100 തവണയെങ്കിലും അദ്ദേഹത്തിന്റെ ബൗളിംഗ് വീഡിയോ കാണും! കരിയറില്‍ പേടിപെടുത്തിയ ബൗളറെ കുറിച്ച് രോഹിത് ശര്‍മ

By Web TeamFirst Published May 16, 2024, 3:43 PM IST
Highlights

കരിയറില്‍ നേരിട്ട ഏറ്റവും പ്രയാമേറിയ ബൗളറെ കുറിച്ച് സംസാരിക്കുകയാണ് രോഹിത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നിന്റെ പേരാണ് രോഹിത് പറയുന്നത്.

മുംബൈ: 2007 മുതല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ. കരിയറില്‍ ഉയര്‍ച്ചയും താഴ്ച്ചയും ഉണ്ടായി. എന്നാല്‍ രോഹിത്തിനെ ഓപ്പണറാക്കി ഇറക്കിയ ശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇന്ത്യയുടെ മിക്ക വിജയങ്ങളിലും രോഹിത് ഉണ്ടാക്കിയ സ്വാധീനം വലുതായിരുന്നു. 2019 ഏകദിന ലോകകപ്പില്‍ ടോപ് സ്‌കോറാറാവാനും രോഹിത്തിന് സാധിച്ചിരുന്നു. പിന്നീട് 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലേക്ക് നയിക്കാനും രോഹിത്തിനായി.

ഇപ്പോള്‍ കരിയറില്‍ നേരിട്ട ഏറ്റവും പ്രയാമേറിയ ബൗളറെ കുറിച്ച് സംസാരിക്കുകയാണ് രോഹിത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നിന്റെ പേരാണ് രോഹിത് പറയുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ രോഹിത്തിന്റെ വാക്കുകള്‍... ''നേരിടുക വെല്ലുവിളി ആയിരുന്നു. സ്റ്റെയ്‌നെതിരെ ബാറ്റ് ചെയ്യാന്‍ ഒരുങ്ങുന്നതിന് മുമ്പ് താരത്തിന്റെ ബൗളിംഗ് വീഡിയോകള്‍ 100 തവണയെങ്കിലും കാണാറുണ്ടായിരുന്നു. സ്റ്റെയ്‌ന്റെ അതിവേഗത്തില്‍ സ്വിംഗ് ചെയ്യുന്ന പന്തുകള്‍ എന്നും പേടി സ്വപ്‌നമായിരുന്നു.'' രോഹിത് പഞ്ഞു. 

Latest Videos

അതേസമയം സ്റ്റെയ്ന്‍ അന്താരാഷ്ട ക്രിക്കറ്റില്‍ ഒറ്റത്തവണയേ രോഹിത്തിനെ പുറത്താക്കിയിട്ടുള്ളൂ. 2013ലെ ബോക്‌സിംഗ് ഡേ ടെസ്റ്റിലായിരുന്നു ഇത്. സ്റ്റെയ്ന്‍ പൂജ്യത്തിനാണ് രോഹിത്തിനെ പുറത്താക്കിയത്. പന്തെറിയാന്‍ പ്രയാസമുള്ള ബാറ്റര്‍മാരില്‍ ഒരാളാണ് രോഹിത്തെന്ന് സ്റ്റെയ്‌നും പറഞ്ഞിരുന്നു.

കമ്മിന്‍സും സംഘവും സഞ്ജുവിന്‍റെ രാജസ്ഥാനിട്ട് പണിയുമോ? ഇന്ന് ഗുജറാത്തിനെതിരെ ജയിച്ചാല്‍ ഹൈദരാബാദ് രണ്ടാമത്

മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച രോഹിത്ത് അടുത്തിടെ നായകസ്ഥാനത്ത് നിന്ന് മാറിയിരുന്നു. ഐപിഎഎല്ലില്‍ മോശം ഫോമില്‍ കളിക്കുന്ന രോഹിത് വരുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കാനൊരുങ്ങുകയാണ്. രോഹിത്തിന്റെ അവസാന ലോകകപ്പായിരിക്കുമിത്. ലോകകപ്പിന് ശേഷം വിരമിക്കുമെന്നുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. കരിയറിലെ അവസാനത്തില്‍ എത്തിനില്‍ക്കുന്ന രോഹിത്തിന് ടി20 ലോകകപ്പ്് ഉയര്‍ത്താനാവുമോയെന്ന് കാത്തിരുന്ന് കാണാം.

click me!