ഹാര്‍ദിക് പാണ്ഡ്യ എന്തുകൊണ്ട് ടീമില്‍ നിന്ന് പുറത്തായി? കാരണം വിശദമാക്കി രോഹിത് ശര്‍മ

By Web TeamFirst Published Aug 31, 2022, 8:32 PM IST
Highlights

എതിരാളികള്‍ ആരെന്ന് നോക്കുന്നില്ലെന്നും ഏറ്റവും മനോഹരമായ ക്രിക്കറ്റ് കളിക്കാനാണെന്ന് ശ്രമിക്കുകയെന്നും രോഹിത് കൂട്ടിചേര്‍ത്തു. അതേസമയം ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ഇതുവരെ ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്താനായിട്ടുണ്ട്.

ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് പ്രകടനമായിരുന്നു. 17 പന്തില്‍ പുറത്താവാതെ നേടിയ 33 റണ്‍സാണ് ഇന്ത്യക്ക് ആദ്യജയം സമ്മാനിച്ചത്. അതിന് മുമ്പ് പാകിസ്ഥാനെ നിയന്ത്രിച്ച് നിര്‍ത്തിയതും ഹാര്‍ദിക്കിന്റെ ബൗളിംഗ് പ്രകടനമായിരുന്നു. മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കാനും ഹാര്‍ദിക്കിനായി. ഇതോടെ പ്ലയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും താരത്തെ തേടിയെത്തി.

എന്നാല്‍ രണ്ടാം മത്സരത്തില്‍ ഹോങ്കോങ്ങിനെ പ്ലയിംഗ് ഇലവന്‍ പുറത്തുവന്നപ്പോള്‍ ഹാര്‍ദിക്കിന്റെ പേരില്ല. പകരം റിഷഭ് പന്താണ് ടീമിലെത്തിയത്. ആദ്യ മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചായ ഒരു താരം എങ്ങനെ പുറത്തായെന്ന ചോദ്യമുയര്‍ന്നു. പരിക്കാണോ എന്നുളളതും പലരും അന്വേഷിച്ചു. എന്നാല്‍ അതിന്റെ കാരണം വ്യക്തമാക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ജോലി ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി ഹാര്‍ദിക്കിന് വിശ്രമം നല്‍കിയതാണെന്നാണ് രോഹിത്തിന്റെ വിശദീകരണം. ''ഹാര്‍ദിക് ടീമിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട താരമാണ്. ആവശ്യമായ വിശ്രമം നല്‍കുന്നതിനാണ് മാറ്റിനിര്‍ത്തിയത്.'' രോഹിത് ടോസ് സമയത്ത് പറഞ്ഞു.

കോലിയെ ഫോമിലാക്കാന്‍ സൂര്യകുമാറിനെ നാലാം നമ്പറിലിറക്കരുത്, തുറന്നടിച്ച് ഗംഭീര്‍

എതിരാളികള്‍ ആരെന്ന് നോക്കുന്നില്ലെന്നും ഏറ്റവും മനോഹരമായ ക്രിക്കറ്റ് കളിക്കാനാണെന്ന് ശ്രമിക്കുകയെന്നും രോഹിത് കൂട്ടിചേര്‍ത്തു. അതേസമയം ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ഇതുവരെ ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്താനായിട്ടുണ്ട്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ... ഓവറില്‍ രണ്ടിന് 94 എന്ന നിലയിലാണ് ഇന്ത്യ. രോഹിത് (21), കെ എല്‍ രാഹുല്‍ (36) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. വിരാട് കോലി (33), സൂര്യകുമാര്‍ യാദവ (0) എന്നിവരാണ് ക്രീസില്‍. 

ഹാര്‍ദിക് പാണ്ഡ്യയുടെ മാറ്റത്തിന് കാരണം ഒരേയൊരു കാര്യം! വിശദീകരിച്ച് ആശിഷ് നെഹ്‌റ

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ദിനേശ് കാര്‍ത്തിക്, ഭുവനേശ്വര്‍ കുമാര്‍, ആവേഷ് ഖാന്‍, യൂസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്.

ഹോങ്കോങ്: നിസാഖത് ഖാന്‍, യാസിം മുര്‍താസ, ബാബര്‍ ഹയാത്, കിഞ്ചിത് ഷാ, എയ്‌സാസ് ഖാന്‍, സ്‌കോട്ട് മെക്കന്‍സി, സീഷന്‍ അലി, ഹാറൂണ്‍ അര്‍ഷദ്, എഹ്‌സാന്‍ ഖാന്‍, ആയുഷ് ശുക്ല, മുഹമ്മദ് ഗസന്‍ഫര്‍.
 

click me!