രോഹിത്തിനൊപ്പം സെൽഫിയെടുക്കാൻ ആവേശത്തോടെ ഓടിയെത്തി ആരാധിക, പിന്നാലെ ഫോൺ ഓഫായി, വീഡിയോ

Published : May 09, 2026, 08:39 PM IST
Rohit Sharma Selfie

Synopsis

ടീം പുറപ്പെടാൻ വൈകുന്നതിനാൽ രോഹിത് സെല്‍ഫിയെടുക്കാതെ മടങ്ങാൻ ശ്രമിച്ചെങ്കിലും ഫോൺ ഓണാകുന്നത് വരെ കാത്തുനിൽക്കാൻ ആരാധിക അഭ്യർത്ഥിച്ചു.

മുംബൈ: മുംബൈ ഇന്ത്യൻസിന്‍റെ ടീം ബസിനരികിൽ സെല്‍ഫിയെടുക്കാനെത്തിയ ആരാധിക രോഹിത് ശര്‍മയെ വെട്ടിലാക്കി. മത്സരത്തിനായി സ്റ്റേഡിയത്തിലേക്ക് പോകാൻ ടീം ബസിനടുത്തേക്ക് നടക്കുകയായിരുന്നു രോഹിത് ശർമ്മ. ഈ സമയം ഒരു സെൽഫിക്കായി ഒരു ആരാധിക അദ്ദേഹത്തെ സമീപിച്ചു. സാധാരണ ആരാധകരെ നിരാശപ്പെടുത്താത്ത രോഹിത് അവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ തയ്യാറായി നിന്നു. എന്നാൽ ഫോട്ടോ എടുക്കാൻ ആവേശത്തോടെ ഓടിയെത്തിയ ആരാധിക രോഹിത്തിനൊപ്പം പോസ് ചെയ്യുമ്പോള്‍ ആരാധികയുടെ ഫോൺ പെട്ടെന്ന് ഓഫായിപ്പോയി.

ടീം പുറപ്പെടാൻ വൈകുന്നതിനാൽ രോഹിത് സെല്‍ഫിയെടുക്കാതെ മടങ്ങാൻ ശ്രമിച്ചെങ്കിലും ഫോൺ ഓണാകുന്നത് വരെ കാത്തുനിൽക്കാൻ ആരാധിക അഭ്യർത്ഥിച്ചു. ഫോണ്‍ ഓഫായതിന് താനെന്ത് ചെയ്യാനാണ് എന്ന് ചോദിച്ചെങ്കിലും ആരാധികയുടെ ആവശ്യത്തിന് മുന്നില്‍ ഒടുവില്‍ രോഹിത് വഴങ്ങി. ഫോൺ ഓണാക്കി ഫോട്ടോ എടുക്കുന്നത് വരെ ബസിനരികില്‍ രോഹിത് കാത്തുനിന്നു. പിന്നീട് സെല്‍ഫി എടുത്തശേഷമാണ് രോഹിത് ടീം ബസിലേക്ക് കയറിയത്. സെൽഫി ലഭിച്ചതിന്‍റെ സന്തോഷത്തില്‍ ആരാധിക ആവേശത്തോടെ അലറി വിളിക്കുന്നതും സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെട്ട് ഇവരെ മാറ്റിയതും വീഡിയോയിൽ കാണാം.

 

പരിക്കിന്‍റെ ഇടവേളക്ക് ശേഷമുള്ള തിരിച്ചുവരവിൽ ലക്നൗ സൂപ്പർ ജയന്‍റ്സിനെതിരെ രോഹിത് 84 റൺസ് നേടി ടീമിനെ ആറ് വിക്കറ്റ് വിജയത്തിലേക്ക് നയിച്ച് തിരിച്ചുവരവ് ഗംഭീരമാക്കിയിരുന്നു. ലക്നൗവിനെതിരെ ജയിച്ചെങ്കിലും മുംബൈ ഇന്ത്യൻസിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഇപ്പോഴും തുലാസിലാണ്. കളിച്ച 10 മത്സരങ്ങളിൽ 7 എണ്ണത്തിലും തോറ്റ മുംബൈ പോയിന്‍റ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. നാളെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നടക്കാനിരിക്കുന്ന പോരാട്ടം മുംബൈക്ക് ജീവൻമരണ പോരാട്ടമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഗുജറാത്തിനെതിരെ നിര്‍ണായക ടോസ് ജയിച്ച് രാജസ്ഥാന്‍, നായകനായി യശസ്വി ജയ്സ്വാള്‍, ഇരു ടീമിലും മാറ്റങ്ങള്‍
സൂര്യയുടെ ഭാവി തുലാസിൽ; നീലപ്പടയെ നയിക്കാൻ പുതിയ ക്യാപ്റ്റൻ? സഞ്ജുവും ശ്രേയസും ബിസിസിഐയുടെ റഡാറിൽ!