വേറിട്ടൊരു ശൈലിയാണ് വേണ്ടിയിരുന്നത്! തുടക്കത്തില്‍ അടിച്ചുകളിക്കുന്നതിനെ കുറിച്ച് രോഹിത് ശര്‍മ

Published : Nov 19, 2023, 12:00 AM IST
വേറിട്ടൊരു ശൈലിയാണ് വേണ്ടിയിരുന്നത്! തുടക്കത്തില്‍ അടിച്ചുകളിക്കുന്നതിനെ കുറിച്ച് രോഹിത് ശര്‍മ

Synopsis

10 മത്സരങ്ങളില്‍ 550 റണ്‍സാണ് രോഹിത് നേടിയത്. റണ്‍വേട്ടയില്‍ അഞ്ചാമതാണ് രോഹിത്. തുടക്കം മുതല്‍ അടിച്ചുകളിക്കുകയെന്ന ശൈലിയാണ് രോഹിത് സ്വീകരിച്ച് പോന്നിരുന്നത്. 

അഹമ്മദാബാദ്: ഏകദിന ലോകകപ്പിലെ കലാശപ്പോരിന് ഇറങ്ങുകയാണ് ഇന്ത്യ. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ്  മത്സരം. ലോകകപ്പിലുടനീളം മികച്ച പ്രകടനമായിരുന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേത്. 10 മത്സരങ്ങളില്‍ 550 റണ്‍സാണ് രോഹിത് നേടിയത്. റണ്‍വേട്ടയില്‍ അഞ്ചാമതാണ് രോഹിത്. തുടക്കം മുതല്‍ അടിച്ചുകളിക്കുകയെന്ന ശൈലിയാണ് രോഹിത് സ്വീകരിച്ച് പോന്നിരുന്നത്. 

അതിനെകുറിച്ച് സംസാരിക്കുകയാണ് രോഹിത്. അദ്ദേഹം പറയുന്നതിങ്ങനെ... ''എനിക്ക് വേറിട്ടൊരു രീതിയില്‍ കളിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. എത്രത്തോളം ഫലവത്താവുമെന്ന് എനിക്കറിയില്ലായിരുന്നു. എന്ത് ചെയ്യണമെന്നതിനെ കറിച്ച് എനിക്ക് ചില പദ്ധതികളും ഉണ്ടായിരുന്നു. ടീമിന് എന്താണോ വേണ്ടത് അത് ചെയ്യാനാണ് ശ്രമിച്ചത്. അങ്ങനെയാണ് ഇന്നിംഗ്‌സ് ആരംഭിക്കുന്നതും. എന്നാല്‍, ഇംഗ്ലണ്ടിനെതിരായ ആ മത്സരത്തില്‍ എനിക്ക് എന്റെ ശൈലിയില്‍ മാറ്റം വരുത്തേണ്ടിവന്നു. അത് ശ്രദ്ധിച്ച് കാണും. അന്ന് ഞങ്ങള്‍ക്ക് കുറച്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു, പിന്നീട് എനിക്ക് എന്റെ കളി അല്‍പ്പം മാറ്റേണ്ടി വന്നു. ഞാനതത് ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. പരിചയസമ്പന്നനായ കളിക്കാരന്‍ അതാണ് ചെയ്യേണ്ടത്.'' രോഹിത് പറഞ്ഞു.

പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെ കുറിച്ചും രോഹിത് സംസാരിച്ചിരുന്നു. ''ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി വലിയ സംഭാവന നടത്തിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന് വേണ്ടി കൂടി ഈ ലോകകപ്പ് നേടണം. അദ്ദേഹവും അത് ആഗ്രഹിക്കുന്നു. അദ്ദേഹം കളിച്ചിരുന്ന കാലത്തെ ക്രിക്കറ്റല്ല ഇപ്പോള്‍. രണ്ട് കാലഘട്ടവും ശരിക്കും വ്യത്യസ്തമാണ്. ഞങ്ങള്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന ശൈലി, രീതി അതെല്ലാം അദ്ദേഹം അംഗീകരിക്കുന്നു.'' രോഹിത് വ്യക്തമാക്കി. 

ടി20 സമയത്തെ കാര്യങ്ങളും രോഹിത് സംസാരിച്ചു. ''ട്വന്റി 20 ലോകകപ്പിനിടെ, സെമി ഫൈനല്‍ വരെ ടീം ഗംഭീര പ്രകടനം പുറത്തെടുത്തിരുന്നു. ടീം പരാജയപ്പെട്ടപ്പോള്‍ എല്ലാവരും പ്രയാസപ്പെട്ടു. ആ സമയത്ത് അദ്ദേഹം കളിക്കാര്‍ക്കൊപ്പം തന്നെ നിന്നു.'' രോഹിത് കൂട്ടിചേര്‍ത്തു.

അന്ന് ദ്രാവിഡിനത് സാധിച്ചില്ല! ഇന്ന് രോഹിത് പറയുന്നു, ഇത്തവണ സാധ്യമാവും; കോച്ചിനെ പ്രകീര്‍ത്തിച്ച് നായകന്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്