ജയ്‌സ്വാളിന് പകരം എന്തുകൊണ്ട് വരുണ്‍ ചക്രവര്‍ത്തി? കാരണം വ്യക്തമാക്കി രോഹിത് ശര്‍മ

Published : Mar 03, 2025, 04:59 PM IST
ജയ്‌സ്വാളിന് പകരം എന്തുകൊണ്ട് വരുണ്‍ ചക്രവര്‍ത്തി? കാരണം വ്യക്തമാക്കി രോഹിത് ശര്‍മ

Synopsis

ദുബായില്‍ സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചായതിനാല്‍ അദ്ദേഹം തുടരുമെന്നും രോഹിത് വ്യക്തമാക്കി.

ദുബായ്: യശസ്വി ജയ്സ്വാളിന് പകരം വരുണ്‍ ചക്രവര്‍ത്തിയെ ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയതിന്റെ കാരണം വ്യക്തമാക്കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. അവസാന നിമിഷാണ് വരുണ്‍ ടീമിലെത്തുന്നത്. ചാംപ്യന്‍സ് ട്രോഫിയിലെ തന്റെ ആദ്യ മത്സരത്തില്‍ തന്നെ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച വരുണ്‍, ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് 44 റണ്‍സിന്റെ വിജയം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. എതിന് പിന്നാലെയാണ് എന്തുകൊണ്ട് വരുണ്‍ ടീമിലെത്തിയതെന്ന് വ്യക്തമാക്കിയത്. 

ദുബായില്‍ സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചായതിനാല്‍ അദ്ദേഹം തുടരുമെന്നും രോഹിത് വ്യക്തമാക്കി. രോഹിത്തിന്റെ വാക്കുകള്‍... ''വരുണിനെ ഉള്‍പ്പെടുത്തണമെങ്കില്‍ ഒരു ബാറ്ററെ ഒഴിവാക്കണം. ഈ ടൂര്‍ണമെന്റില്‍ പരമാവധി അഞ്ച് മത്സരങ്ങള്‍ മാത്രമാണ് കളിക്കുന്നത്. പരിക്കില്ലെങ്കിലും പോലും ജയ്‌സ്വാള്‍ ഒരു ഘട്ടത്തിലും കളിക്കാന്‍ സാധ്യതയില്ല. എന്നാല്‍ വരുണിന്റെ സേവനം ആവശ്യമായിരുന്നു. നാല് സ്പിന്നര്‍മാരുണ്ടെന്ന് എനിക്കറിയാം, എന്നാല്‍ നാല് സ്പിന്നര്‍മാര്‍ക്കും വ്യത്യസ്തമായ റോളുണ്ട്.'' സെമി ഫൈനലിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ രോഹിത് പറഞ്ഞു.

കോടികള്‍ മുടക്കി കൊണ്ടുവന്ന വെങ്കടേഷ് അല്ല, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രഹാനെ നയിക്കും

ഏതെങ്കിലും ബാറ്റര്‍ക്ക് പരിക്കേറ്റാല്‍ പകരം ഉള്‍പ്പെടുത്താന്‍ റിഷഭ് പന്ത് ടീമിനൊപ്പമുണ്ടെന്നും വേദിയിലെ സാഹചര്യം കണക്കിലെടുത്താണ് വരുണിനെ ടീമില്‍ ഉള്‍പ്പെടുത്തിയതെന്നും രോഹിത് വ്യക്തമാക്കി. ''ദുബായില്‍ ധാരാളം ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പിച്ച് സ്ലോ ആകുമെന്ന് ഞങ്ങള്‍ക്കറിയാം. ഒരു സ്പിന്നറുടെ ആവശ്യമുണ്ടെന്ന് തോന്നുകയായിരുന്നു.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2024 ഒക്ടോബറില്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയതിനുശേഷം, വരുണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിവേഗം കരുത്ത് കാണിക്കുകയാണ്. 12 ടി20 മത്സരങ്ങളില്‍ നിന്ന് 11.25 എന്ന അത്ഭുതകരമായ ശരാശരിയിലും 7.18 എന്ന ഇക്കോണമി റേറ്റിലും 31 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്, രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടവും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയില്‍ 9.85 ശരാശരിയില്‍ 14 വിക്കറ്റുകള്‍ വീഴ്ത്തിയ റിസ്റ്റ് സ്പിന്നര്‍ പരമ്പരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'തിരുവനന്തപുരത്ത് നടത്താമായിരുന്നല്ലോ', നാലാം ടി20 ഉപേക്ഷിച്ചതിന് പിന്നാലെ ബിസിസിഐക്കെിരെ ആഞ്ഞടിച്ച് ശശി തരൂര്‍
കാത്തിരിപ്പിനൊടുവില്‍ കൈവന്ന അവസരം നഷ്ടമായി,സഞ്ജുവിന് വീണ്ടും നിരാശ, വില്ലനായത് മഞ്ഞുവീഴ്ച