കോലിയെ ഫോമിലാക്കാന്‍ സൂര്യകുമാറിനെ നാലാം നമ്പറിലിറക്കരുത്, തുറന്നടിച്ച് ഗംഭീര്‍

By Gopala krishnanFirst Published Aug 31, 2022, 8:29 PM IST
Highlights

സൂര്യകുമാറിനെ മൂന്നാം നമ്പറിലിറക്കണമെന്ന് പറയാന്‍ എനിക്ക് വ്യക്തമായ കാരണമുണ്ട്. മികച്ച ഫോമിലുള്ള ഒരാളെ നാലാം നമ്പറിലേക്ക് മാറ്റരുത്. അതും മറ്റൊരാളെ ഫോമിലാക്കാന്‍. മറ്റെല്ലാ ബാറ്റര്‍മാരും നിരാശപ്പെടുത്തിയപ്പോഴും സൂര്യകുമാര്‍ ഇംഗ്ലണ്ടില്‍ അവിശ്വസനീയ പ്രകടമാണ് പുറത്തെടുത്തത്.

ദുബായ്: മികച്ച ഫോമിലുള്ള സൂര്യകുമാര്‍ യാദവിനെ ഇന്ത്യ മൂന്നാം നമ്പറില്‍ ഇറക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. മികച്ച ഫോമിലുള്ള സൂര്യകുമാറിനെ നാലാം നമ്പറിലിറക്കുന്നത് അയാളുടെ ഫോമിനോട് ചെയ്യുന്ന നീതികേടാണെന്നും ഗംഭീര്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പറഞ്ഞു.

സൂര്യകുമാറിനെ മൂന്നാം നമ്പറിലിറക്കണമെന്ന് പറയാന്‍ എനിക്ക് വ്യക്തമായ കാരണമുണ്ട്. മികച്ച ഫോമിലുള്ള ഒരാളെ നാലാം നമ്പറിലേക്ക് മാറ്റരുത്. അതും മറ്റൊരാളെ ഫോമിലാക്കാന്‍. മറ്റെല്ലാ ബാറ്റര്‍മാരും നിരാശപ്പെടുത്തിയപ്പോഴും സൂര്യകുമാര്‍ ഇംഗ്ലണ്ടില്‍ അവിശ്വസനീയ പ്രകടമാണ് പുറത്തെടുത്തത്. വെസ്റ്റ് ഇന്‍ഡീസിലും സൂര്യകുമാര്‍ മോശമാക്കിയില്ല. അയാള്‍ക്കിപ്പോള്‍ 30 വയസായി. 20, 21 വയസുള്ള കളിക്കാരെ പോലെ അയാള്‍ക്ക് മുന്നില്‍ ഇനി അധികം സമയമില്ല. അതുകൊണ്ട് മൂന്നാം നമ്പറിലിറക്കി സൂര്യകുമാറിന്‍റെ മിന്നും ഫോം പരമാവധി മുതലെടുക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടത്.

ടി20 റാങ്കിംഗിലും കുതിച്ച് മിന്നല്‍ പാണ്ഡ്യ, സൂര്യകുമാറിന് തിരിച്ചടി

വിരാട് കോലിയെ നാലാം നമ്പറിലേക്ക് മാറ്റു. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നാലാം നമ്പറിലും കോലിക്ക് കളിക്കാനാവും. കാരണം, കോലിയുടെ പരിചയസമ്പത്ത് തന്നെ. ഇനിയുള്ള മത്സരങ്ങള്‍ മുതല്‍ ലോകകപ്പ് വരെ സൂര്യകുമാര്‍ മൂന്നാം നമ്പറില്‍ കളിക്കണമെന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. ആ സ്ഥാനത്ത് മികവ് കാട്ടിയാല്‍ ലോകകപ്പിലും അത് തുടരാമെന്നും ഗംഭീര്‍ പറഞ്ഞു.

ഏഷ്യാ കപ്പ്: കുറ‍ഞ്ഞ ഓവര്‍ നിരക്ക്, ഇന്ത്യക്കും പാക്കിസ്ഥാനും കനത്ത പിഴ

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍ മൂന്നാം നമ്പറിലിറങ്ങുന്ന സൂര്യകുമാര്‍ യാദവ് മികവ് കാട്ടുന്നത് തന്‍റെ റോളിനെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ളതുകൊണ്ടാണെന്ന് ചര്‍ച്ചയില്‍ ഗംഭീറിനൊപ്പം പങ്കെടുത്ത മുന്‍ ന്യൂസിലന്‍ഡ് താരം സ്കോട് സ്റ്റൈറിസ് പറഞ്ഞു. ഏഷ്യാ കപ്പില്‍ ഞായറാഴ്ട പാക്കിസ്ഥാനെതിരെ നടന്ന മത്സരത്തിലും ഇന്ന് ഹോങ്കോങിനെതിരെ നടന്ന മത്സരത്തിലും വിരാട് കോലിയാണ് മൂന്നാം നമ്പറില്‍ ഇറങ്ങുന്നത്. പാക്കിസ്ഥാനെതിരെ നാലാം നമ്പറിലിറങ്ങിയ സൂര്യകുമാര്‍ 18 പന്തില്‍ 18 റണ്‍സെടുത്ത് പുറത്തായിരുന്നു.

click me!