ചകളുമുണ്ടായി.
നേരത്തെ 2013-2023 വരെയുള്ള കാലയളവിലാണ് രോഹിത് മുംബൈയെ നയിച്ചത്. രോഹിത്തിൻ്റെ കീഴിൽ 2013, 2015, 2017, 2019, 2020 വർഷങ്ങളിൽ മുംബൈ ഐപിഎൽ കിരീടം സ്വന്തമാക്കി. മുൻ താരം കീറോൺ പൊള്ളാർഡിനെ പുതിയ മുഖ്യ പരിശീലകനായി നിയമിച്ചതിന് പിന്നാലെയാണ് രോഹിത്തിൻ്റെ ഈ മടങ്ങിവരവ്. ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് രോഹിത്തിന്റെ മടങ്ങിവരവിനെ കാണുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!